UPDATES

യാത്ര

നടുക്കടലില്‍ സാഹസികര്‍ക്കായി ഒരു ഹോട്ടല്‍/ വീഡിയോ/ ചിത്രങ്ങള്‍

ഇവിട് നിന്ന് അടുത്തുള്ള ഒരു കര പ്രദേശത്ത് പോകണമെങ്കില്‍ കടലിലൂടെ 55 കിലോമീറ്റര്‍ സഞ്ചരിക്കണം

നടുക്കടലില്‍ ഒരു ഹോട്ടല്‍. നാലു തൂണുകളില്‍ നില്‍ക്കുന്ന ഹോട്ടലിന്റെ ഭാഗത്ത് 50 അടി താഴ്ചയാണ്. അടുത്തുള്ള ഒരു കര പ്രദേശത്ത് പോകണമെങ്കില്‍ കടലിലൂടെ 55 കിലോമീറ്റര്‍ സഞ്ചരിക്കണം. എന്താ ഒന്നു പോയി താമസിക്കണമെന്ന് തോന്നുന്നുണ്ടോ? ഉണ്ടെങ്കില്‍ അമേരിക്കയിലെ വടക്കന്‍ കരോളിനയുടെ അധികാര പരിധിയില്‍ വരുന്നു അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് പോയ്‌ക്കോളൂ. അവിടെയാണ് ഫ്രൈയിങ് പാന്‍ ടവര്‍ എന്ന ഈ ഹോട്ടലുള്ളത്.

ഫ്രൈയിങ് പാന്‍ ടവറിന് ഒന്നര നൂറ്റാണ്ടിന് മുകളിനുള്ള ചരിത്രം പറയാനുണ്ട്. 1854-ല്‍ നിര്‍മ്മിച്ച ഈ ടവര്‍ രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തില്‍ മുഴുവന്‍ സമയ ലൈറ്റ് ഹൗസായി മാറി. 1960-ല്‍ ഇത് പൂര്‍ണമായും സ്റ്റീല്‍ ഉപയോഗിച്ച് നവീകരിച്ചു. 2010-ന് ശേഷം ഇത് സ്വകാര്യ റിസോര്‍ട്ടുകാരുടെ ഏറ്റെടുക്കുകയും ഇപ്പോള്‍ സാഹസിക സഞ്ചാരികള്‍ക്ക് താമസിക്കാനായി എട്ടുമുറികള്‍ സജ്ജീകരിക്കുകയും ചെയ്തു.

ഫ്രൈയിങ് പാന്‍ ടവറിന്റെ വീഡിയോകള്‍ 

ഫ്രൈയിങ് പാന്‍ ടവറിന്റെ ചിത്രങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍