UPDATES

യാത്ര

ഡിസ്നി ക്രൂയിസ് കപ്പലില്‍ ജോലി ചെയ്യാം, ലോകം കാണാം….

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഏഴ് ദിവസവും ജോലി ചെയ്യാന്‍ തയ്യാറായിരിക്കണം. ഒരാഴ്ച 70 മുതല്‍ 84 മണിക്കൂര്‍ വരെ ജോലി ചെയ്യണം.

ശമ്പളം വാങ്ങി ജോലി ചെയ്തുകൊണ്ട്, ഒരു കപ്പലില്‍ യാത്ര ചെയ്ത് ലോകം ചുറ്റിക്കാണുന്നത് നിങ്ങള്‍ സ്വപ്നം കണ്ടിട്ടുണ്ടോ? നിങ്ങളുടെ ഈ ആഗ്രഹം സാക്ഷാത്ക്കരിക്കുന്നതിനുള്ള അവസരമാണ് ഇപ്പോഴുള്ളത്. മെക്സിക്കോ, കാലിഫോര്‍ണിയ കോസ്റ്റ്, ബാര്‍സലോണ, ബഹാമസിലെ സ്വകാര്യ ദ്വീപ് എന്നിവിടങ്ങളിലേക്ക് പോകുന്ന തങ്ങളുടെ ലക്ഷ്വറി ക്രൂയിസ് കപ്പലിലേക്ക് കമ്പനി ഇപ്പോള്‍ യുവാക്കളായ കൗണ്‍സിലര്‍മാരെ തിരയുകയാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഏഴ് ദിവസവും ജോലി ചെയ്യാന്‍ തയ്യാറായിരിക്കണം. അതായത് ഒരാഴ്ച 70 മുതല്‍ 84 മണിക്കൂര്‍ വരെ ജോലി ചെയ്യണം. കുറച്ച് അവധി മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.

കുട്ടികള്‍ക്ക് ഒപ്പം റീക്രിയേഷണല്‍ കാര്യങ്ങളില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും സ്പാനിഷ്, പോര്‍ച്ചുഗീസ് എന്നിവ കൈകാര്യം ചെയ്യാന്‍ അറിയാവുന്നവരുമായിരിക്കണം അപേക്ഷകര്‍. ഉദ്യോഗാര്‍ത്ഥികള്‍ ഒരു ക്യാബിന്‍ പങ്കിടാന്‍ തയ്യാറായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ മദ്യം കഴിച്ചുണ്ടോയെന്ന് പരിശോധനയും നടത്തും.

മണിക്കൂറുകള്‍ നീണ്ട ജോലിയുണ്ടായിട്ടും, ഇത് ആസ്വദിക്കാന്‍ സാധിക്കുന്നുണ്ടെന്ന് മറ്റ് യുവ കൗണ്‍സിലര്‍മാര്‍ പറയുന്നു. ജോലിയെ കുറിച്ചുള്ള വീഡിയോ കമ്പനി ഉണ്ടാക്കിയിരുന്നു. ഇതില്‍ മൂന്ന് ഡിസ്നി ജീവനക്കാര്‍ അവരുടെ അനുഭവം പങ്കുവെക്കുന്നുണ്ട്. ”ജോലി വളരെ നല്ലതാണ്. സമ്മര്‍ ക്യാംപില്‍ ഞാന്‍ കുട്ടികളോടൊപ്പം ജോലി ചെയ്തിട്ടുണ്ട്. നല്ല അനുഭവങ്ങള്‍ തരുന്ന ഒരു ജോലി നേടണമെന്നായിരുന്നു എന്റെ ആഗ്രഹം. ചില ദിവസങ്ങള്‍ തുടങ്ങുന്നത് 8.30യ്ക്ക് ആണെങ്കില്‍ ചില ദിവസങ്ങള്‍ അത് ഉച്ചകഴിഞ്ഞ് 1 മണിയ്ക്കും 3 മണിയ്ക്കുമൊക്കെയായിരിക്കും” – കാനഡ സ്വദേശി നിക്കോളെ പറഞ്ഞു. ബ്രസീലില്‍ നിന്നുള്ള എഡ്സണും തന്റെ ജോലിയില്‍ ആനന്ദം കണ്ടെത്തുന്നു. ഒരു കൗണ്‍സിലര്‍ ആകുന്നത് ഏറ്റവും നല്ല അനുഭവങ്ങളാണ് സമ്മാനിച്ചതെന്ന് എഡ്സണ്‍ അഭിപ്രായപ്പെട്ടു. ”ഒരു ദിവസം മൊത്തം ജോലി ചെയ്യണം. ഒരു ദിവസം പത്ത് മണിക്കൂറാണ് ജോലി ചെയ്യുന്നത്. അത് ഒരുപാട് ഊര്‍ജ്ജം എടുക്കുന്നു”- അമേരിക്കന്‍ സ്വദേശിയായ ഷീരെ പറയുന്നു.

2017 ഡിസംബര്‍ 20ണ് ഡിസ്നിയിലെ ജോലിയുടെ പരസ്യം പുറത്ത് വിട്ടത്. എന്നാല്‍ ഇപ്പോഴും ഡിസ്നിയില്‍ അവസരങ്ങളുണ്ട്. മൂന്ന് വയസ് മുതല്‍ 17 വയസ് വരെയുള്ള കുട്ടികളെ നോക്കുന്നതും. അതുപോലെ തന്നെ യൂത്ത് ആക്ടിവിറ്റീസ് പ്രോഗ്രാമുകളിലൊക്കെ പങ്കെടുക്കുക എന്നതുമാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ചുമതല. കളികള്‍ സംഘടിപ്പിക്കുന്നത് തൊട്ട് തറ വൃത്തിയാക്കല്‍, പാത്രങ്ങള്‍ എടുക്കല്‍ തുടങ്ങിയവയൊക്കെ ഈ ജോലിയില്‍ പെടും. glassdoor.co.uk, എന്ന കരിയര്‍ വെബ്‌സൈറ്റ് പ്രകാരം ഡിസ്നിയില്‍ കൗണ്‍സിലന്മാര്‍ക്ക് 1,504 ഡോളര്‍ (ഏകദേശം 97514 രൂപ) മാസം സമ്പാദിക്കാം. അവരുടെ മറ്റ് ചിലവുകള്‍ കമ്പനി വഹിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍