UPDATES

യാത്ര

മേഘങ്ങളില്‍ നിന്ന് നീലക്കടലിനെ തൊട്ടുരുമ്മിക്കൊണ്ട് ഒരു എയര്‍പോര്‍ട്ട് ലാന്‍ഡിംഗ്

‘മേഘങ്ങളിലൂടെ നോക്കുമ്പോള്‍ വൈല്‍ഡ് അറ്റ്ലാന്റിക് വേ ഒരു മരുപ്പച്ച പോലെ തോന്നും. താഴെ മറ്റെങ്ങും കാണാത്ത പോലത്തെ തെളിഞ്ഞ നീല നിറത്തിലുള്ള ജലവും..’

ലോകത്തിലെ ഏറ്റവും മനോഹരമായ എയര്‍പോര്‍ട്ട് ലാന്‍ഡിംഗ് എന്ന് വിശേഷിപ്പിക്കുന്ന എയര്‍പോര്‍ട്ടാണ് ഡൊനേഗല്‍. അയര്‍ലാന്‍ഡിലെ കാരിക്ക്ഫിന്‍ എന്ന സ്ഥലത്താണ് ഈ എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. പ്രൈവറ്റ് ഫ്ളൈ എന്ന സ്ഥാപനം 2018-ല്‍ നടത്തിയ സര്‍വ്വേയിലാണ് ഡൊനേഗല്‍ എയര്‍പോര്‍ട്ട് ലോകത്തിലെ ഏറ്റവും മനോഹരമായ എയര്‍പോര്‍ട്ട് ലാന്‍ഡിംഗ് എന്ന പട്ടികയില്‍ മുന്നിലെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഡൊനേഗല്‍ എയര്‍പോര്‍ട്ട്.

ഏറ്റവും കൂടുതല്‍ ആളുകള്‍ വോട്ട് ചെയ്തത് അയര്‍ലാന്‍ഡിലെ ഡൊനേഗല്‍ എയര്‍പോര്‍ട്ടിനാണ്. ‘ഡൊനേഗല്‍ അതിമനോഹരമായ ഒരു സ്ഥലമാണ്. അതുകൊണ്ടു തന്നെ ഈ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നതും അവരാണ്. ഇവിടുത്തെ നിരപ്പില്ലാത്ത തീരദേശ പ്രദേശം സ്റ്റാര്‍വാര്‍ സിനിമകളുടെ ലൊക്കേഷന്‍ ആയിരുന്നു’- പ്രൈവറ്റ് ഫ്ളൈ സിഇഒ ആദം ട്വിഡല്‍ പറഞ്ഞു.

ടൂറിസം ഇന്‍ഡസ്്ട്രിയിലെ വിദഗ്ദ്ധരുടെ ഒരു സ്വതന്ത്ര പാനലാണ് ലോകത്തെ വിവിധ ഭാഗങ്ങളിലെ എയര്‍പോര്‍ട്ടുകള്‍ തിരഞ്ഞെടുത്ത് പട്ടികയുണ്ടാക്കിയത്. പിന്നീട് ഈ പട്ടിക പൊതുജനങ്ങള്‍ക്ക് വോട്ടിംഗിന് വേണ്ടി നല്‍കി. ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 112 വിമാനത്താവളങ്ങള്‍ക്ക് 8,500 വോട്ടുകളാണ് ലഭിച്ചത്. സ്‌കോട്ട്ലാന്‍ഡിലെ ബാറ എയര്‍പോര്‍ട്ട് രണ്ടാംസ്ഥാനത്തും, ഫ്രാന്‍സിലെ നൈസ് കോട്ടെ ഡി’അസുര്‍ എയര്‍പോര്‍ട്ട് മൂന്നാം സ്ഥാനത്തുമാണുള്ളത്.

ഡാനേഗല്‍ എയര്‍പോര്‍ട്ടിനെക്കുറിച്ചുള്ള വോട്ടര്‍മാരുടെ അഭിപ്രായം

‘എയര്‍പോര്‍ട്ടിലേക്ക് ലാന്‍ഡ് ചെയ്യുമ്പോള്‍, നിങ്ങളുടെ വലത് ഭാഗത്ത് എറിഗല്‍ മലയും, മറുവശത്ത് നോര്‍ത്ത് അറ്റ്ലാന്റിക് കടല്‍ എന്നിവ കാണാം’

‘മനോഹരമായ അറ്റ്ലാന്റിക് തീരങ്ങളും, എറിഗല്‍ മലയും, ലോകത്തെ ആകര്‍ഷകമായ ബീച്ചുകളിലൊന്നായ കാരിക്ക്ഫിന്‍ ബീച്ചും..’

‘മേഘങ്ങളിലൂടെ നോക്കുമ്പോള്‍ വൈല്‍ഡ് അറ്റ്ലാന്റിക് വേ ഒരു മരുപ്പച്ച പോലെ തോന്നും. താഴെ മറ്റെങ്ങും കാണാത്ത പോലത്തെ തെളിഞ്ഞ നീല നിറത്തിലുള്ള ജലവും..’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍