UPDATES

യാത്ര

ഭിന്നശേഷിക്കാരായ സഞ്ചാരികള്‍ക്ക് വേണ്ടി..

വെറുതെ വീട്ടില്‍ ഇരിക്കാതെ, ഇഷ്ടപ്പെട്ട സ്ഥലങ്ങളിലേക്ക് യാത്ര പോവുക. കൂടുതല്‍ യാത്രകള്‍ പോകുമ്പോള്‍ ഈ ലോകം നിങ്ങള്‍ക്ക് കൂടുതല്‍ ഇണക്കമുള്ളതാകും.

എത്ര അനുഭവസമ്പത്തുള്ള സഞ്ചാരി ആയാലും ഒരു പുതിയ സ്ഥലത്തു പോകുമ്പോള്‍ ചെറിയ ഭയമുണ്ടാവും. അംഗവൈകല്യം ഉള്ളവര്‍ ആണെങ്കില്‍ അവര്‍ക്ക് ആശങ്ക കൂടും. എന്നാല്‍ ഇത് നിങ്ങളുടെ യാത്രാ മോഹം തടസപ്പെടാന്‍ കാരണമാകരുത്.

സെറന്‍ഗിറ്റിയിലെ സൂര്യോദയം, മനാറ്റീസിനൊപ്പം സ്‌നോര്‍ക്കല്ലിങ്, ആന പരിചരണ കേന്ദ്രങ്ങളില്‍ പോയി ആനയെ കുളിപ്പിക്കാന്‍ സഹായിക്കുക. ഈ സ്ഥലങ്ങളില്‍ എത്തിപ്പെടാനുള്ള ബുദ്ധിമുട്ടും കുറച്ചു കൂടുതല്‍ സഹായങ്ങളും മാത്രമാണ് നിങ്ങള്‍ക്ക് ആവശ്യം.

എത്തിപ്പെടാന്‍ കൂടുതല്‍ സൗകര്യങ്ങള്‍

നിരവധി കമ്പനികള്‍ ഇപ്പോള്‍ പ്രധാന വിനോദ സഞ്ചാര മേഖലകളിലേക്ക് ഭിന്നശേഷി സൗഹൃദ ടൂറിസം തുടങ്ങിയിട്ടുണ്ട്. നിങ്ങള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ഓണ്‍ലൈനില്‍ നോക്കാവുന്നതാണ്. അല്ലെങ്കില്‍ തുറന്ന് മനസോടെ സ്വന്തന്ത്രമായി നിങ്ങള്‍ യാത്ര ചെയ്യൂ.

മികച്ച രീതിയിലുള്ള ആസൂത്രണം

നിങ്ങള്‍ ബധിരനോ, അന്ധനോ, അല്ലെങ്കില്‍ എന്ത് വൈകല്യമുള്ളവരോ ആവട്ടെ തൊട്ടടുത്തുള്ള റെസ്റ്റോറന്റില്‍ പോകണമെങ്കിലും നല്ലൊരു പ്ലാനിംഗ് ആവശ്യമാണ്. ഈ രീതിയിലുള്ള നിങ്ങളുടെ ആസൂത്രണ മികവ് ദൂരെ യാത്രയ്ക്ക് പോകുമ്പോള്‍ ഉപയോഗിക്കാവുന്നതാണ്.

ഹോട്ടലുകള്‍, വാഹനങ്ങള്‍ എന്നിവ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുക. ഭിന്നശേഷി സൗഹൃദ റൂമുകള്‍ കുറവായതിനാല്‍ പെട്ടെന്ന് കുറച്ചു നേരത്തെ ബുക്ക് ചെയ്യുക. ഓരോ രാജ്യത്തെ ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുക.

നിങ്ങള്‍ മുന്‍കൈയ്യെടുക്കുക

ഓണ്‍ലൈനില്‍ നിന്നും വിവരങ്ങളും മറ്റും ലഭിച്ചില്ലെങ്കില്‍, നിങ്ങള്‍ക്ക് തന്നെ മുന്‍കൈയ്യെടുത്ത് കാര്യങ്ങളൊക്കെ ചെയ്യാവുന്നതാണ്.

ഹോട്ടലുകളില്‍ ഇ-മെയില്‍ വഴിയോ ഫോണ്‍ വഴിയോ നിങ്ങള്‍ക്ക് ബന്ധപ്പെടാം, മ്യൂസിയമുകളിലെ സര്‍വീസ് ലിഫ്റ്റോ ഗൈഡുകളെയോ ആവശ്യപ്പെടാം, നാഷണല്‍ പാര്‍ക്കില്‍ പോകുമ്പോള്‍ നിങ്ങളുടെ സൗകര്യത്തിനുള്ള വാഹനം ലഭിക്കുമോയെന്ന് തിരക്കുക. കൂടുതല്‍ ആനന്ദദായകമായ അനുഭവങ്ങള്‍ക്കായി കുതിര സവാരിയോ ക്യാമല്‍ സവാരിയോ തിരഞ്ഞെടുക്കാം.

ലോകം നിങ്ങളെ സഹായിക്കും

ചില പ്രത്യേക സാഹചര്യത്തില്‍ നിങ്ങള്‍ക്ക് മറ്റുള്ളവരുടെ സഹായം അത്യാവശ്യമാണ്. പ്രതീക്ഷിക്കാതെ എത്തുന്ന പടികളും മറ്റും നിങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം. ഇതോര്‍ത്ത് ഭയക്കണ്ട, നിങ്ങളെ സഹായിക്കുന്ന നല്ല മനസ്സുള്ളവര്‍ നിങ്ങളുടെ ചുറ്റിനും ഉണ്ട്. ഒരു നര്‍മ്മബോധത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുക, അത് നിങ്ങളുടെ മനസിന് സന്തോഷം നല്‍കും.

നിങ്ങള്‍ക്ക് അവകാശങ്ങള്‍ ഉണ്ടെന്ന് ഓര്‍ക്കുക

ഹോട്ടലുകളിലും പാര്‍ക്കിലും പോകുമ്പോള്‍ നിങ്ങള്‍ക്ക് ഉള്ള സൗകര്യങ്ങള്‍ ചിലപ്പോള്‍ കുറവായിരിക്കും. ചില ആളുകള്‍ അവരുടെ ഹോട്ടലുകള്‍ ഭിന്നശേഷി സൗഹൃദ ഹോട്ടലുകളാണ് എന്ന് പറയും, കാരണം അവര്‍ നിങ്ങളുടെ വീല്‍ചെയര്‍ പൊക്കി വാതില്‍ക്കല്‍ വെക്കാന്‍ സഹായിക്കും. നിങ്ങള്‍ നിങ്ങളുടെ അവകാശങ്ങള്‍ ചോദിച്ചു വാങ്ങുക. പുതിയ വഴികള്‍ പരീക്ഷിക്കാനും വ്യത്യസമായ രീതികള്‍ ശീലിക്കാനും പഠിക്കുക.

സാധനങ്ങള്‍ വളരെ കുറച്ചു പായ്ക്ക് ചെയ്യുക

ആവശ്യത്തിനുള്ള വസ്ത്രങ്ങളും വസ്തുക്കളും മാത്രം പായ്ക്ക് ചെയ്യുക. മരുന്നുകളും മറ്റു സാധനങ്ങളുടെയും പട്ടിക തയ്യാറാക്കുക, അത് അനുസരിച്ച് നിങ്ങളുടെ ബാഗ് പായ്ക്ക് ചെയ്യുക. സാധനങ്ങള്‍ വളരെ കുറച്ചു മാത്രം പായ്ക്ക് ചെയ്യുക, ഭാരം കൂടുന്നത് നിങ്ങളുടെ യാത്ര സൗകര്യത്തിന് തടസമാകും. ഇംഗ്ലീഷ് സംസാരിക്കാത്ത രാജ്യങ്ങളിലേക്കാണ് നിങ്ങള്‍ പോകുന്നതെങ്കില്‍ ട്രാന്‍സ്ലേഷന്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ മറക്കരുത്. ഇത് വളരെ ഉപയോഗപ്രദമായ ഒരു അപ്പ് ആണ്.

നിങ്ങള്‍ക്ക് വേണ്ട വീല്‍ചെയറും മറ്റും കൊണ്ടുപോവുക

മോട്ടോര്‍ വീല്‍ചെയറില്‍ നിങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി യാത്ര ചെയ്യാം. വികസ്വര രാജ്യങ്ങളില്‍ ഫോള്‍ഡിങ് വീല്‍ചെയര്‍ ഉപയോഗിക്കുക. ചെറിയ ടാക്സികളിലും ബസ്സുകളിലും മറ്റും ഇത് മടക്കി വെച്ചു യാത്ര ചെയ്യാവുന്നതാണ്. വീല്‍ചെയറില്‍ സ്മാര്‍ട്ട്ഡ്രൈവ് പോലുള്ള സാങ്കേതിക സംവിധാനം ഉപയോഗിക്കാവുന്നതാണ്. ഷവര്‍-ടോയ്‌ലറ്റ് വീല്‍ചെയറുകളും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.

പേടിക്കണ്ട ‘പ്ലാന്‍ ബി’ ഉണ്ട്

ചിലപ്പോള്‍ നിങ്ങള്‍ വിചാരിച്ച പോലുള്ള ഒരു യാത്ര ആയിരിക്കില്ല നിങ്ങള്‍ക്ക് ലഭിക്കുക. ഹോട്ടലുകള്‍ ചിലപ്പോള്‍ ഭിന്നശേഷി സൗഹൃദം ആയിരിക്കില്ല. നിങ്ങള്‍ ആശങ്കപ്പെടരുത്, മറ്റൊരു വഴി നിങ്ങളുടെ മുന്നില്‍ ഉണ്ടാകും. പുതിയ അവസരങ്ങള്‍ തേടാനുള്ള സമയമാണ് ഇത്.

വലിയ സ്വപ്നം കാണുക

വെറുതെ വീട്ടില്‍ ഇരിക്കാതെ, ഇഷ്ടപ്പെട്ട സ്ഥലങ്ങളിലേക്ക് യാത്ര പോവുക. കൂടുതല്‍ യാത്രകള്‍ പോകുമ്പോള്‍ ഈ ലോകം നിങ്ങള്‍ക്ക് കൂടുതല്‍ ഇണക്കമുള്ളതാകും. സ്വപ്നങ്ങള്‍ കണ്ടുകൊണ്ടിരിക്കുക, അതിലേക്ക് എത്താന്‍ ശ്രമിക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍