UPDATES

യാത്ര

ഭോംഗിര്‍, വാറംഗല്‍: പോരാട്ടങ്ങള്‍ ചുവപ്പിച്ച മണ്ണിലേക്ക്

നൈസാമിന്‍റെ സ്വേച്ഛാധിപത്യത്തിനും ജന്മിത്വത്തിനും എതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന  ഐതിഹാസികമായ സായുധ പോരാട്ടത്തിന്‍റെ (1946-51) ഭൂമിയാണ്‌ വാറംഗല്‍. പിന്നീട് നക്സലൈറ്റ് പ്രസ്ഥാനത്തിനും ശക്തമായ സ്വാധീനമുണ്ടായിരുന്നു ഇവിടെ.

ഭോംഗിര്‍ കോട്ട – 500 അടി ഉയരമുളള ഒരു പാറയില്‍ നിര്‍മ്മിച്ച ഈ കോട്ടയ്ക്ക് പറയാനുള്ളത് നൂറ്റാണ്ടുകളുടെ ചരിത്രമാണ്. ഹൈദരബാദില്‍ നിന്ന് ഒരു 50 കി.മീ NH 163 സഞ്ചരിച്ചാല്‍ ഈ കോട്ടയിലെത്താം. പത്താം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചെന്ന് കരുതുന്ന ഈ കോട്ട പല കാലഘട്ടത്തിലെ ഭരണാധികാരികളുടെസംഭാവനകളാണ് ഇന്നത്തെ രൂപത്തിലാക്കിയത്. ഒരു കാലത്ത് കന്നഡയ്ക്കും സ്വാധീനമുണ്ടായിരുന്ന പ്രദേശം കൂടിയായിരുന്നു ഈ തെലുങ്കുദേശം. അതിനുള്ള തെളിവാണ്. കോട്ടയിലെ തെലുങ്കു ശിലാലിഖിതങ്ങള്‍ക്കൊപ്പമുള്ള കന്നഡ എഴുത്തുകളും.

കാകതീയ സാമ്രാജ്യത്തിന്റെ അധീനതയിലുണ്ടായിരുന്നതായിരുന്നു ഈ കോട്ടയും പ്രദേശങ്ങളും. റാണി രുദ്രമ ദേവിയുടെ ഭരണകാലഘട്ടത്തില്‍ പ്രതിരോധത്തിനായി ഈ കോട്ടയ്ക്ക് പ്രധാന്യം നല്‍കിയിരുന്നതായി കഥകളുണ്ട്.മുട്ടയുടെ ആകൃതിയിലുള്ള പാറയില്‍ അതേ രീതിയില്‍ പടുതുയര്‍ത്തിയതാണ് ഈ കോട്ട. കോട്ടയ്ക്ക് മുകളില്‍ ഒരു ഹനുമാന്‍ ഷേത്രമുണ്ട്. ഈ ക്ഷേത്രം പിന്നീട് വന്നതാണെന്നാണ് പറയുന്നത്. എന്നിരുന്നാലും ക്ഷേത്രത്തിനും നല്ല പഴക്കമുണ്ട്. ഹൈദരബാദ് ഖുത്തബ്ദീന്‍ ഷായുടെ കാലഘട്ടത്തില്‍ അവരെ ചെറുത്തു നിന്ന പ്രദേശങ്ങളായിരുന്നു നാല്‍ഗോണ്ടയും ഭോങ്കീറുമൊക്കെ. പതിനഞ്ചാ നൂറ്റാേണ്ടോടെ കോട്ടയും പ്രദേശങ്ങളും ഹൈദരബാദ് ഗവര്‍ണറുടെ അധീനതയിലായി. ഭോങ്കിര്‍ കോട്ടയില്‍ നിന്നും ഗോല്‍ക്കോണ്ട കോട്ടയിലേക്ക് ഒരു രഹസ്യ തുരങ്കമുണ്ടെന്നാണ് പറയപ്പെടുന്നത്.

കലാപങ്ങളും പോരാട്ടങ്ങളും ഭോങ്കിറിന്റെ മണ്ണില്‍ ലയിച്ചു ചേര്‍ന്നതാണ്. ഇന്നും ശക്തമായ ഇടതുപക്ഷ സ്വാധീനമുള്ള മേഖലയാണ് ഭോങ്കീര്‍. നൈസാമിന്‍റെ സ്വേച്ഛാധിപത്യത്തിനും ജന്മിത്വത്തിനും എതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന ഐതിഹാസികമായ തെലങ്കാന സായുധ പ്രക്ഷോഭത്തിന്‍റെ (1946-51) ഭൂമികളില്‍ ഒന്നാണ് വാറംഗല്‍. പിന്നീട് നക്സലൈറ്റ് പ്രസ്ഥാനത്തിനും ശക്തമായ സ്വാധീനമുണ്ടായിരുന്നു ഇവിടെ.

ഭോങ്കീര്‍ കോട്ടയുടെ ചിത്രങ്ങളും വീഡിയോകളും കാണാം:


വാറംഗല്‍ ചിത്രങ്ങളും വീഡിയോകളും:


കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍