കൊക്കകള്‍ക്കും ചെങ്കുത്തായ പാറകള്‍ക്കുമിടയിലൂടെ അഗസ്ത്യാകൂടത്തിന്റെ തുഞ്ചത്ത് എത്തി ചരിത്രം കുറിച്ച ധധ്യ തന്റെ അനുഭവങ്ങള്‍ അഴിമുഖത്തോട് പങ്കുവക്കുകയാണ്.
‘അഗസ്ത്യാകൂടം… അഗസ്ത്യകൂടം… അഗസ്ത്യകൂടം കോളിങ്, അതിരുമല.. അതിരുമല.. അതിരുമല.. അവര്‍ ടോപ്പിലെത്തി! എന്ന ഒഫീഷ്യല്‍ അനൗണ്‍സ്മെന്റ് വന്നപ്പോള്‍ സന്തോഷം കൊണ്ട് ഞാന്‍ ഷോക്ക് ആയിപ്പോയി’ ഔദ്യോഗിക അനുമതിയോടെ ആദ്യമായി അഗസ്ത്യാകൂടം കീഴടക്കിയ ധന്യ സനലിന്റെ വാക്കുകള്‍. അഗസ്ത്യാകൂട മലനിരകളില്‍ നിന്ന് താഴെയിറങ്ങി ഓഫീസിലേക്കുള്ള യാത്രക്കിടെ സംസാരിക്കുമ്പോഴും അത്യധികം ആവേശത്തിലും സന്തോഷത്തിലുമായിരുന്നു ധന്യ. കൊക്കകള്‍ക്കും ചെങ്കുത്തായ പാറകള്‍ക്കുമിടയിലൂടെ അഗസ്ത്യാകൂടത്തിന്റെ തുഞ്ചത്ത് എത്തി ചരിത്രം കുറിച്ച ധധ്യ തന്റെ അനുഭവങ്ങള്‍ അഴിമുഖത്തോട് പങ്കുവക്കുകയാണ്.
‘അഗസ്ത്യകൂടത്തില്‍ സ്ത്രീകള്‍ ഇതിന് മുമ്പും കയറിയിട്ടുണ്ടാവും. ഒരുപക്ഷേ പബ്ലിക് ആയി പറയാനുള്ള ഭയം കൊണ്ടാവും. പക്ഷെ ഔദ്യോഗിക അനുമതിയോടെ അഗസ്ത്യകൂടത്തിന്റെ പീക്കില്‍ എത്തിയ ആദ്യ വനിത ഞാനായിരിക്കും. മൂന്ന് ദിവസം, 40 കിലോമീറ്റര്‍. ഞാന്‍ ഏറ്റവും മുകളില്‍ എത്തുമെന്ന് കൂടെ വന്നവര്‍ പോലും സംശയിച്ചിരുന്നു. ഞാന്‍ ഇടയ്ക്ക് വച്ച് ഉപേക്ഷിച്ച് പോവുമോയെന്നായിരുന്നു അവരുടെ ചിന്ത. അവസാന റോപ്പും കയറി, ട്രയാംഗിള്‍ പോലിരിക്കുന്ന മലയുടെ ഏറ്റവും പീക്കില്‍ എത്തിയപ്പോള്‍ എന്നേക്കാള്‍ സന്തോഷം അവര്‍ക്കായിരുന്നു. കൗമുദി പത്രത്തിലെ ഫോട്ടോഗ്രാഫര്‍മാരും ഓള്‍ ഇന്ത്യ റേഡിയോയിലെ സ്റ്റാഫ്.. അങ്ങനെ ഒരു ടീം എന്നോടൊപ്പം ഉണ്ടായിരുന്നു. ഞാന്‍ സന്തോഷം കൊണ്ട് ഷോക്ക് ആയി നില്‍ക്കുമ്പോള്‍ എന്നെക്കാള്‍ സന്തോഷം അവര്‍ക്കായിരുന്നു. അവര്‍ അത് പലരീതിയില്‍ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. അതിനൊപ്പം, ആ പീക്കില്‍ നില്‍ക്കുമ്പോള്‍ ആണ് ഒഫീഷ്യല്‍ അനൗണ്‍സ്മെന്റ് വരുന്നത്. സന്തോഷം കൊണ്ട്, എന്താണ് പറയേണ്ടതെന്ന് പോലും അറിയാത്ത അവസ്ഥയിലായി ഞാന്‍.
വളരെ ടഫ് ടെറേന്‍ ആയിരുന്നു. നല്ല കായികക്ഷമതയും, ഇമോഷണല്‍ സ്റ്റബിലിറ്റിയും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ മാത്രമേ അഗസ്ത്യകൂടം പോലൊരു ടഫ് ട്രക്കിങ് പൂര്‍ത്തിയാക്കാനാവൂ. അല്ലാതെ തളര്‍ന്ന് ഇരുന്നുപോയാല്‍ ട്രക്കിങ് ഉപേക്ഷിക്കേണ്ടിവരും. 20 ഉം 40ഉം മീറ്റര്‍ ഉയരമുള്ള കുത്തനെയുള്ള പാറകളിലൂടെയാണ് റോപ്പിലൂടെ കയറുന്നത്. ഒന്ന് കാല് തെറ്റിയാല്‍ കൊക്കയിലേക്ക് വീഴും. സാധാരണ ട്രക്കിങ് ചെയ്യുന്നയാളാണ് ഞാന്‍. കഴിഞ്ഞയാഴ്ച പൊന്‍മുടിയില്‍ ട്രക്കിങ് ഉണ്ടായിരുന്നു. ഇടയ്ക്കിടെ, പറ്റുന്ന സമയങ്ങളിലെല്ലാം ട്രക്കിങ് ചെയ്യും. എന്നാല്‍ സാധാരണ അങ്ങനെ ചെയ്യുന്നവര്‍ക്ക് പോലും അഗസ്ത്യകൂടത്തിലെ റോക്ക് ലാന്‍ഡിങ്ങും റാഫ്ലിങ്ങും അത്ര എളുപ്പമല്ല. പേടിപ്പെടുത്തുന്നതാണ് അവിടുത്ത പാറകളും കൊക്കകളും. വെള്ളം പോലും കയ്യില്‍ കരുതില്ല. അരുവികളില്‍ നിന്ന് ശേഖരിച്ച് കുടിക്കും. ആകെ കയ്യിലുള്ളത് ഡേറ്റ്സും ഡ്രൈഫ്രൂട്സും ചോക്ലേറ്റ്സും മാത്രമായിരുന്നു. പിന്നെ രാത്രികളില്‍ ക്യാമ്പില്‍ നിന്ന് നല്ല സ്വാദുള്ള ചൂട് കഞ്ഞിയും. മാനസികമായ അത്രയും തയ്യാറെടുപ്പുകളും മനോബലവും ഉണ്ടെങ്കില്‍ മാത്രമേ അത് സാധ്യമാവൂ. ഉയരം പേടിയുള്ളവര്‍ക്ക് അത് പറ്റുകയുമില്ല. എന്റെ കൂടെയല്ലെങ്കിലും ട്രക്കിങ്ങിന് വേറെയും രണ്ട് സ്ത്രീകള്‍ എത്തിയിരുന്നു. പക്ഷെ അവര്‍ അതിരുമലയില്‍ നിന്ന് അഗസ്ത്യാകൂടത്തിന്റെ പീക്കിലേക്ക് കയറിയില്ല. മൂന്ന് ദിവസത്തെ ട്രക്കിങ്ങിനിടയില്‍ ഏഴ് തവണ മാത്രമാണ് വിശ്രമിച്ചത്. അതും അഞ്ച് മിനിറ്റില്‍ കൂടുതലില്ല.’
38 വയസ്സുള്ള മഞ്ചേരി സ്വദേശിയായ ധന്യ 2012 ഐഎഎസ് ബാച്ചുകാരിയാണ്. ഇപ്പോള്‍ ഡിഫന്‍സ് വക്താവായി തിരുവനന്തപുരത്ത് ജോലി ചെയ്യുന്നു.
അഗസ്ത്യാര്‍മലയിലേക്കുള്ള യാത്രയിലെ ചിത്രങ്ങള്‍ കാണാം
അതിരുമല ബേസ് ക്യാമ്പ് വരെ ഉണ്ടായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സേതുലക്ഷ്മി, പ്രഭ
.
.
.
.
.
Read: ഇതിനുള്ളിലെവിടെയോ തപമാണഗസ്ത്യന്‍; അഗസ്ത്യകൂടം – ഫോട്ടോ ഫീച്ചര്‍
ഇതിനുള്ളിലെവിടെയോ തപമാണഗസ്ത്യന്‍; അഗസ്ത്യകൂടം – ഫോട്ടോ ഫീച്ചര്‍
https://www.azhimukham.com/news-updates-defence-spokesperson-dhanya-sanal-to-be-entered-