UPDATES

യാത്ര

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്തേക്ക് പോകാൻ ഇതാ ഒരു സുവർണ്ണാവസരം, ചെയ്യേണ്ടത് ഇത്രമാത്രം

പ്രകൃതിയുമായുള്ള ആത്മബന്ധമാണ് തങ്ങളുടെ സന്തോഷത്തിന്റെ രഹസ്യമെന്നാണ് ഫിൻലന്റുകാർ ഉറപ്പിച്ച് പറയാറുള്ളത്.

ഭൂമിയിലെ ഏറ്റവും സന്തോഷമുള്ള സ്ഥലമേതെന്നറിയുമോ? അവിടം എന്തുകൊണ്ട് ഇത്ര സന്തോഷമുള്ള നാടായി എന്നറിയുമോ? അവിടുത്തെ ശാന്തിയുടെയും സമാധാനത്തിന്റെയും രഹസ്യമറിയണോ? സന്തോഷമുള്ള ഒരു മനുഷ്യനൊപ്പം പ്രകൃതിയുടെ അത്ഭുതക്കാഴ്ചകൾ കണ്ട് രസിക്കണോ? ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തുടർച്ചയായി രണ്ടാം വട്ടവും ഐക്യ രാഷ്ട്രസഭ തിരഞ്ഞെടുത്ത ഫിൻലൻഡ്‌ ഇത്തരമൊരു യാത്രാനുഭവത്തിനായി സഞ്ചാരികളെ ക്ഷണിക്കുകയാണ്. സന്തോഷം തേടിയുള്ള യാത്രയുടെ ഏറ്റവും സന്തോഷമുള്ള ഓഫർ ഇതാണ്. തിരഞ്ഞെടുക്കപ്പെടുന്ന സഞ്ചാരികൾക്ക് യാത്ര പൂർണ്ണമായും സൗജന്യമായിരിക്കും.!

‘റെന്റ് എ ഫിൻ’ എന്ന് പേരിട്ട പദ്ധതിയെ കുറിച്ച് കഴിഞ്ഞ ദിവസമാണ് ഫിൻലൻഡ്‌ ടൂറിസം വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഫിന്ലാന്ഡിന്റെ ഭൂമിശാസ്ത്രം നന്നായറിയുന്ന വിദഗ്ദരായ 8 സഞ്ചാര സഹായികളാകും പദ്ധതിയെ മുന്നോട്ട് കൊണ്ടുപോകുക. വിവിധ രാജ്യങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന സഞ്ചാരികളെയും കൂട്ടി ഫിന്ലാന്ഡിന്റെ മനോഹര ഭൂപ്രദേശങ്ങളിലേക്ക് പോകുകയാണ് ഇവരുടെ ചുമതല. സന്തോഷം തേടിയെത്തുന്ന സഞ്ചാരികളെ നയിക്കുന്ന ഇവർ ‘ഹാപ്പിനെസ്സ് ഗൈഡ്സ് ‘ എന്നാകും അറിയപ്പെടുക.

സന്തോഷയാത്രയ്ക്ക് റെഡിയാണോ? എങ്കിൽ ഉടൻ തന്നെ പദ്ധതി വെബ്‌സൈറ്റായ ‘റെന്റ് എ ഫിൻ’  ( https://rentafinn.com/)സന്ദർശിക്കണം. നിങ്ങൾ ആരാണ്, എന്തുകൊണ്ട് ഫിൻലന്റിലേക്ക് യാത്ര നടത്താൻ ഉദ്ദേശിക്കുന്നു, നിങ്ങളും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്റെ സവിശേഷതകൾ എന്ത് മുതലായ കാര്യങ്ങൾ തെളിയിക്കുന്ന വീഡിയോ ഉൾപ്പെടുത്തി ആർക്കും അപേക്ഷകൾ സമർപ്പിക്കാം. ഏപ്രിൽ 14 ആണ് അവസാന തീയതി.

പ്രകൃതിയുമായുള്ള ആത്മബന്ധമാണ് തങ്ങളുടെ സന്തോഷത്തിന്റെ രഹസ്യമെന്നാണ് ഫിൻലന്റുകാർ ഉറപ്പിച്ച് പറയാറുള്ളത്. ഫിന്ലാന്ഡിന്റെ മനോഹര ഭൂപ്രദേശങ്ങളിലൂടെയുള്ള മൂന്നു ദിവസത്തെ യാത്ര  തിരഞ്ഞെടുക്കപെടുന്നവർക് പൂർണ്ണമായും സൗജന്യമായിരിക്കും. ഹാപ്പിനെസ്സ് ഗൈഡുകളുടെ ലഭ്യത അനുസരിച്ചായിരിക്കും യാത്രയ്ക്കുള്ള തീയതി നിശ്ചയിക്കുക.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍