UPDATES

യാത്ര

ഫെയ്സന്‍സ്: ആറുമാസം കൂടുമ്പോള്‍ രാജ്യം മാറിക്കൊണ്ടിരിക്കുന്ന ദ്വീപ്

ദ്വീപ് രണ്ട് രാജ്യങ്ങളും തമ്മില്‍ പങ്കിട്ടെടുക്കണമെന്ന് കരാറില്‍ പറയുന്നു. ഇതു പ്രകാരം ഫെബ്രുവരി ഒന്നു മുതല്‍ ജൂലൈ 31 വരെയുള്ള ആറുമാസക്കാലയളവില്‍ സ്പാനിഷ് ഭരണവും ബാക്കിയുള്ള ആറ് മാസക്കാലയളവില്‍ ഫ്രഞ്ച് ഭരണവുമാണ്.

അടുത്ത ആഴ്ച, ഫ്രാന്‍സ് അവരുടെ 32,000 ചതുരശ്ര അടി വരുന്ന പ്രദേശം സ്പെയിനിന് കൈമാറും. എന്നാല്‍ ആറ് മാസം കഴിഞ്ഞ് ഈ പ്രദേശം സ്പെയിന്‍ തിരിച്ച് ഫ്രാന്‍സിന് നല്‍കും. കഴിഞ്ഞ 350 വര്‍ഷമായി ഇത് ഇങ്ങനെ തന്നെ തുടരുന്നുവെന്ന് ബിബിസിയിലെ ക്രിസ് ബോക്ക്മാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്പെയിനിന്റെ അതിര്‍ത്തിയ്ക്ക് തൊട്ട് മുന്‍പുള്ള നഗരമാണ് ഹെന്‍ഡെയിലെ ഫ്രെഞ്ച് ബാസ്‌ക്യൂ ബീച്ച് റിസോര്‍ട്ട്. രണ്ട് രാജ്യത്തെയും പ്രകൃതി തീര്‍ത്ത അതിര്‍ത്തിയാണ് ബിഡസോവ നദി (river Bidassoa). ”ഞാന്‍ ഇവിടെ കാണാന്‍ എത്തിയത് ഫെയ്സന്‍സ് ദ്വീപാണ്. എന്നാല്‍ അത് കണ്ടു പിടിക്കുക അത്ര എളുപ്പമല്ലായിരുന്നില്ല.

ഞാന്‍ വഴി ചോദിച്ചു. എന്നാല്‍ എന്തിനാണ് ഞാന്‍ അവിടെ പോകുന്നതെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. അവിടെ ഒന്നും കാണാനില്ല. ആരും അവിടെ താമസിക്കുന്നില്ല. മാത്രമല്ല അതൊരു സഞ്ചാരകേന്ദ്രവുമല്ലെന്ന് ആളുകള്‍ എനിക്ക് മുന്നറിയിപ്പ് തന്നു. അവസാനം ആ ശാന്തമായ ദ്വീപ് കണ്ടെത്തി. 1659ല്‍ നടന്ന ചരിത്രത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു കെട്ടിടത്തിന്റെ അവശേഷിപ്പുകളും, ഭംഗിയായി വെട്ടിയൊതുക്കിയ പുല്‍ത്തകിടിയും, നിരവധി മരങ്ങളും നദിയാല്‍ ചുറ്റപ്പെട്ട ഈ ദ്വീപില്‍ കണ്ടു” – ക്രിസ് ബോക്ക്മാന്‍ പറയുന്നു.

മൂന്ന് മാസമായി, സ്പെയിനും ഫ്രാന്‍സും തമ്മിലുണ്ടായിരുന്ന യുദ്ധം സമാധാനമായി ഒത്തുതീര്‍ന്നത് ഫെയ്സാന്‍ ദ്വീപില്‍ വെച്ചാണ്. ഒത്തുതീര്‍പ്പിനായി ഇരുരാജ്യങ്ങളും ഈ ദ്വീപിലെത്തി. ഈ സമയം ഇരുരാജ്യങ്ങളുടെയും സൈനികര്‍ ദ്വീപിന്റെ തടി പാലങ്ങളില്‍ നിലയുറപ്പിച്ചു. തുടര്‍ന്ന് ഇരുരാജ്യങ്ങളും സമാധാനകരാറില്‍ ഒപ്പുവച്ചു. ഈ ഉടമ്പടിയാണ് പൈറേനസ് ഉടമ്പടി (the Treaty of the Pyrenese). ഉടമ്പടി പ്രകാരം ദ്വീപിലെ അതിര്‍ത്തികളും തീരുമാനിച്ചു. തുടര്‍ന്ന് സ്പാനിഷ് രാജാവ് ഫിലിപ്പി നാലാമന്റെ (King Philippe IV) മകളും ഫ്രഞ്ച് രാജാവ് ലൂയിസ് പതിനാലാമനും (King Louis XIV) വിവാഹിതരായി. ദ്വീപ് രണ്ട് രാജ്യങ്ങളും തമ്മില്‍ പങ്കിട്ടെടുക്കണമെന്ന് കരാറില്‍ പറയുന്നു. ഇതു പ്രകാരം ഫെബ്രുവരി ഒന്നു മുതല്‍ ജൂലൈ 31 വരെയുള്ള ആറുമാസക്കാലയളവില്‍ സ്പാനിഷ് ഭരണവും ബാക്കിയുള്ള ആറ് മാസക്കാലയളവില്‍ ഫ്രഞ്ച് ഭരണവുമാണ്.

സ്‌പെയിനിലെ സാന്‍ സെബാസ്റ്റ്യന്‍ നഗരത്തിലെ നേവല്‍ കമാന്‍ഡറും അതേ തസ്തികയിലുള്ള ഫ്രാന്‍സിലെ ബയോനയിലെ നേവല്‍ കമാന്‍ഡറുമാണ് ദ്വീപിലെ ഗവര്‍ണറുടെയോ അല്ലെങ്കില്‍ വൈസ്രോയിയുടെയോ ചുമതല. ഈ ദിവസങ്ങളില്‍ ഹെന്‍ഡയിലെയും ഐറനിലെയും മേയര്‍മാര്‍ തമ്മില്‍ മത്സ്യബന്ധനത്തെ കുറിച്ചും, വെള്ളത്തെ കുറിച്ചുമൊക്കെ ചര്‍ച്ച ചെയ്യും. ഹെന്‍ഡയിലെ ലോക്കല്‍ കൗണ്‍സിലിനായി ഒരു പാര്‍ക്ക് ഡിവിഷന്‍ ബെനോയിറ്റ് ഉഗര്‍ട്ട്മെന്‍ഡിയ എന്നയാള്‍ പ്രവര്‍ത്തിപ്പിക്കുന്നു. ചില പ്രധാനദിവസങ്ങളില്‍ മാത്രമേ ആളുകളെ ഇവിടെ പ്രവേശിപ്പിക്കുകയുള്ളൂ. മുതിര്‍ന്നവര്‍ക്ക് മാത്രമേ ഇവിടുത്തെ ചരിത്രത്തെ പറ്റി അറിയുകയുള്ളൂ. ഇപ്പോഴത്തെ തലമുറയ്ക്ക് ചരിത്രത്തെ പറ്റി കൂടുതല്‍ അറിവില്ലെന്നും ബെനോയിറ്റ് പറയുന്നു. നൂറ്റാണ്ടുകള്‍ കഴിഞ്ഞതോടെ ദ്വീപ് നശിച്ചുകൊണ്ടിരിക്കുകയാണ്. ദ്വീപിനെ പരിപോഷിപ്പിക്കാന്‍ ഈ രണ്ട് രാജ്യങ്ങളും പണം മുടക്കാന്‍ തയ്യാറല്ല. ഈ വര്‍ഷം ദ്വീപ് കൈമാറുന്നതിന്റെ ഭാഗമായുള്ള ചടങ്ങുണ്ട്. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഈ ദ്വീപിന്റെ അവകാശം മാറും. ഓഗസ്റ്റില്‍ വീണ്ടും സ്പെയിന്‍ ദ്വീപ് തിരിച്ച് ഫ്രാന്‍സിന് കൈമാറും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍