UPDATES

യാത്ര

കടല്‍ക്കൊള്ളക്കാരെപ്പോലും വിറപ്പിച്ച ‘ബോണിഫേഷിയോ’ ഇപ്പോഴുമുണ്ട്!

കരയിലെയും കടലിലെയും വമ്പന്മാരെ ഒരുപ്പോലെ വിറപ്പിച്ചിരുന്ന ആ കടല്‍ക്കൊള്ളക്കാര്‍ക്ക് ‘ബോണിഫേഷിയോ’ തീരത്തേക്ക് അടുക്കാന്‍ തന്നെ ഭയമായിരുന്നു

Avatar

അഴിമുഖം

‘ബോണിഫേഷിയോ’ ഒരു കാലത്ത് കടല്‍ക്കൊള്ളക്കാര്‍ക്ക് പേടിസ്വപ്‌നമായിരുന്നു. കരയിലെയും കടലിലെയും വമ്പന്മാരെ ഒരുപ്പോലെ വിറപ്പിച്ചിരുന്ന ആ കടല്‍ക്കൊള്ളക്കാര്‍ക്ക് ‘ബോണിഫേഷിയോ’ തീരത്തേക്ക് അടുക്കാന്‍ തന്നെ ഭയമായിരുന്നു. ‘ബോണിഫേഷിയോ’ തീരത്തെ പാറക്കെട്ടുകള്‍ എത്ര എത്ര കടല്‍ക്കൊള്ളക്കാരുടെ കപ്പലുകള്‍ ഇടിച്ചു തകര്‍ന്നു. ഇന്നും ആ കടലിലെ പാറക്കൂട്ടങ്ങളില്‍ ഇടിച്ചു തകര്‍ന്ന കടല്‍ക്കൊള്ളക്കാരുടെ കപ്പലും മറ്റു ഷിപ്പുകളുടെ അവശിഷ്ടങ്ങളും അവിടെ തന്നെയുണ്ട്.

മെഡിറ്ററേനിയന്‍ യൂറോപ്പില്‍ അധികമാരും കാണാത്ത ഒരു ബീച്ച് ടൗണാണ് ‘ബോണിഫേഷിയോ’. കോര്‍സികയിലെ തെക്കന്‍ തീരത്തുള്ള മധ്യകാലീന നഗരമായ ബോണിഫേഷിയോ എന്ന ഈ ഫ്രഞ്ച് പട്ടണം ഇന്ന് അധികമാര്‍ക്കും അറിയില്ല. ‘മെഡിറ്ററേനിയന്‍സ് സെന്റിനെല്‍’ അല്ലെങ്കില്‍ ‘സിറ്റാഡല്‍ ഓഫ് ക്ലിഫ്‌സ്’ എന്നാണ് ഇത് അറിയപ്പെടുന്നത്.

കടലും ശക്തമായ കാറ്റിലും രൂപപ്പെട്ട പാറക്കല്ലുകള്‍ നൂറ്റാണ്ടുകളായി ഒരു കോട്ട പോലെ ഈ ഗ്രാമത്തിനെ സംരക്ഷിക്കുന്നു. ബുനിഫസിയു (Bunifaziu) എന്നാണ് പ്രാദേശികര്‍ ഈ സ്ഥലത്തെ വിളിക്കുന്നത്. 830 എ.ഡി നൂറ്റാണ്ടില്‍ കണ്ടെത്തിയ ബോണിഫേഷിയോ കോര്‍സിക്കയിലെ പുരാതനമായ നഗരമാണ്. പഴയ കവിതകളില്‍ ബോണിഫേഷിയോയെ പരാമര്‍ശിച്ചിട്ടുണ്ട്.

ഹോമറുടെ ഒഡീസിയിലും ബോണിഫേഷിയോയെ കുറിച്ചു പറയുന്നുണ്ട്. ഭീകരരൂപികളായ നരഭോജികള്‍ താമസിക്കുന്ന സ്ഥലത്തേക്ക് ഗ്രീക്ക് നായകന്‍ ഒഡീഷ്യസ് എത്തിപ്പെടുന്നതും നരഭോജികള്‍ നിന്നും ഈ യോദ്ധാവ് ബുദ്ധിപൂര്‍വം രക്ഷപ്പെടുന്നതും ഒക്കെ വിവരിക്കുന്ന ഒഡീസിയില്‍ ബോണിഫേഷിയോ-യെ കുറിച്ചും വിവരിക്കുന്നുണ്ട്.

ഉരുണ്ട കല്ലുകള്‍ നിറഞ്ഞ വഴിയോരം, സൂര്യപ്രകാശത്തില്‍ വൈരകല്ലുപ്പോലെ തിളങ്ങുന്ന വെള്ളം.. ബോണിഫേഷിയോ ബീച്ച് വളരെ മനോഹരമാണ്. എന്നാല്‍ ഈ ബീച്ച് ഇന്നോളം സഞ്ചാരികളുടെ കണ്ണില്‍ പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ അവിടെ എത്തുന്ന ചുരുക്കം ചില സഞ്ചാരികള്‍ക്ക് ‘ബോണിഫേഷിയോ’-യുടെ അഭൗമമായ സൗന്ദര്യം ആവോളം നുകരാം. സഞ്ചാരികളുടെ ഒഴുക്കും, തിരക്കേറിയ ബീച്ചുകളും നിങ്ങള്‍ക്ക് ഇവിടെ കാണാന്‍ സാധിക്കില്ല.

എപ്പോഴും കടല്‍ കോപാകുലയായി നില്‍ക്കുന്നതു കൊണ്ട് കോര്‍സികയുടെ തെക്കന്‍ തീരം വൃത്തിയായി ഇരിക്കുന്നു. അനവധി മൊണാസ്റ്ററികള്‍, ചാപ്പലുകള്‍, റോമന്‍ ജലസംഭരണികള്‍, ചരിത്രപ്രസിദ്ധമായ സ്ഥലങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഇവിടം. ഇടുങ്ങിയ വഴികള്‍, പല നിറത്തിലുള്ള വീടുകള്‍, ഇറ്റലിയും ഫ്രഞ്ചും ചേര്‍ന്ന ഭാഷ സംസാരിക്കുന്ന പ്രദേശവാസികളെയും ഇവിടെ കാണാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍