UPDATES

യാത്ര

എല്ലാം ഇട്ടെറിഞ്ഞ് എങ്ങോട്ടെങ്കിലും പോകാന്‍ തോന്നാറുണ്ടോ ; ആന്റികേതറ നിങ്ങളെ കാത്തിരിക്കുന്നു

ഡൈവിംഗിനും പക്ഷിനിരീക്ഷണത്തിനും അനുയോജ്യമായ ഒരു ദ്വീപില്‍ സമാധാനവും സ്വസ്ഥവുമായിജീവിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആന്റികേതറ മികച്ച അവസരമാണ് മുന്നോട്ടുവെക്കുന്നത്.

എല്ലാം ഇട്ടെറിഞ്ഞ് എങ്ങോട്ടെങ്കിലും പോകാന്‍ തോന്നാറുണ്ടോ? ആളൊഴിഞ്ഞ ഏതെങ്കിലും പറുദീസയില്‍ ചെന്ന് ഒറ്റയ്ക്ക് ജീവിക്കണമെന്നും നിങ്ങളുടെ സ്വന്തം മനോരാജ്യത്ത് സുന്ദരമായി ജീവിക്കണമെന്നും ആഗ്രഹിക്കുന്നവരാണൊ നിങ്ങള്‍ ? എങ്കില്‍ ഒരു ഗ്രീക്ക് ദ്വീപ് നിങ്ങളെ കാത്തിരിക്കുന്നു.

വെറും ഇരുപത് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി മാത്രമുള്ള, ഒരൊറ്റ ഗ്രാമം മാത്രമുള്ള, കാലങ്ങളായി ആള്‍പ്പെരുമാറ്റമില്ലാത്ത, മരതക വെള്ളത്താല്‍ ചുറ്റപ്പെട്ട മനോഹര തീരമാണ് ഗ്രീക്ക് ദ്വീപായ ആന്റികേതറ. ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും പഴയ അനലോഗിക് കമ്പ്യൂട്ടറുകളിലൊന്നായ ആന്റികേത മെക്കാനിസം കണ്ടെത്തിയ സ്ഥലം കൂടിയാണിത്. ബിസി 150-നും 100-നും ഇടയിലാണ് അത് ഉപയോഗിച്ചിരുന്നതെന്ന് അനുമാനിക്കുന്നു. ജ്യോതിശാസ്ത്രപരമായ സ്ഥാനങ്ങള്‍, ഗ്രഹണങ്ങള്‍, ഭ്രമണപഥങ്ങള്‍ എന്നിവ പ്രവചിക്കാനും, ഓരോ ഒളിമ്പിക് ഗെയിമുകള്‍ക്കിടയിലുള്ള നാല് വര്‍ഷ കാലയളവ് പോലും അടയാളപ്പെടുത്താനും അതായിരുന്നു ഉപയോഗിച്ചിരുന്നത്.

എന്നാല്‍ ഇന്ന് വെറും നാല്‍പ്പതുപേര്‍ മാത്രമാണ് ഈ ദ്വീപില്‍ അവശേഷിക്കുന്നത് എന്നതാണ് ഏറ്റവും ദുഃഖകരമായ വസ്തുത. അതുകൊണ്ടാണ് ഓര്‍ത്തഡോക്‌സ് സഭയുടെ സഹായത്തോടെയും സ്‌പോണ്‍സര്‍ഷിപ്പിലൂടെയും ഈ ചെറിയതും എന്നാല്‍ മനോഹരവുമായ ദ്വീപിലേക്ക് മാറാന്‍ തയ്യാറുള്ള പുതിയ കുടുംബങ്ങളെ കണ്ടെത്തുന്നതിനായി ഒരു പുനരധിവാസ ക്യാമ്പൈന്‍ ആരംഭിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ഗ്രീക്ക് ജനതയ്ക്കാണ് മുന്‍ഗണന നല്‍കുന്നത്. എന്നാല്‍, തിരഞ്ഞെടുക്കപ്പെടുന്ന ആര്‍ക്കും അവിടെ ചെറിയൊരു വീടും, എന്തെങ്കിലും കൃഷിയോ മറ്റ് ബിസിനസ്സുകളോ ചെയ്യാന്‍ കുറച്ചു ഭൂമിയും തരും. കൂടാതെ ആദ്യത്തെ മൂന്നു വര്‍ഷം ഓരോ മാസത്തേയും ചെലവിനായി 500 യൂറോയും (ഏകദേശം 40000 രൂപ) നല്‍കും.

ഡൈവിംഗിനും പക്ഷിനിരീക്ഷണത്തിനും അനുയോജ്യമായ ഒരു ദ്വീപില്‍ സമാധാനവും സ്വസ്ഥവുമായിജീവിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആന്റികേതറ മികച്ച അവസരമാണ് മുന്നോട്ടുവെക്കുന്നത്. ക്രെറ്റെ ദ്വീപില്‍ നിന്നും രണ്ടു മണിക്കൂര്‍ ദൂരമാണ് ഇവിടേക്കുള്ളത്. ഏറ്റവും അടുത്തുള്ള പ്രധാന നഗരമായ ലാക്കോണിയയില്‍ നിന്ന് നാല് മണിക്കൂര്‍ മാത്രം സഞ്ചരിച്ചാല്‍ മതി.

Read More : ഇനി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഫ്രീ സിംകാര്‍ഡ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍