UPDATES

യാത്ര

ഇനി ലോകം മുഴുവന്‍ വീട്: ഉള്ളതെല്ലാം വിറ്റ് മക്കളേയും കൊണ്ട് കറങ്ങാനിറങ്ങിയ ദമ്പതികള്‍

ജീവിതം തുടങ്ങുന്നത് സുരക്ഷിതത്വങ്ങളില്‍ നിന്ന് പുറത്തുകടക്കുമ്പോളാണ് എന്നാണ് ബില്ലിന്റേയും ഐമിയുടേയും അഭിപ്രായം.

ജീവിതം തുടങ്ങുന്നത് സുരക്ഷിതത്വങ്ങളില്‍ നിന്ന് പുറത്തുകടക്കുമ്പോളാണ് എന്നാണ് ബില്ലിന്റേയും ഐമിയുടേയും അഭിപ്രായം. ഇത്തരത്തില്‍ ജീവിതം തുടങ്ങിയിരിക്കുകയാണ് ന്യൂസിലാന്റുകാരായ ഈ ദമ്പതികള്‍. ബില്ലും ഭാര്യ ഐമീ അലെഫാവോവും 14 മാസങ്ങള്‍ക്ക് മുന്‍പാണ് ഉള്ള സ്വത്തെല്ലാം വിറ്റുപെറുക്കി തങ്ങളുടെ ഇരട്ട കുട്ടികളുമായി ലോകം ചുറ്റാന്‍ ഇറങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ ‘പോളി ഏഷ്യന്‍സ്’ (PolyAsiaNZ ) എന്നാണ് അവര്‍ അറിയപ്പെടുന്നത്. ഇതുവരെ ഏഴ് രാജ്യങ്ങളാണ് ഈ കുടുംബം ചുറ്റിക്കറങ്ങി കണ്ടത്. 11 വയസുള്ള ഇരട്ടകളായ തങ്ങളുടെ ആണ്‍കുട്ടികള്‍ക്ക് ലളിത ജീവിതം എങ്ങനെ നയിക്കാം എന്ന് പഠിപ്പിക്കുകയാണ് ഉദ്ദേശമെന്നാണ് ഇവര്‍ പറയുന്നത്. ബില്ലിന്റെ സ്വന്തം നാട് ടുവാലുവും ഐമിയുടെ നാട് ലാവോസുമാണ്.

ബില്‍ 17 വര്‍ഷം ആശാരിപ്പണി ചെയ്തിരുന്നു. ഐമിയും 14 വര്‍ഷത്തോളം ജോലി ചെയ്തിരുന്നു. ഒരു സാധാരണ മധ്യവര്‍ഗ കുടുംബ ജീവിതമായിരുന്നു അവരുടേത് എന്ന് അവര്‍ പറയുന്നു. ‘ഓക്ക്‌ലാന്‍ഡിലെ ഞങ്ങളുടെ ചെറിയ വീട്ടില്‍ ഒരു സാധാരണ കുടുംബം പോലെയാണ് ഞങ്ങള്‍ ജീവിച്ചിരുന്നതെന്ന് ഐമി പറയുന്നു. കുട്ടികള്‍ക്ക് വ്യത്യസ്തമായി എന്തെങ്കിലും പകര്‍ന്നുകൊടുക്കുന്നതിന്റെ ഭാഗമായാണ് അവര്‍ ഇങ്ങനൊരു പദ്ധതി ആലോചിച്ചത്.

ഈ സുഖപ്രദമായ ജീവിതത്തില്‍ നിന്നും പുറത്തിറങ്ങി മറ്റ് രാജ്യങ്ങളുടെ സംസ്‌കാരത്തെക്കുറിച്ച് പഠിച്ചും വളര്‍ന്നും ജീവിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. എന്നാല്‍ ലോകം മുഴുവന്‍ കറങ്ങി നടക്കുന്നതാണ് ഏറ്റവും സുഖകരവും സന്തോഷകരവുമായ കാര്യമെന്ന് ഐമി പറയുന്നു. 2017ല്‍ ബില്ലിന്റെ മുത്തശ്ശി മരിച്ചപ്പോളാണ് കാര്യങ്ങളൊക്കെ മാറി തുടങ്ങിയത്. ഐമി ജോലി ചെയ്ത് കൂടുതല്‍ പണം സമ്പാദിക്കാന്‍ തുടങ്ങി.

സമ്പാദിക്കുന്നതിലും നീക്കിവക്കുന്നതിലും വിശ്വസിക്കുന്ന ആളായിരുന്നു ഞാന്‍. കുട്ടികള്‍ ജനിച്ചു കഴിഞ്ഞാല്‍ കൂടുതല്‍ വിദേശ യാത്രകള്‍ ചെയ്യാന്‍ ആയിരുന്നു ഇവരുടെ ലക്ഷ്യം. ഇതിനായി ഐമി പണം സമ്പാദിക്കാനും എടുത്തുവയ്ക്കാനും തുടങ്ങി. കുട്ടികള്‍ക്ക് രണ്ട് വയസായപ്പോള്‍ മുതല്‍ ഐമി ഓരോ ആഴ്ചയും 50 ന്യൂസിലാന്‍ഡ് ഡോളര്‍ (ഏകദേശം 2278 രൂപ) യാത്രകള്‍ക്കായി മാറ്റി വെച്ചിരുന്നു. അങ്ങനെ 30,000 ന്യൂസിലാന്‍ഡ് ഡോളര്‍ (ഏകദേശം 13,66,947രൂപ) അവര്‍ സമ്പാദിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍