UPDATES

യാത്ര

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വേനല്‍ക്കാല വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

ഈ വര്‍ഷവും വേനല്‍ക്കാലത്ത് യൂറോപ്പിലേക്കാണ് ആളുകള്‍ അവധിയാഘോഷിക്കാന്‍ കൂടുതലായി പോകുന്നത്.

താപനില കൂടുന്നതിനാല്‍ ഇന്ത്യക്കാര്‍ വലിയ തോതില്‍ വേനലവധി ആഘോഷിക്കാന്‍ യൂറോപ്പിലേക്ക് പോകുന്നുണ്ട്. എന്നാല്‍ ചെറിയ അവധിക്കാല ആഘോഷങ്ങള്‍ക്കാണ് താല്‍പര്യം. ട്രാവല്‍ കമ്പനി കോക്സ് ആന്‍ഡ് കിംഗ്‌സിന്റെ സര്‍വേ പ്രകാരമാണ് ഇത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വേനല്‍ക്കാല അവധിയാഘോഷങ്ങള്‍ക്കായുള്ള താല്‍പര്യം ഇന്ത്യന്‍ സഞ്ചാരികള്‍ക്കിടയില്‍ 20 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് സര്‍വേ പറയുന്നു. ഈ വേനലിന് യാത്രാപരിപാടികളില്‍ സൂക്ഷ്മമായ മാറ്റങ്ങളുണ്ട്.

രണ്ടോ മൂന്നോ രാജ്യങ്ങള്‍ അവധിക്കാലം ആഘോഷിക്കാന്‍ പോകുന്നവരുടെ (ഏഴ് രാത്രിയോ എട്ട് രാത്രിയോ ഉള്ള അവധിക്കാല യാത്ര) എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വര്‍ദ്ധനവ് ഉണ്ടെന്ന് സര്‍വേ പറയുന്നു. ഇതിന്റെ പ്രധാന കാരണം ഇന്ത്യക്കാര്‍ ഒരു വര്‍ഷം ഒന്നില്‍ കൂടുതല്‍ അവധിയെടുത്ത് ഈ അവധിക്കാലങ്ങള്‍ എല്ലാം ആഘോഷിക്കാന്‍ നോക്കുന്നതുകൊണ്ടാണെന്നാണ് സര്‍വേ പറയുന്നത്.

കോക്സ് ആന്‍ഡ് കിംഗ്സില്‍ ഈ വേനലില്‍ നടത്തിയ ബുക്കിംഗിന്റെ അടിസ്ഥാനത്തിലാണ് സര്‍വേ നടത്തിയത്. ഈ വേനലിലെ പ്രധാന യൂറോപ്യന്‍ ഡെസ്റ്റിനേഷന്‍ ഫ്രാന്‍സും സ്വിറ്റ്സര്‍ലന്‍ഡുമാണ്. ചില ആളുകള്‍ ഈ രാജ്യങ്ങളെ ഓസ്ട്രിയ, ഇറ്റലി, ജര്‍മ്മനി എന്നിവയുമായി കൂട്ടിച്ചേര്‍ക്കാറുണ്ടെന്ന് സര്‍വേ പറഞ്ഞു. ഐസ്ലാന്‍ഡ്, ഉക്രയ്ന്‍, ഗ്രീസ്, ക്രൊയേഷ്യ എന്നിവ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളാണ്.

ഗുജറാത്ത്, മഹാരാഷ്ട്ര പോലുള്ള ഇന്ത്യയിലെ പശ്ചിമ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകള്‍ തണുത്ത ബീച്ച് ഡെസ്റ്റിനേഷനുകളായ മൗറീഷ്യസ്, റീയൂണിയന്‍ ഐലന്‍ഡ്, സീഷെല്‍സ് എന്നീ സ്ഥലങ്ങളിലാണ് കൂടുതലായി പോകുന്നത്. ഈ രണ്ട് സംസ്ഥാനങ്ങളില്‍ നിന്ന് ഈ സ്ഥലങ്ങളുടെ ആവശ്യകത കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നിന്നും 15 ശതമാനം ഈ വര്‍ഷം വര്‍ദ്ധിച്ചു.

യാത്രക്കാര്‍ എപ്പോഴും പുതിയ സ്ഥലങ്ങളിലേക്കാണ് യാത്ര പോകാന്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടു തന്നെ യാത്രാ ട്രെന്‍ഡുകള്‍ മാറിക്കൊണ്ടിരിക്കും. അതേസമയം ഈ വര്‍ഷവും വേനല്‍ക്കാലത്ത് യൂറോപ്പിലേക്കാണ് ആളുകള്‍ അവധിയാഘോഷിക്കാന്‍ കൂടുതലായി പോകുന്നത്. മൗറീഷ്യസ്, റീയൂണിയന്‍ ഐലന്‍ഡ്, സെഷെല്‍സ് പോലുള്ള ദ്വീപുകളിലും ആളുകള്‍ പോകുന്നുണ്ടെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നത്.

വിമാനയാത്രാ സൗകര്യവും വിസ നടപടിക്രമങ്ങളും കൂടുതല്‍ ലളിതമാക്കിയത് ഇന്ത്യന്‍ മഹാസമുദ്ര ദ്വീപുകളിലേക്ക് ആളുകളുടെ ഒഴുക്ക് വര്‍ദ്ധിപ്പിച്ചുവെന്ന് കോക്സ് ആന്‍ഡ് കിംങ്സ് റിലേഷന്‍ഷിപ്പ് മേധാവി കരണ്‍ ആനന്ദ് പറഞ്ഞു. മൗറീഷ്യസും, സെഷെല്‍സും ഇന്ത്യന്‍ യാത്രികര്‍ക്ക് ‘വിസ ഓണ്‍ അറൈവല്‍’ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം റീയൂണിയന്‍ ഐലന്‍ഡില്‍ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ 15 ദിവസം വരെ താമസിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍