UPDATES

യാത്ര

കൊച്ചിക്കാരി ‘ട്രാവലിംഗ് ചപ്പാത്തി’യുടെ ഇന്ത്യ പര്യടനം കഴിഞ്ഞു അടുത്തത് ലോക പര്യടനം!

കാറിലും, ബസിലും, ട്രെയിനിലും, ബൈക്കിലും, ബോട്ടിലും ഗംഭീരമായി ഇന്ത്യ മുഴുവന്‍ യാത്ര നടത്തിയ ചപ്പാത്തിയിപ്പോള്‍ ട്രാവലേഴ്‌സിന്റെ ഇടയില്‍ താരമാണ്

കൊച്ചിയില്‍ ജനിച്ചവളാണ് ചപ്പാത്തി. നാലുമാസം മാത്രം പ്രായമുള്ള ചപ്പാത്തി പല രീതിയിലാണ് സഞ്ചരിച്ചത്. കാറിലും, ബസിലും, ട്രെയിനിലും, ബൈക്കിലും, ബോട്ടിലും ഗംഭീരമായി ഇന്ത്യ മുഴുവന്‍ യാത്ര നടത്തിയ ചപ്പാത്തിയിപ്പോള്‍ ട്രാവലേഴ്‌സിന്റെ ഇടയില്‍ താരമാണ്. ചപ്പാത്തിയുടെ ഇന്‍സ്റ്റഗ്രാം പേജായ ‘ട്രാവലിംഗ് ചപ്പാത്തി’ (‘travelingchapati’) യില്‍ നിറയെ അവളുടെ യാത്ര ഫോട്ടോകളാണ്. ഒരുപ്പാട് അരാധകര്‍ ഇന്‍സ്റ്റഗ്രാമില്‍ അവളെ ഫോളോയും ചെയ്യുന്നുണ്ട്. ഉക്രൈന്‍ ദമ്പതിമാരുടൊത്തുള്ള ഇന്ത്യ പര്യടനത്തിന് ശേഷം ചപ്പാത്തി ഇപ്പോള്‍ തായ്‌ലന്‍ഡിലാണ്. ഇവിടെ നിന്ന് ചപ്പാത്തി ഫിലിപ്പീയന്‍സിലേക്കും പിന്നീട് ഇറ്റലിലേക്കും യാത്ര നടത്തും. ഈ ചപ്പാത്തി ഒരു നായ്കുട്ടിയാണ്.

ഈ വര്‍ഷം ഫ്രബുവരിയിലായിരുന്നു ക്രസ്റ്റീന മസ്‌ലോവയും യൂജിന്‍ പേട്രസും ലോക പര്യടനത്തിന് ഇറങ്ങിയത്. ഈ ഉക്രൈന്‍ ദമ്പത്തികള്‍ കൊച്ചിയിലെത്തിയപ്പോഴാണ് ചപ്പാത്തിയെ കണ്ടുമുട്ടിയത്. പട്ടിണികൊണ്ട് മരണാവസ്ഥയിലായിരുന്ന ചപ്പാത്തിയെ ഇവര്‍ ദത്തെടുക്കുകയായിരുന്നു. നിലവിലെ ആധുനിക ജീവിതം മടുത്തിടാണ് ഈ ദമ്പതികള്‍ ലോകം മുഴുവന്‍ കറങ്ങി നടക്കാം എന്ന ആശയത്തിലെത്തിയത്. അതിനായി ഇവര്‍ ജോലി ഉപേക്ഷിച്ചു. സ്വന്തമായിട്ടുള്ള പല വിലപിടിപ്പുള്ള സാധനങ്ങള്‍ വില്‍ക്കുകയും, സ്വന്തം അപ്പാര്‍ട്ട്‌മെന്റ് വാടകക്ക് കൊടുക്കുകയും ചെയ്ത് ആ പണം കൊണ്ടാണ് ഇവര്‍ കറങ്ങാന്‍ ഇറങ്ങിയിരിക്കുന്നത്.

സത്യത്തില്‍ കൊച്ചി ഇവരുടെ യാത്ര പദ്ധതിയില്‍ ഇല്ലായിരുന്നു. കീവ് (ഉക്രൈനിന്റെ തലസ്ഥാനം)ല്‍ നിന്ന് ഏറ്റവും ചിലവ് കുറഞ്ഞ് യാത്ര ചെയ്യാന്‍ പറ്റിയിടം ഇന്ത്യയായിരുന്നു. അങ്ങനെ ഇന്ത്യയില്‍ എത്തി. പിന്നെ സ്വഭാവികമായും കൊച്ചിയിലെത്തുകയുമായിരുന്നു ഇവര്‍. രണ്ട് ദിവസത്തേക്കായിരുന്നു കൊച്ചിയിലെത്തിയത്. രണ്ടാം ദിവസം രാത്രിയിലായിരുന്നു ചപ്പാത്തിയെ കണ്ടുമുട്ടിയത്. പിന്നെ ചപ്പാത്തി ഇവരുടെ ഓമനയായപ്പോള്‍ ഇവര്‍ ഇവളെയും കൊണ്ട് കറങ്ങാന്‍ തുടങ്ങി. കൂട്ടത്തില്‍ ചപ്പാത്തിയ്ക്കായി ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടും തുടങ്ങി.

La petite Chapati ?✨? ? Day 18 ?

A post shared by Chapati (@travelingchapati) on

വര്‍ക്കല, ഗോവ, മുംബൈ, ജോധ്പൂര്‍, അമൃത്സര്‍, ഹിമാചല്‍, നേപ്പാള്‍, ഡല്‍ഹി, അങ്ങനെ ഇന്ത്യയിലെ പല സ്ഥലങ്ങളിലും ചപ്പാത്തി കറങ്ങി. ഉക്രൈന്‍ ദമ്പതികളുടെ ആഗ്രഹം ചപ്പാത്തിയെയും കൊണ്ട ഏതെങ്കിലും ഏഷ്യന്‍ രാജ്യങ്ങളില്‍ സ്ഥിര താമസമാക്കണമെന്നാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍