UPDATES

യാത്ര

സഞ്ചാരികളെ ലോകത്തിലെ ഏറ്റവും വലിയ അണ്ടര്‍വാട്ടര്‍ തീം പാര്‍ക്ക് ഒരുങ്ങുകയാണ്; എവിടെയാണെന്ന് അറിയേണ്ടേ?

100,000 സ്‌ക്വയര്‍ മീറ്ററിലുള്ള പാര്‍ക്കിന്റെ മധ്യത്തിലായി ജലത്തിനടിയില്‍ ജംബോ ജെറ്റ് വിമാനവുമുണ്ടാവും.

വ്യത്യസ്ത തേടുന്ന സഞ്ചാരികളെ ലക്ഷ്യമിട്ട് ലോകത്തിലെ ഏറ്റവും വലിയ അണ്ടര്‍വാട്ടര്‍ തീം പാര്‍ക്ക് ഒരുങ്ങുകയാണ് ബഹ്‌റിനില്‍. ലോകോത്തരമായ ഡൈവിങ് സൗകര്യങ്ങള്‍ ഒരുക്കി നിര്‍മ്മിക്കുന്ന പാര്‍ക്ക് 2019 ഏപ്രിലാകുമ്പോഴേക്കും സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുമെന്നാണ് കരുതുന്നത്.

100,000 സ്‌ക്വയര്‍ മീറ്ററിലുള്ള പാര്‍ക്കിന്റെ മധ്യത്തിലായി ജലത്തിനടിയില്‍ ജംബോ ജെറ്റ് വിമാനവുമുണ്ടാവും. പാര്‍ക്കില്‍ പരിസ്ഥിതി സൗഹൃദമായിട്ടുള്ള നിര്‍മ്മിതികള്‍ക്കൊപ്പം കൃത്രിമ പവിഴപ്പുറ്റുകളും ഉണ്ടാവും. കടല്‍ജീവികളെയും പവിഴപ്പുറ്റിന്റെ സ്വഭാവികതയെയും അലോസരപ്പെടുത്താതെയായിരിക്കും പാര്‍ക്ക് പ്രവര്‍ത്തിക്കുക.

മുത്തുകളും ചിപ്പികളും പവിഴങ്ങളും ശേഖരിക്കുന്ന രാജ്യത്തെ പരമ്പരാഗത വിഭാഗക്കാരുടെ ഭവനങ്ങളുടെ മാതൃകകളും ഇവിടെയുണ്ടാവും. സ്വകാര്യമേഖലയുമായി ചേര്‍ന്നായിരിക്കും ബഹ്‌റിന്‍ അണ്ടര്‍വാട്ടര്‍ തീം പാര്‍ക്ക് നിര്‍മ്മിക്കുക.

വിജയനഗര സാമ്രാജ്യത്തിന്റെ ഏറ്റവും സമ്പന്നമായ ഈ നഗരത്തിനാണ് 2019ല്‍ സന്ദര്‍ശിക്കേണ്ട ഇടങ്ങളുടെ ന്യൂയോര്‍ക്ക് ടൈംസ് പട്ടികയിലെ രണ്ടാം സ്ഥാനം!

ഒരു കാല്‍ ഇല്ലാതെ അരുണിമ കീഴടക്കിയ അന്റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ കൊടുമുടി ‘വിന്‍സണ്‍ മാസിഫി’നെ കുറിച്ച് അറിയാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍