UPDATES

യാത്ര

എവറസ്റ്റ് കയറുന്നതിനിടെ ബ്രിട്ടീഷ് പര്‍വതാരോഹകനും മരണപ്പെട്ടു

ഏകദേശം 8,600 മീറ്റര്‍ ഉയരത്തില്‍ വെച്ച് ഫിഷര്‍ കുഴഞ്ഞു വീഴുകയായിരുന്നു.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ എവറസ്റ്റ് കയറുന്നതിനിടെ ഒരാള്‍ കൂടി മരണപ്പെട്ടു. ബ്രിട്ടിഷ് പര്‍വതാരോഹകനായ റോബിന്‍ ഫിഷര്‍ (44) ആണ് മരിച്ചത്. തിരിച്ചിറങ്ങുന്നതിനിടെയാണ് ഫിഷര്‍ മരണപ്പെട്ടതെന്ന് നേപ്പാളീസ് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മീര ആചാര്യ പറഞ്ഞു. ഇതോടെ, മേയ് 14ന് ആരംഭിച്ച ഈ വര്‍ഷത്തെ ഹിമാലയന്‍ സീസണില്‍ മരിച്ചവരുടെ എണ്ണം പത്തായി. കാലാവസ്ഥ മോശമായതും സന്ദര്‍ശക ബാഹുല്യവുമാണ് ഈ വര്‍ഷം മരണസംഖ്യ ഉയരാന്‍ കാരണം.

ഏകദേശം 8,600 മീറ്റര്‍ ഉയരത്തില്‍ വെച്ച് ഫിഷര്‍ കുഴഞ്ഞു വീഴുകയായിരുന്നു. ‘ഡാനി ഫൂലറുടെ നേതൃത്വത്തിലുള്ള ഒരു ആറംഗ സംഘടത്തിന്റെ ഭാഗമായിരുന്നു ഇദ്ദേഹം എന്നും, ഷെര്‍പ്പ ഗൈഡുകള്‍ കൂടെ ഉണ്ടായിരുന്നു എന്നും ‘എവറസ്റ്റ് പരിവാര്‍ എക്‌സ്പഡീഷന്‍ കമ്പനി’ വക്താവ് മുരാരി ശര്‍മ്മ വ്യക്തമാക്കി. ഈ കമ്പനിയാണ് ഫിഷറിനുവേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുത്തത്. ഓസ്‌കിജനും വെള്ളവുമെല്ലാം നല്‍കിനോക്കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് കമ്പനി പറഞ്ഞു.

Read: എവറസ്റ്റില്‍ ആള്‍ത്തിരക്ക്; അപകടമരണങ്ങള്‍ കൂടുന്നു; ഈയാഴ്ചയില്‍ മാത്രം മരിച്ചത് 4 പേര്‍

പ്രതികൂല കാലാവസ്ഥയായതിനാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ കൊടുമുടിയുടെ മലകയറ്റ ഭാഗം അടക്കും. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ സീസണ്‍ തുടങ്ങി ചുരുങ്ങിയ കാലയളവില്‍ ഇത്രയും മരണം രേഖപ്പെടുത്തുന്നത് ഇതാദ്യ മാണ്. നാല് ഇന്ത്യക്കാരും അമേരിക്ക, ഓസ്ട്രിയ, നേപ്പാള്‍, അയര്‍ലന്‍ഡ് സ്വദേശികളും അടക്കമുള്ള പര്‍വതാരോഹകരാണ് ഈ സീസണില്‍ മരിച്ച മറ്റുള്ളവര്‍. മലകയറ്റ ഭാഗത്തെ തിരക്കു കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍