UPDATES

യാത്ര

സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകള്‍ നടത്തുന്ന സ്ത്രീകളുടെ ട്രാവല്‍ കമ്പനി

ദി ലഡാക്കി വുമണ്‍സ് ട്രാവല്‍ കമ്പനി (www.ladakhiwomenstravel.com) വനിതകളെയാണ് ലഡാക്കില്‍ ഗൈഡുകളായി നിയമിച്ചിരിക്കുന്നത്. വനിത യാത്രികര്‍ക്കായി മാത്രമാണ് ഇവര്‍ സേവനം നടത്തുന്നത്. (എന്നാല്‍ സ്ത്രീകള്‍ക്കൊപ്പമുള്ള പുരുഷന്മാരെയും ഇവര്‍ സ്വാഗതം ചെയ്യുന്നു).

ഓഫ് ദ പീപ്പിള്‍, ബൈ ദ പീപ്പിള്‍, ഫോര്‍ ദ പീപ്പിള്‍ എന്ന എബ്രഹാം ലിങ്കണിന്റെ വിഖ്യാത ജനാധിപത്യ നിര്‍വചനം അനുസ്മരിപ്പിക്കും പോലെ സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകളാല്‍ നടത്തപ്പെടുന്ന സ്ത്രീകളുടെ സ്വന്തം ട്രാവല്‍ കമ്പനിയെപ്പറ്റിയാണ് പറയുന്നത്. ജമ്മു കാശ്മീരിലെ ലഡാക്കില്‍ അങ്ങനെയൊരു കമ്പനിയുണ്ട്. ദി ലഡാക്കി വുമണ്‍സ് ട്രാവല്‍ കമ്പനി (www.ladakhiwomenstravel.com) വനിതകളെയാണ് ലഡാക്കില്‍ ഗൈഡുകളായി നിയമിച്ചിരിക്കുന്നത്. വനിത യാത്രികര്‍ക്കായി മാത്രമാണ് ഇവര്‍ സേവനം നടത്തുന്നത്. (എന്നാല്‍ സ്ത്രീകള്‍ക്കൊപ്പമുള്ള പുരുഷന്മാരെയും ഇവര്‍ സ്വാഗതം ചെയ്യുന്നു). ലഡാക്കിലെ സ്ഥലങ്ങള്‍ കാണുക, ട്രെക്കിംഗ് എന്നിവയാണ് ഇവര്‍ നല്‍കുന്ന ഓഫര്‍. പ്രാദേശിക പങ്കാളിത്തം കൊണ്ടും മറ്റുള്ളവര്‍ക്ക് മാതൃകയാണ് ഈ കമ്പനി. നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം ഇവിടെ ലഭ്യമായിരിക്കും.

പുരുഷമേധാവിത്വ സമൂഹത്തില്‍ തന്നെയാണെങ്കിലും ലഡാക്കിലെ മറ്റുള്ള സ്ത്രീകളെ പോലെയല്ലായിരുന്നു തിന്‍ലാസ് കൊറോള്‍. ഭര്‍ത്താവ് ജോലിക്ക് പോകുമ്പോള്‍ വീട്ടുജോലികള്‍ ചെയ്തിരിക്കുന്ന സാധാരണ സ്ത്രീകളെ പോലെയല്ലായിരുന്നു ഇവര്‍. ലഡാക്കിലെ ആദ്യത്തെ പരിശീലനം നേടിയ വനിത ട്രെക്കിംഗ് ഗൈഡായിരുന്നു തിന്‍ലാസ്. 15 വര്‍ഷമായി ഇവര്‍ ഇത് പ്രാക്ടീസ് ചെയ്തിരുന്നു. ഇതുകൊണ്ട് തന്നെ മറ്റുള്ളവര്‍ക്ക് ഉദാഹരണമായി സമൂഹത്തില്‍ തിന്‍ലാസിന് ഒരു സ്ഥാനമുണ്ടായി. ഇതിന്റെ ഫലമായി 2009ല്‍ ദി ലഡാക്കി വുമണ്‍സ് ട്രാവല്‍ കമ്പനി നിലവില്‍ വന്നു. ഈ കമ്പനി ലക്ഷ്യമിട്ടിരുന്നത്, വനിതകള്‍ക്ക് സ്വന്തമായി വരുമാനവും, അവരുടെ കഴിവും, അവരുടെ സ്വപ്നവും പ്രദര്‍ശിപ്പിക്കുക എന്നതുമായിരുന്നു. ഇതുകൊണ്ട് അവര്‍ക്ക് ഗ്രാമത്തിന് പുറത്ത് മറ്റ് ജോലി തേടി പോകേണ്ടി വന്നില്ല. ഇന്ത്യന്‍ മര്‍ച്ചന്റ് ചേംബറിന്റെ വനിത സംഘം തിന്‍ലാസിന്റെ പ്രയത്നത്തിന് അവാര്‍ഡ് നല്‍കി ആദരിച്ചു.

തിന്‍ലാസ് കൊറോള്‍

രണ്ട് കാര്യങ്ങളിലാണ് ഈ കമ്പനി കേന്ദ്രീകരിക്കുന്നത്. വനിത ഗൈഡുകള്‍ സംഘടിപ്പിക്കുന്ന ട്രെക്കിംഗും, ഹോംസ്റ്റേയുടെ പ്രചാരവും. ഇവിടുത്തെ ഗ്രാമീണര്‍ തന്നെയാണ് ഹോംസ്റ്റേ ഒരുക്കുന്നത്. ഇവിടുത്തെ തന്നെ ഭക്ഷണത്തിന്റെ രുചി അറിയാനും, അതോടൊപ്പം ഇവിടുത്തെ സംസ്‌കാരം അനുഭവിച്ചറിയാനുമുള്ള അവസരവുമാണുള്ളത്. ഇത് ഇക്കോ ടൂറിസം പ്രചരിപ്പിക്കുകയും സഞ്ചാരികളും ഗ്രാമവാസികളും ടൂറിസം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പ്രകൃതിക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങളെ തടയാനും പ്രേരിപ്പിക്കും.

കമ്പനി നടത്തുന്ന ട്രെക്കിംഗിനെ കുറിച്ച്:

തണുപ്പുകാലത്ത്, ഹെമിസ് നാഷണല്‍ പാര്‍ക്കിലെ സിങ്ചെന്‍ മുതല്‍ റൂംബാക്ക് വരെയുള്ള ഇവരുടെ ട്രെക്കിംഗ് പ്രശസ്തമാണ്. ഹിമപ്പുലിയെ കാണാനുള്ള അവസരം. വര്‍ഷം മുഴുവനുള്ള ലിക്കിര്‍ മുതല്‍ ആംങും, ടെമിസ്ഗാങും വരെയുള്ള ഷാം ട്രെക്ക്. മനോഹരമായ ഡുഡുന്‍ചെന്‍ ലാ വരെ നീളുന്ന വെല്ലുവിളി നിറഞ്ഞ അഞ്ച് ദിവസവും നാല് രാത്രിയും നീണ്ട ലമയുരു മുതല്‍ സിങ്ചെന്‍ വരെയുള്ള യാത്രയ്ക്ക് മുന്‍പുള്ള ഒരു തുടക്കമാണ് ഷാം ട്രെക്ക്. ഷേ, തിക്സേ, ഹെമീസ് മൊണാസ്ട്രിയിലേക്കും യാത്ര പോകാം. നുബ്ര താഴ്വരയില്‍ പോയാല്‍ ഇരട്ടമുഴയുള്ള ബാക്ട്രിയന്‍ ഒട്ടകവും, ബുദ്ധിസ്റ്റ് ഗോമ്പാസും കാണാം. ലോകത്തിലെ ഏറ്റവും ഉയരമുള്ള പാതയായ ഖര്‍ദുങ് ലായിലൂടെ യാത്ര ചെയ്യാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍