UPDATES

യാത്ര

യാത്ര ചെയ്ത് കൊണ്ട് എങ്ങനെ പണം സമ്പാദിക്കാം?

യാത്ര പോകുമ്പോള്‍ ഓരോരുത്തര്‍ക്കും അവരുടേതായ ഇഷ്ടങ്ങളും ചിലവും കാണും. എന്നാല്‍ ചിലവിന്റെ കാര്യമോര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട.

ജോലി രാജി വെച്ചു ലോകം മുഴുവന്‍ യാത്ര ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നോ? അതോ ജോലിയില്‍ നിന്നും വിരമിച്ച ശേഷം ആണോ നിങ്ങള്‍ യാത്ര പോകാന്‍ ആഗ്രഹിക്കുന്നത്. യാത്ര പോകുമ്പോള്‍ ഓരോരുത്തര്‍ക്കും അവരുടേതായ ഇഷ്ടങ്ങളും ചിലവും കാണും. എന്നാല്‍ ചിലവിന്റെ കാര്യമോര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട. യാത്ര ചെയ്യുമ്പോള്‍ എങ്ങനെ കാശ് സമ്പാദിക്കാമെന്ന് നമ്മുക്ക് നോക്കാം.

ഓണ്‍ലൈന്‍ ഫ്രീലാന്‍സ് ജോലി

ഓണ്‍ലൈന്‍ ഫ്രീലാന്‍സ് ജോലിക്ക് വലിയൊരു അവസരമാണ് ഇന്ന് ഉളളത്. കോപ്പിറൈറ്റിങ് മുതല്‍ വെബ്സൈറ്റ് ഡെവലപ്മെന്റ് വരെ നിരവധി ഒഴിവുകള്‍ ഈ മേഖലയില്‍ ദിവസവും കാണാം. ഒരു കമ്പ്യൂട്ടറോ ലാപ്ടോപ്പോ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് സുഖമായി കാശ് സമ്പാദിക്കാം. ഫിവര്‍ (Fiverr), അപ്വര്‍ക്ക് (Upwork) പോലുള്ള സൈറ്റുകള്‍ സന്ദര്‍ശിക്കുക.

നിങ്ങളുടെ ഫോട്ടോകളും വിഡിയോകളും വില്‍ക്കുക

ഫോട്ടോകളും വിഡിയോകളും വിറ്റ് യാത്രയില്‍ കാശ് സമ്പാദിക്കാം. ന്യൂസ്ഫ്ലേര്‍ (Newsflare), വീഡിയോഎലിഫന്റ് (Videoelephant) പോലുള്ള സൈറ്റുകള്‍ വൈറല്‍ വീഡിയോകള്‍ക്ക് കാശ് നല്‍കും. ഫോട്ടോകള്‍ വില്‍ക്കാനായി പിക്ഫെയര്‍ (Picfair), ഫോട്ടോലിയ (Fotolia), ഡ്രീംസ്ടൈം (Dreamstime) ഷട്ടര്‍സ്റ്റോക് (Shutterstock) പോലുള്ള സൈറ്റുകള്‍ സന്ദര്‍ശിക്കുക.

ട്രാവല്‍ ബ്ലോഗ്

യാത്ര ചെയ്യുമ്പോള്‍ കാശ് സമ്പാദിക്കാന്‍ മറ്റൊരു മാര്‍ഗം ബ്ലോഗിംഗ് ആണ്. നിങ്ങള്‍ക്ക് നല്ല ഫേളോവെഴ്‌സ് ഉണ്ടെങ്കില്‍ കാശ് തരാന്‍ ഒരുപാട് സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. പല ബ്രാന്‍ഡുകളുമായി ഒരു ബന്ധം ഉണ്ടാക്കാന്‍ ശ്രമിക്കുക. സ്പോണ്‍സര്‍ഡ് ലേഖനങ്ങള്‍ക്ക് കാശ് വാങ്ങാവുന്നതാണ്. സ്വന്തമായി ബ്ലോഗ് ഇല്ലാത്തവര്‍ വിഷമിക്കേണ്ട. നിങ്ങള്‍ക്ക് ഉടന്‍ ഒരണ്ണം തുടങ്ങാം. നല്ല ഉദ്ദേശ്യവും ആശയങ്ങളും ഉണ്ടെങ്കില്‍ കൂടുതല്‍ വായനക്കാര്‍ നിങ്ങളുടെ ബ്ലോഗില്‍ എത്തും.

ഇംഗ്ലീഷ് പഠിപ്പിക്കുക

യാത്ര പോകുമ്പോള്‍ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുന്നത് കാശ് സമ്പാദിക്കാനുള്ള മറ്റൊരു എളുപ്പവഴിയാണ്. കരുത്തും, ഉന്മേഷവും, ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ അറിയുന്നതും നിങ്ങളുടെ യാത്ര കൂടുതല്‍ എളുപ്പമാക്കും. ടിഈഎഫ്എല്‍ കോഴ്‌സ് പാസ്സായിട്ടുണ്ടെങ്കില്‍ നല്ലത്. ലെസ്സണ്‍ പ്ലാനിങ്, ക്ലാസ്സ്‌റൂം മാനേജ്മന്റ്, ടീച്ചിങ് ടെക്ക്നിക്ക് അങ്ങനെ എല്ലാം ഈ കോഴ്സില്‍ ഉള്‍പ്പെടും.

ഒരു ടൂര്‍ ഗൈഡ് ആകാം

ഒരു ടൂര്‍ ലീഡര്‍ അകാന്‍ ഒരുപാട് ഗുണങ്ങള്‍ വേണം. യാത്രക്കാരോട് എപ്പോഴും പ്രതിജ്ഞാബദ്ധര്‍ ആയിരിക്കണം. നര്‍മ്മബോധമുള്ളതും വളരെ നല്ലതായിരിക്കും. ടൂര്‍ ഗൈഡ് നിങ്ങള്‍ക്ക് പുതിയൊരു ജീവിതം നല്‍കും. കാശ് സമ്പാദിച്ച് ലോകം ചുറ്റി കാണാന്‍ ഇതിലും നല്ല വേറെ അവസരം ഇല്ല.

ആതിഥ്യമര്യാദ കൈവിടരുത്

ബാറിലും റെസ്റ്റോറെന്റുകളിലും ഷെഫ് ആയോ മറ്റു ജോലികളോ ചെയ്ത പരിചയമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇതേ ജോലി യാത്രയ്ക്ക് പോകുമ്പോള്‍ മറ്റു സ്ഥലത്തും ആവശ്യം വന്നേക്കും. പല രാജ്യങ്ങളില്‍ ഹോട്ടലുകളിലും ബാറുകളിലും നിരവധി ജോലി ഒഴിവുകള്‍ ഉണ്ടാകും. കുറച്ചു നാള്‍ ഇവിടെ ജോലി ചെയ്ത് ആവിശത്തിനുള്ള കാശ് സമ്പാദിക്കുക.

വീട് വാടകയ്ക്ക് കൊടുക്കുക

സ്വന്തം വീട് വാടകയ്ക്ക് കൊടുത്താല്‍ യാത്രയ്ക്ക് ആവശ്യമുള്ള കാശ് ലഭിക്കും. ഇതിനായി എയര്‍ബിഎന്‍ബി (airbnb) പോലെ നിരവധി സൈറ്റുകളുടെ സഹായം വേണമെങ്കില്‍ നിങ്ങള്‍ക്ക് എടുക്കാം. എയര്‍സോര്‍ട്ടഡ് പോലെ നിരവധി കമ്പനികള്‍ നിങ്ങളുടെ വീടിന്റെ സുരക്ഷ ഉറപ്പുവരുത്തും. വീടിന്റെ വൃത്തിയാക്കല്‍, വാടകക്കാര്‍ക്ക് വേണ്ടിയുള്ള സഹായങ്ങള്‍ തുടങ്ങി എല്ലാം ഈ ഏജന്‍സികള്‍ നോക്കിക്കോളും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍