UPDATES

യാത്ര

ഭീമാകാരമായ കൈകളില്‍ ഒതുങ്ങി നില്‍ക്കുന്ന ഒരു പാലം!

കടല്‍ നിരപ്പില്‍ നിന്നും 4,600 അടി ഉയരത്തിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്.

നഗരം മുഴുവന്‍ കാണാനും സുന്ദരമായ കാഴ്ചകള്‍ ആസ്വദിക്കാനും വിയറ്റ്നാമിലെ ഈ ഒരു സ്ഥലത്തേക്ക് എത്തിയാല്‍ മതി. പറഞ്ഞു വരുന്നത് വിയറ്റ്നാമിലെ ഏറ്റവും പുതിയ വിനോദ സഞ്ചാര കേന്ദ്രമായ ഗോള്‍ഡന്‍ ബ്രിഡ്ജിന്റെ കാര്യമാണ്. മരക്കൂട്ടത്തിനിടയിലൂടെ കടന്നുവരുന്ന രണ്ട് ഭീമാകാരമായ കൈകള്‍. ആ കൈകളില്‍ ഒരു പാലം. പാലത്തില്‍ നിന്നാല്‍ ഇരുവശവും സുന്ദരമായ കാഴ്ചകള്‍.. വിയറ്റ്‌നാമിലെ ഡനാംഗില്‍ ബാ നാ കുന്നുകളിലായി നിര്‍മിച്ചിരിക്കുന്ന ഗോള്‍ഡന്‍ ബ്രിഡ്ജ് സഞ്ചാരികളെ ആകര്‍ഷിക്കുകയാണ്.

കടല്‍ നിരപ്പില്‍ നിന്നും 4,600 അടി ഉയരത്തിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. എട്ട് ഭാഗങ്ങള്‍ ചേര്‍ത്ത് നിര്‍മ്മിച്ചിരിക്കുന്ന ഈ പാലത്തിന് 500 അടി നീളമാണുള്ളത്. പാലം താങ്ങി നിറുത്തുന്നത് കരിങ്കല്ലിന് സമാനമായ രണ്ട് വലിയ കൈകളാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിര്‍മ്മിതിയായാണ് ഈ പാലം കണ്ടാല്‍ തോന്നുന്നത്. ബാന ഹില്‍സ് റിസോര്‍ട്ടിലെ തേന്‍തായി ഗാര്‍ഡന് മുകളിലാണ് ഈ പാലം. ഇവിടെ ഫ്രഞ്ച് കോളോണിയല്‍ കാലത്ത് 1919-ല്‍ ഹില്‍ സ്റ്റേഷന്‍ നിര്‍മിച്ചിരുന്നു. ഏറ്റവും നീളം കൂടിയ നോണ്‍സ്റ്റോപ്പ് സിംഗിള്‍ ട്രാക്ക് കേബിള്‍ കാര്‍ ഇവിടെയുണ്ട്. ഇത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയതാണ്.

രണ്ട് ബില്യണിന്റെ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ഈ അദ്ഭുത പാലം ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ ഈ ഡിസൈനിന്റെ ക്രെഡിറ്റ് ഇതേവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍, ടിഎ ലാന്‍ഡ് സ്‌കേപ് കോര്‍പ്പറേഷനാണ് ഇതിന്റെ നിര്‍മ്മാണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍