UPDATES

യാത്ര

ഹമദ് ഇന്റര്‍നാഷണല്‍: ലോകത്തെ ഏറ്റവും വലിയ ആഡംബര വിമാനത്താവളം

എയര്‍പോര്‍ട്ട് ഹോട്ടലിനൊപ്പം മറ്റൊരു ആഡംബര വസ്തുവാണ് 33,000 ചതുരശ്ര അടിയുള്ള അല്‍ മൗര്‍ജന്‍ ബിസിനസ് ക്ലാസ് ലോഞ്ച്. ഷവര്‍ മുറികള്‍, മീറ്റിംഗ് റൂമുകള്‍, കിടക്കകളുള്ള ശാന്തമായ മുറികള്‍, രണ്ട് റസ്റ്ററന്റുകള്‍, ഗെയിം റൂം എന്നിവ ഇവിടെയുണ്ട്.

ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നും അറബ് രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന മനുഷ്യ വികസന സൂചികയുള്ള രാജ്യവും ഖത്തറാണ്. ഇപ്പോള്‍ ഉന്നത ലോകനിലവാരം പുലര്‍ത്തുന്ന പുതിയൊരു വിമാനത്താവള ടെര്‍മിനല്‍ – ഹമദ് ഇന്റര്‍നാഷണല്‍ – തലസ്ഥാനമായ ദോഹയില്‍ നിര്‍മ്മിച്ചിരിക്കുകയാണ് ഖത്തര്‍. ഇതോടെ നിലവില്‍ ലോകത്തെ ഏറ്റവും ആഡംബരം നിറഞ്ഞ വിമാനത്താവളം ഇതാണ് എന്നാണ് പറയുന്നത്. കോടികള്‍ ചിലവഴിച്ച് ആകര്‍ഷകമായ ശൈലിയില്‍ പുനര്‍നിര്‍മ്മിച്ച ഈ ടെര്‍മിനലില്‍ യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും എന്തൊക്കെ പ്രതീക്ഷിക്കാം? എണ്ണ വരുമാനം കൊണ്ട് സമ്പന്നമായ രാജ്യം പുതിയ വിമാനത്താവളത്തില്‍ നിന്നുമുള്ള പ്രതീക്ഷകള്‍ക്കൊരു പുനര്‍വ്യാഖ്യാനമാണ് നല്‍കുന്നത്.

സ്വര്‍ണം പൂശിയ കോഫി കീയോസ്‌കുകള്‍ തിളങ്ങുന്നത് കാണാം. ഷോപ്പിംഗ് ആഗ്രഹിച്ചെത്തുന്ന യാത്രക്കാര്‍ക്കായി 80 ഡിസൈനര്‍ സ്റ്റോറുകളും വിലയേറിയ ആഭരണങ്ങള്‍ വില്‍ക്കുന്ന എയൂ ഗോള്‍ഡ് ബോട്ടിക്കും ഒരുക്കിയിട്ടുണ്ട്. അര്‍മാണി, ബര്‍ബറി, ചാനല്‍, ഹെര്‍മസ്, ബള്‍ഗാരി, ടിഫാനി ആന്‍ഡ് കോ, ഹാറോഡ്‌സ് എന്നിവയാണ് പുതിയ ഷോപ്പിംഗ് അനുഭവങ്ങള്‍ യാത്രക്കാര്‍ക്ക് നല്‍കുന്നത്. ക്ഷീണിതരായ യാത്രക്കാര്‍ക്ക് മികച്ച അതിഥിസല്‍ക്കാരം നല്‍കുന്ന വിമാനത്താവളത്തിലെ ഹോട്ടലില്‍ വിശ്രമിക്കാം. 1400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പ്രസിഡന്‍ഷ്യല്‍ സൂട്ടും ഒപ്പം മറ്റ് മുറികളും മൂന്ന് മണിക്കൂര്‍ വരെ വാടകയ്ക്ക് ലഭിക്കും. വിമാനങ്ങള്‍ പറക്കുന്നതും ഇറങ്ങുന്നതും ഇവിടുത്തെ ഇന്‍ഡോര്‍ പൂളില്‍ നിന്നാല്‍ കാണാം.

എയര്‍പോര്‍ട്ട് ഹോട്ടലിനൊപ്പം മറ്റൊരു ആഡംബര വസ്തുവാണ് 33,000 ചതുരശ്ര അടിയുള്ള അല്‍ മൗര്‍ജന്‍ ബിസിനസ് ക്ലാസ് ലോഞ്ച്. ഷവര്‍ മുറികള്‍, മീറ്റിംഗ് റൂമുകള്‍, കിടക്കകളുള്ള ശാന്തമായ മുറികള്‍, രണ്ട് റസ്റ്ററന്റുകള്‍, ഗെയിം റൂം എന്നിവ ഇവിടെയുണ്ട്. കുട്ടികള്‍ക്കായി പ്ലേ റൂമില്‍ ഫോര്‍മുല വണ്‍ റേസിംഗ് കാറിന്റെ ഒരു വലിയ പ്രതിരൂപവും ഒരുക്കിയിട്ടുണ്ട്. ലെ ഗ്രാന്‍ഡ് കോംപ്റ്റോയര്‍ ഉള്‍പ്പെടെ 30 റസ്റ്ററന്റുകള്‍ ടെര്‍മിനലിലുണ്ട്.

ഫൈവ് സ്റ്റാര്‍ എയര്‍ലൈന്‍സായ ഖത്തര്‍ എയര്‍വെയ്‌സിന്റെ താവളമായ ഈ വിമാനത്താവളം ഇഷ്ടപ്പെടാനുള്ള കാരണങ്ങള്‍ ഇങ്ങനെയാണ്:

* മൂന്ന് കോടി യാത്രക്കാര്‍ ആണ് ഒരു വര്‍ഷം ഇവിടെ എത്തുന്നത്. ഇത് 5 കോടിയായി ഉയര്‍ത്താനാണ് ലക്ഷ്യം.

* രണ്ട് റണ്‍വേകളില്‍ പടിഞ്ഞാറുള്ളതാണ് ലോകത്തെ എട്ടാമത്തെ നീളമേറിയ റണ്‍വേ (4850 മീറ്റര്‍).

* ഓരോ മണിക്കൂറും 100 ടേക്ക് ഓഫും ലാന്‍ഡിങ്ങും ഇവിടെ സാധിക്കും. അതായത് ഓരോ മൂന്ന് മിനിറ്റിലും അഞ്ച് വിമാനങ്ങള്‍ എന്നാണ് കണക്ക്.

* 600000 ചതുരശ്ര മീറ്റര്‍ ഉള്ള പാസ്സന്ജര്‍ ടെര്‍മിനലാണ് ഖത്തറിലെ ഏറ്റവും വലിയ കെട്ടിടം.

* 138 ചെക്ക് ഇന്‍ ബൂത്തുകളാണ് ഇതിനുള്ളത്. ഇതില്‍ 14 എണ്ണം സ്വകാര്യ ബൂത്തുകളാണ് (ഖത്തര്‍ എയര്‍വേയ്‌സിലെ ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് വേണ്ടി).

* ലോകത്തെ ഏറ്റവും വലിയ ഹങ്കര്‍ ആണ് ഇവിടെയുള്ളത്. 13 എയര്‍ക്രാഫ്റ്റ് വരെ ഒറ്റത്തവണ ഇവിടെ സൂക്ഷിക്കാം.

* A380 ക്ക് വേണ്ടി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ആദ്യ വിമാനത്താവളമാണ് ഇത്.

* ഒരു മണിക്കൂറില്‍ 5000 ബാഗുകള്‍ കൈകാര്യം ചെയ്യും, ഒരു ദിവസം 12,000.

* 6.2 മില്യണ്‍ ക്യൂബിക് മീറ്റര്‍ മാലിന്യമാണ് നിര്‍മ്മാണ സമയത്ത് നീക്കം ചെയ്തത് മാലിന്യ സംസ്‌കരണ സ്ഥലത്ത് നിക്ഷേപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍