UPDATES

യാത്ര

ചിറാപുഞ്ചിയില്‍ മഴയും മരവും പെയ്യും: വനിത സോളോ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലം

ചിറാപുഞ്ചി സ്ത്രീകള്‍ക്ക് പൊതുവെ സുരക്ഷിതമായ പ്രദേശമാണ്. ഇവിടെ സ്ത്രീകളാണ് എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത്.

പൊതുവെ സുരക്ഷിത യാത്ര ഇന്ത്യയില്‍ സ്ത്രീകളെ സംബന്ധിച്ച് വലിയ പ്രശ്‌നമാണ്. എന്നാല്‍ ഇന്ത്യന്‍ സ്ത്രീകള്‍ സധൈര്യം ഒറ്റയ്ക്കുള്ള യാത്രകള്‍ തിരഞ്ഞെടുക്കുന്ന പ്രവണത കൂടി വരുന്നുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ – പ്രത്യേകിച്ച മേഘാലയയിലേയും മറ്റും പ്രദേശങ്ങളാണ് വനിത സഞ്ചാരികള്‍ വലിയ തോതില്‍ തിരഞ്ഞെടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഇപ്പോള്‍ ബാക്കിയുള്ള ഏക മാട്രിലീനിയല്‍ സമൂഹമായ മേഘാലയയിലെ ഘാസി ഗോത്രവര്‍ഗത്തെ കാണാന്‍ പോകാവുന്നതാണ്. വടക്ക് – കിഴക്ക് ഇന്ത്യയിലെ മറ്റ് ഗാരോ, ജെയ്‌നിറ്റിയ ഗോത്രവര്‍ഗക്കാരെ പോലെ തന്നെ ഘാസി ഗോത്രവര്‍ഗത്തിലും വസ്തു കൈമാറ്റം ചെയ്യപ്പെടുന്നത് അമ്മയില്‍ നിന്നും ഇളയമകളിലേക്കാണ്. സ്ത്രീകളാണ് വീട് നോക്കുന്നതും പുറത്ത് ജോലിക്ക് പോകുന്നതും. അതേസമയം വിവാഹത്തിന് ശേഷം പുരുഷന്മാരെ വധൂഹൃഹത്തിലേക്കും പറഞ്ഞയക്കും.

മേഘാലയില്‍ എല്ലായിടത്തും ഘാസി ഗോത്രവര്‍ഗത്തിന്‍റെ സാന്നിധ്യമുണ്ട്. ഈ ലേഖനത്തില്‍ മേഘാലയയിലെ ചിറാപുഞ്ചിയിലുള്ള ഘാസികളെ കുറിച്ചാണ് പറയുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ ഒന്നാണ് ചിറാപുഞ്ചി. മഴക്കാടുകള്‍, വെള്ളച്ചാട്ടം, അരുവികള്‍ എന്നിവ കൊണ്ട് സമ്പന്നമാണ് ചിറാപുഞ്ചി. എന്നാല്‍ ഇത് മാത്രമല്ല ചിറാപുഞ്ചിയെ പ്രശസ്തമാക്കുന്നത്. നിങ്ങള്‍ ഒറ്റയ്ക്ക് യാത്രയ്ക്ക് ചെയ്യാന്‍ താല്‍പര്യപ്പെടുന്ന ഒരു സ്ത്രീയാണെങ്കില്‍, നിങ്ങള്‍ എന്തുകൊണ്ട് ചിറാപുഞ്ചി തിരഞ്ഞെടുക്കണമെന്ന് താഴെ പറയുന്നു.

ഭയം ഒഴിവാക്കാം

ചിറാപുഞ്ചി സ്ത്രീകള്‍ക്ക് പൊതുവെ സുരക്ഷിതമായ പ്രദേശമാണ്. ഇവിടെ സ്ത്രീകളാണ് എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത്. മൈലുകളോളം നീണ്ടു കിടക്കുന്ന കുന്നും
മേടുമുള്ള പാതകളും ഇരുണ്ട അന്തരീക്ഷവും കണ്ട് നിങ്ങള്‍ ഭയപ്പെടേണ്ട. കാരണം തൊട്ടടുത്ത കടയില്‍ സാധനം വില്‍ക്കാന്‍ ഇരിക്കുന്നത് ഒരു സ്ത്രീയായിരിക്കും.

പൊതുവെ ലളിതവും സങ്കിര്‍ണതയില്ലാത്തതുമായി ജീവിതവുമായി മുന്നോട്ട് പോകുന്നവരാണ് ഇവിടത്തുകാര്‍. കൃഷിയാണ് ഇവരുടെ പ്രധാന ജീവിതമാര്‍ഗം. ഞായറാഴ്ചകളില്‍ ആളുകള്‍ പ്രാര്‍ത്ഥനയ്ക്ക് പോകും. മണിക്കൂറുകളോളം നടന്നാണ് ഇവര്‍ സഞ്ചിയില്‍ ഉല്‍പ്പന്നങ്ങളുമായി ചന്തയിലെത്തുക. ഒരു ചെറിയ ചിരിയോടെ അവര്‍ സഞ്ചാരികളെ സ്വാഗതം ചെയ്യും. ഇവരുടെ ആതിഥേയ മര്യാദ നല്ലൊരു അനുഭവമായിരിക്കും.

ജീവനുള്ള വേരുകൊണ്ടുള്ള പാലം നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല

ഒരു പാട് വേരുകള്‍ കൊണ്ടുള്ള പാലം നിങ്ങള്‍ക്ക് ഈ ഹില്‍ സ്റ്റേഷനില്‍ കാണാം. നോണ്‍ഗ്രിയത് ഗ്രാമത്തിലെ ഉംഷിയാങ് ഡബിള്‍ ഡെക്കറും സിംഗിള്‍ ഡെക്കറുമാണ് ഇതില്‍ പ്രധാനം. സീജിലെ ഉംകര്‍ റൂട്ട് ബ്രിഡ്ജും ഉംനോയിലെ ലിവിങ് റൂട്ട് ബ്രിഡ്ജുമാണ് മറ്റ് പാലങ്ങള്‍. ഡബിള്‍ ഡെക്കര്‍ റൂട്ട് ബ്രിഡ്ജിലേക്കുള്ള ആറു മണിക്കൂര്‍ ട്രക്കിങ് ഏറ്റവും നല്ലൊരു അനുഭവമാണ്.

നിയന്ത്രണം സ്ത്രീകളുടെ കയ്യില്‍

ചിറാപുഞ്ചി ഹോളിഡെ റിസോര്‍ട്ടിലെ എല്ലാ നിയന്ത്രണവും സ്ത്രീകളുടെ കയ്യിലാണ്. ഇവരുടെ സേവനവും സ്നേഹവും നിങ്ങള്‍ക്ക് നല്ല ഓര്‍മ്മകള്‍ നല്‍കിയേക്കും. ഘാസി വനിത കാര്‍മേല ഷാതിയും അവരുടെ ഭര്‍ത്താവ് റയെനുമാണ് ഇതിന്റെ ഉടമസ്ഥര്‍. ഷെഫ്, ഹൗസ് കീപ്പിംഗ്, അഡ്മിനിസ്ട്രേഷന്‍ അങ്ങനെ എല്ലാ ജോലിക്കും സ്ത്രീകളെയാണ് നിയമിച്ചിരിക്കുന്നത്.

മഴയില്‍ പ്രണയം തോന്നുന്ന നിമിഷങ്ങള്‍

മഴ പെയ്യുന്നില്ലെന്ന പരാതികളാണ് വര്‍ഷം മുഴുവനും ഞാന്‍ കേട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍, ചിറാപുഞ്ചിയില്‍ വര്‍ഷം മുഴുവനും മഴ തന്നെയായിരിക്കും. ജനാലകളിലെ ചില്ലില്‍ മഴത്തുള്ളികള്‍ വീഴുന്നതും കണ്ട് ചായ കുടിക്കാന്‍ പറ്റിയ ഒരു ഇടമാണിത്. കുട എടുക്കാന്‍ മറക്കരുത്.

സ്വിമ്മിംഗ് പൂളില്‍ ക്ളോറിനെ ഭയക്കേണ്ട

നീന്തല്‍ കഴിഞ്ഞാല്‍ ഇനി തൊലിയിലെ പ്രശ്നങ്ങള്‍ ഉണ്ടാവില്ല. നിരവധി വെള്ളച്ചാട്ടങ്ങള്‍ കൊണ്ടും കുളങ്ങള്‍ കൊണ്ടും അനുഗ്രഹീതമാണ് ചിറാപുഞ്ചി, അതുകൊണ്ട് തന്നെ ഇവിടം നീന്തലുകാരുടെ സ്വര്‍ഗമാണ്. സ്റ്റീല്‍ റോപ് പാലത്തിന് താഴെയുള്ള കുളമാണ് ഏറ്റവും പ്രധാനം.

സ്വാദിഷ്ടമായ തുങ്ടാപ്പ് ചട്ട്ണി

എരിവുള്ള ഭക്ഷണങ്ങളോടാണ് നിങ്ങള്‍ക്ക് താല്‍പര്യമെങ്കില്‍ നിങ്ങള്‍ ഉറപ്പായും ഘാസി ഭക്ഷണത്തിന്റെ ആരാധികയാകും. ചിറാപുഞ്ചി ഹോളിഡെ റിസോര്‍ട്ടിലെ ഡ്രൈ ഫിഷ് തുങ്ടാപ്പ് ചട്ട്ണി കഴിക്കാന്‍ മറക്കരുത്. പോര്‍ക്ക് ജദോഹ്, ചിക്കെന്‍ നിയോങ്, മീന്‍ കറി എന്നിവയും ഒന്ന് രുചിച്ചു നോക്കാവുന്നതാണ്. സസ്യഭുക്കുകള്‍ക്കായി ഓര്‍ക്കിഡ് റൂട്സ് റെസ്റ്റോറന്റില്‍ ദാല്‍, വേജ് ജദോഹ്, ഘാസി സാലഡുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.

യാഷ് രാജ് ഫിലിം ലൊക്കേഷന്‍ പോലെ മനോഹരം

ഗുവാഹത്തിയില്‍ നിന്നും ചിറാപുഞ്ചിയിലേക്കുള്ള റോഡ്, യാഷ് രാജ് ഫിലിം ലൊക്കേഷനുകളേക്കാളും മനോഹരമാണ്. കുന്നുകളില്‍ കൃഷി മുതല്‍, തേയിലത്തോട്ടം, രാജ മിര്‍ച്, നൊങ്പോ മാര്‍ക്കറ്റിലെ ബാംബൂ ഷൂട്ട് പിക്കിള്‍, ബോറാപാനിയിലെ ശുദ്ധ വെള്ളം, വെള്ളച്ചാട്ടവും സംഗീതവും, നോര്‍ത്ത് ഈസ്റ്റിലെ ഫാഷന്‍ തലസ്ഥാനമായ ഷില്ലോങ് എന്നിങ്ങനെ ഒരുപ്പാട് മറക്കാനാവാത്ത അനുഭവങ്ങള്‍ ഈ യാത്രയിലൂടെ ലഭിക്കും.

വെള്ളച്ചാട്ടങ്ങള്‍

നയാഗ്ര വെള്ളച്ചാട്ടം നിങ്ങള്‍ കണ്ടിട്ടുണ്ടെങ്കില്‍ പോലും, നിങ്ങള്‍ക്ക് നോഹ്ക്കാലിക്കായി വെള്ളച്ചാട്ടം ഒഴിവാക്കാന്‍ സാധിക്കില്ല. മഴയുള്ളപ്പോള്‍ അതിമനോഹരമാണ് ഇത് കാണാന്‍. ഇതുപോലെ ചിറാപുഞ്ചിയില്‍ ഒരുപാട് വെള്ളച്ചാട്ടങ്ങള്‍ ഉണ്ട്. സെവന്‍ സിസ്റ്റേഴ്സ് , വാഹ ബാക്ക, കിന്റേം, റെയിന്‍ബൊ വെള്ളച്ചാട്ടം എന്നിവയാണ് ഇതില്‍ ചിലത്.

ഗുഹകളിലേക്ക് യാത്ര പോകാം

ഒരു ഗുഹയില്‍ പര്യവേക്ഷണം നടത്തുക എന്നാല്‍ ഒരു വലിയ അനുഭവമാണ്. 820 അടി നീളമുള്ള ചുണ്ണാമ്പ് കല്ലുകൊണ്ടുള്ള മൗസ്മായി ഗുഹകളില്‍ പൊകാം. ഇടയ്ക്കിടെ വീഴുന്ന വെള്ളത്തുളികള്‍ കുളിര്‍ നല്‍കുന്ന അന്തരീക്ഷമാണ് ഇവിടം. അല്‍പ്പം സാഹസികതയൊക്കെ ഇഷ്ടപ്പെടുന്നവരുടെ ഇഷ്ട സ്ഥലമാണ് ഇത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍