UPDATES

യാത്ര

മധുവിധു ഉത്തരാഖണ്ഡില്‍; 5 മികച്ച ഡെസ്റ്റിനേഷനുകള്‍

ഏത് സഞ്ചാരികളുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിയിക്കും ഉത്തരാഖണ്ഡിന്റെ സൗന്ദര്യം

ഏത് സഞ്ചാരികളുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിയിക്കും ഉത്തരാഖണ്ഡിന്റെ സൗന്ദര്യം. ഹരിതാഭവും പച്ചപ്പും നിറഞ്ഞ താഴ്‌വരയിലൂടെ ഒഴുകുന്ന മേഘങ്ങള്‍. മഞ്ഞുമൂടിയ മലകള്‍. ഇതൊക്കെ ഉത്തരാഖണ്ഡിനെ കാല്‍പ്പനിക ചാരുതയുള്ള ഡെസ്റ്റിനേഷനാക്കുന്നു. അതുകൊണ്ടു തന്നെ ഹണിമൂണ്‍ ആഘോഷിക്കാന്‍ ആര്‍ക്കും ഉത്തരാഖണ്ഡില്‍ നിസ്സംശയം എത്താം.

ഔലി (Auli)

മഞ്ഞു മൂടി കിടക്കുന്ന സ്ഥലമാണ് ഔലി. ഹണിമൂണ്‍ ആഘോഷിക്കുന്നവരുടെ പ്രിയപ്പെട്ട ഇടം കൂടിയാണ് ഇവിടം. മലനിരകളും മഞ്ഞും സാഹസികതയും ഒത്തുചേരുന്നുവെന്ന പ്രത്യേകതയും ഔലിയ്ക്കുണ്ട്. സ്‌കൈയിങ്ങിന് താല്പര്യമുള്ളവര്‍ക്ക് പറ്റിയ ഇടമാണിവിടം. ഇവിടെ താമസിക്കാന്‍ പറ്റിയ സ്ഥലമാണ് സ്‌നോ റിസോര്‍ട്ട്. റോപ്‌വേയിലൂടെ സഞ്ചരിക്കുകയാണെങ്കില്‍ ഔലിയുടെ എല്ലാപ്രദേശങ്ങളും കാണാനും സൗന്ദര്യം ആസ്വദിക്കുവാനും സാധിക്കും.

മസൂറി (Mussoorie)

ഹിമാലയ നിരകളുടെ താഴ്‌വരകളില്‍ സ്ഥിതിചെയ്യുന്ന ഈ മലമ്പ്രദേശം ഹണിമൂണ്‍ ആഘോഷിക്കുന്നവരുടെ ഇഷ്ട സ്ഥലമാണ്. ഹില്‍സ്‌റ്റേഷന്റെ ശാന്തമായ വഴിയോരങ്ങളില്‍ ഒഴുകി നടക്കുന്ന മഞ്ഞുമേഘങ്ങള്‍, പച്ചപ്പ് നിറഞ്ഞ കുന്നുകള്‍, എന്നിവയൊക്കെയാണ് ഉത്തരാഖണ്ഡിലെ മസൂറിയെ ഹണിമൂണ്‍ ഡെസ്റ്റിനേഷനാക്കുന്നത്. കേബിള്‍ കാര്‍ റൈഡ്, ഷോപ്പിംഗ്, ഫുഡ് കഫേ, മലകയറ്റം എന്നിവ മസൂറിയുടെ പ്രധാന ആകര്‍ഷണങ്ങളാണ്.

കൗസാനി (Kausani)

ഹിമാലയത്തിന്റെ ഉച്ചിയില്‍ ആദ്യസൂര്യകിരണങ്ങള്‍ എത്തുന്ന മനോഹരമായ കാഴ്ച ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് കൗസാനിയിലേക്ക് പോകാം. കൗസാനി കുന്നുകളില്‍ നിന്ന് നോക്കിയാല്‍ ബന്ദര്‍പൂഞ്ച് (Bandarpoonch), തൃശൂല്‍ (Trishul), നന്ദ ദേവി (Nanda Devi), ബദരിനാഥ് (Badrinath), കേദാര്‍നാഥ്( Kedarnath) എന്നിവ കാണാം. തേയില തോട്ടം, പുല്‍മേടുകള്‍, കാട്ടുപാതകള്‍ എന്നിവയിലൂടെയൊക്കെ നിങ്ങള്‍ക്ക് സഞ്ചരിക്കാം.

ജിം കോര്‍ബറ്റ് (Jim Corbett)

പ്രകൃതിയുടെ ശബ്ദവും ഭംഗിയും ആസ്വദിച്ച് വനത്തിനുള്ളില്‍ കൂടി സഞ്ചരിക്കുമ്പോള്‍ നിങ്ങളുടെ ഹണിമൂണ്‍ കുറച്ച് കൂടി സൗന്ദര്യമുള്ളതാകും. അതിനായി നിങ്ങള്‍ക്ക് ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക് തിരഞ്ഞെടുക്കാം. ധാരാളം വന്യമൃഗങ്ങള്‍ ഇവിടെയുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഉള്‍ക്കാടുകളിലുള്ള കടുവകള്‍. കോര്‍ബെറ്റ് വെള്ളച്ചാട്ടത്തിലും കോസി നദിയിലും കുറച്ച് സമയം ചിലവഴിക്കാം.

റാണിഖേത് (Ranikhet)

നഗര തിരക്കുകളില്‍ നിന്ന് മാറി കുറച്ച് സ്വസ്ഥമായ സ്ഥലമാണ് നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ഉത്തരാഖണ്ഡിലെ റാണിഖേതിലേക്ക് പോകാം. മജ്ഖാലിയില്‍ നിന്നും തൃശൂല്‍ മലയുടെ സൗന്ദര്യം ആസ്വദിക്കാം. ബാലു ഡാമിലേക്കും, തേയില തോട്ടങ്ങളിലേക്കും ഒരു യാത്ര പോകാം. ചൗബാട്യ ഗാര്‍ഡന്‍, ഓര്‍ക്കാഡ്‌സ് പഴങ്ങള്‍, സൂര്യാസ്തമയത്തിന്റെ ഭംഗിയുമൊക്കെയാണ് ഹണിമൂണിനെത്തുന്നവര്‍ക്കായി റാണിഖേത് ഒരുക്കിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍