UPDATES

യാത്ര

ഗോവയിലെ ബീച്ചുകള്‍ രാത്രിയില്‍ സുരക്ഷിതമല്ലെന്ന് ഇന്ത്യന്‍ സഞ്ചാരികള്‍

70 ലക്ഷത്തോളം സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇന്ത്യയിലെ പ്രധാനപ്പെട്ട ബീച്ചാണ് ഗോവ

ഗോവയിലെ ബീച്ചുകള്‍ രാത്രി സുരക്ഷിതമല്ലെന്ന് ഇന്ത്യന്‍ സഞ്ചാരികള്‍, എന്നാല്‍ വിദേശ സഞ്ചാരികള്‍ക്ക് പരാതിയില്ലെന്ന് ഒരു പഠനം. 70 ലക്ഷത്തോളം സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇന്ത്യയിലെ പ്രധാനപ്പെട്ട ബീച്ചാണ് ഗോവ. സഞ്ചാരികളില്‍ 5 ലക്ഷത്തോളം വിദേശികളാണ് ഉള്ളത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇവിടെ സഞ്ചാരികള്‍ക്ക് പ്രത്യേകിച്ചും സ്ത്രീകളുടെ സുരക്ഷക്ക് വന്‍ വീഴ്ചകള്‍ വന്നിട്ടുണ്ട്.

ഡോ.യാസ്മിന്‍ ഷേഖ് നടത്തിയ ‘സേഫ്റ്റി ഇഷ്യൂസ് ഇന്‍ ടൂറിസം ഇന്‍ ഗോവ എ ടൂറിസ്റ്റ് പെര്‍സ്‌പെക്റ്റീവ്’ എന്ന ഈ പഠനം ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് റിസര്‍ച്ച് ആന്‍ഡ് അനാലിറ്റികള്‍ റിവ്യൂസിന്റെ പുതിയ പതിപ്പിലാണ് പ്രസിദ്ധീകരിച്ചത്. വനിതാ സഞ്ചാരികള്‍ക്ക് കൂടുതല്‍ കരുത്ത് പകരാനായി വനിതാ പോലീസിനെ നിയമിക്കണമെന്നും ബീച്ചുകളില്‍ സഞ്ചാരികളെ ഉപദ്രവിക്കുന്ന ആളുകളെ പിടികൂടണമെന്നും പഠനം പറയുന്നു.

‘ബീച്ചുകള്‍ രാവിലെയാണ് സുരക്ഷിതമെന്നാണ് കൂടുതല്‍ സഞ്ചാരികളും കരുതുന്നത്. ഇന്ത്യന്‍ സഞ്ചാരികള്‍ രാത്രിയില്‍ ബീച്ചില്‍ സന്ദര്‍ശിക്കാന്‍ ഭയക്കുന്നു എന്നാല്‍ വിദേശ സഞ്ചാരികള്‍ രാത്രിയിലും ബീച്ച് സന്ദര്‍ശിക്കുന്നു’ എന്ന് പഠനം പറയുന്നു. പഠനം പ്രകാരം 62.19% ഇന്ത്യന്‍ സഞ്ചാരികളും ഗോവയിലെ ബീച്ചുകള്‍ രാത്രിയില്‍ സുരക്ഷിതമല്ലെന്ന് കരുതുന്നവര്‍ ആണ്. പഠനത്തിനായി ഗോവയില്‍ എത്തിയ 400 സഞ്ചാരികളെ ആണ് അഭിമുഖം ചെയ്തത്.

2008-ല്‍ ഗോവയിലെ അര്‍ജുന ബീച്ചില്‍ പതിനഞ്ചുകാരിയായ ബ്രിട്ടീഷ് ബാലിക സ്‌കാര്‍ലെറ്റ്ന്‍ കീലിങ് കൊല്ലപ്പെട്ടപ്പോളാണ് സുരക്ഷാവീഴ്ചകളെ പറ്റി ആദ്യം ചര്‍ച്ച ചെയ്യപ്പെട്ടത്. ‘ഇന്ത്യന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സുരക്ഷിതമല്ലെന്ന പ്രചാരണം വിദേശത്ത് പടരാനും ഈ സംഭവം ഇടയാക്കിയിരുന്നു. വിദേശ സഞ്ചാരികളുടെ മരണം ഗോവയുടെ സുരക്ഷിതത്തെ പറ്റി ചോദ്യം ഉയര്‍ന്നു’ -പഠനം പറയുന്നു.

അടുത്തിടെ ഇന്‍ഡോറില്‍ നിന്ന് എത്തിയ മൂന്ന് സഞ്ചാരികള്‍ ഗോവയിലെ ഒരു വനിതയെ കൂട്ടബലാത്സംഗം ചെയ്തിരുന്നു. ഇത് ബീച്ചുകളിലെ സുരക്ഷാ വീഴ്ചകള്‍ തെളിയിക്കുന്നു. കഴിഞ്ഞ 21 വര്‍ഷങ്ങള്‍ക്കിടയില്‍ മരിച്ച 254 വിദേശ സഞ്ചാരികളുടെ മരണത്തെ പറ്റി കര്‍ശനമായ അന്വേഷണം നടത്തണമെന്ന് ബോംബെ ഹൈക്കോടതി ഗോവ സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചു.

ചികിത്സാ സംവിധാനങ്ങള്‍, സന്ദര്‍ശകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നില്ല, നല്ല സ്ഥലങ്ങളുടെ കുറവ്, പോലീസ് സജീവമല്ല എന്നിങ്ങനെ പല പരാതികളാണ് സഞ്ചാരികള്‍ ഉന്നയിക്കുന്നത് എന്ന് പഠനം പറയുന്നു. സഞ്ചാരികള്‍ രാത്രിയിലും ബീച്ചുകളില്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തണം. ‘സ്ഥലം സുരക്ഷിതമാണെങ്കില്‍ സന്ദര്‍ശകരും സുരക്ഷിതരാണ്. ട്രാവല്‍ ആന്‍ഡ് ടൂറിസം ഇന്‍ഡസ്ട്രി മികച്ച സുരക്ഷാ ഉറപ്പുവരുത്തിയാല്‍ ടൂറിസം മികച്ച രീതിയില്‍ മുന്നോട്ട് പോകും’- പഠനം പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍