UPDATES

യാത്ര

അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലേക്കുള്ള വിദേശസഞ്ചാരികളുടെ ഒഴുക്ക് ഇരട്ടിയാക്കും

2017ല്‍ 10.91 ലക്ഷം വിദേശ സഞ്ചാരികളാണ് കേരളത്തിലേക്ക് എത്തിയത്. കഴിഞ്ഞ വര്‍ഷത്തെ സംബന്ധിച്ച് 11.39ശതമാനം കൂടുതലാണ് ഇത്.

വിദേശസഞ്ചാരികളുടെ ഒഴുക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. അതുപോലെ തന്നെ സ്വദേശ സഞ്ചാരികളുടെ ഒഴുക്കും 50 ശതമാനം വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. സംസ്ഥാന വരുമാനത്തില്‍ 15-20 ശതമാനം ഇതില്‍ നിന്ന് ലഭിക്കുമെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

വിദേശസഞ്ചാരികളെ സ്വദേശ സഞ്ചാരികളുടെ ഇടയില്‍ കേരളത്തെ ഒരു മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി പ്രചരിപ്പിക്കാന്‍ കേരള ടൂറിസം പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കും. ”സ്വദേശ സഞ്ചാരികളുടെ വരവ് 50 ശതമാനവും വിദേശസഞ്ചാരികളുടെ വരവ് ഇരട്ടിയുമാക്കാനുമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്” – കേരള ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി മുരളീധരന്‍ വ്യക്തമാക്കി.

ടൂറിസം റെഗുലേറ്ററി അതോറിറ്റി സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും, മറ്റ് ലൈസന്‍സിംഗ് സംവിധാനവും, ടൂറിസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ നിരീക്ഷണവും ഇതിന്റെ വരവോടു കൂടി സാധ്യമാകും. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം തുറന്ന് കാട്ടുന്ന കൊച്ചി മുസിരീസ് ബിനാലെ, മുസിരീസ് ഹെറിറ്റേജ് പ്രൊജക്ട്, സ്പൈസ് റൂട്ട് പ്രൊജക്ട് എന്നീ പുതിയ ട്രാവല്‍ ഉത്പന്നങ്ങളാണ് സംസ്ഥാനം കൊണ്ടു വന്നിട്ടുള്ളത്.

2017ല്‍ 10.91 ലക്ഷം വിദേശ സഞ്ചാരികളാണ് കേരളത്തിലേക്ക് എത്തിയത്. കഴിഞ്ഞ വര്‍ഷത്തെ സംബന്ധിച്ച് 11.39ശതമാനം കൂടുതലാണ് ഇത്. സ്വദേശ സഞ്ചാരികളുടെ വരവ് 5.15 ശതമാനം കൂടി, 1.46 കോടി ആളുകളാണ് 2017ല്‍ കേരളത്തില്‍ എത്തിയത്. 2016ല്‍ ഇത് 1.31 കോടിയായിരുന്നു. 2017ല്‍ ടൂറിസത്തില്‍ നിന്ന് 33,383 കോടിയാണ് കേരളത്തിന് ലഭിച്ചത്. 2016ലെക്കാളും 11.15 കൂടുതലാണ് ഇത്, അന്ന് 29,658കോടിയായിരുന്നു ലഭിച്ചത്.

പത്ത് ശതമാനമാണ് ടൂറിസം 2017ല്‍ ജിഡിപിയിലേക്ക് സംഭാവന ചെയ്തത്. അടുത്ത അഞ്ച് വര്‍ഷം ടൂറിസം ഇരട്ടിയാകുമ്പോള്‍ ജിഡിപിയിലേക്കുള്ള സംഭാവന 15 മുതല്‍ 20ശതമാനം വരെയാകുമെന്ന് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിന് 2017ല്‍ ടൂറിസത്തില്‍ നിന്ന് 88,832 കോടി വിദേശ നാണയമാണ് ലഭിച്ചത്. സ്വദേശ വിപണി കൈയ്യടക്കനായി മുംബയ്, പൂനെ, ജയ്പൂര്‍, ചണ്ഡിഗഡ്, ബംഗളൂരു, ഹൈദരാബാദ്, വിശാഖപട്ടണം, ചെന്നൈ, കൊല്‍ക്കത്ത, പാറ്റ്ന, ഡല്‍ഹി എന്നിവിടങ്ങളില്‍ 2018ന്റെ ആദ്യപാതിയില്‍ പാര്‍ട്ണര്‍ഷിപ്പ് മീറ്റുകള്‍ സംഘടിപ്പിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍