UPDATES

യാത്രക്കുറിപ്പുകള്‍

ഹംപി കാത്തിരിക്കുന്നു, പകരം വയ്ക്കാനില്ലാത്ത അനുഭവങ്ങളുമായി

ഹംപിയിലും അനേഗുണ്ടിയിലും പ്രതിമകള്‍, കോട്ടകള്‍, ക്ഷേത്രങ്ങള്‍, മണ്ഡപങ്ങള്‍, കവാടങ്ങള്‍, പ്രതിഷ്ഠകള്‍ എന്നിങ്ങനെയുള്ള 1600 ചരിത്ര ശേഷിപ്പുകളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.

ഹംപിയുടെ അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ അരമണിക്കൂര്‍ അകലെയുള്ള ഹോസ്പെറ്റ് ആണ്. അല്ലെങ്കില്‍ ബംഗളൂരുവില്‍ നിന്ന് ബസ് മാര്‍ഗം എത്താം. മുന്തിരിതോട്ടങ്ങളും, കൃഷിയിടങ്ങളും പോലുള്ള മനോഹരമായ കാഴ്ചകളും കണ്ട് ഹംപിയിലെത്താം. എത്തിക്കഴിഞ്ഞാല്‍ കുറേ ദൂരം നടക്കാന്‍ തയ്യാറാകണം. ഹംപിയിലും അനേഗുണ്ടിയിലും പ്രതിമകള്‍, കോട്ടകള്‍, ക്ഷേത്രങ്ങള്‍, മണ്ഡപങ്ങള്‍, കവാടങ്ങള്‍, പ്രതിഷ്ഠകള്‍ എന്നിങ്ങനെയുള്ള 1600 ചരിത്ര ശേഷിപ്പുകളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ആന പന്തിയും ഇവിടുത്തെ ഒരു പ്രധാന കാഴ്ചയാണ്. ഇവിടുത്തെ സ്മാരകങ്ങളെ രണ്ട് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. ഒന്ന് പവിത്ര കേന്ദ്രങ്ങളും, രണ്ടാമത്തേത് രാജകീയ കേന്ദ്രങ്ങളും.

തുംഗഭദ്രയുടെ കരയില്‍ പടര്‍ന്നുകിടക്കുന്ന വിറ്റാല ക്ഷേത്രത്തിന്റെ ശേഷിപ്പുകള്‍ പവിത്ര കേന്ദ്ര വിഭാഗത്തില്‍ പെടുന്നതാണ്. വിറ്റാലയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ആയിരം കല്‍ മണ്ഡപം. പതുക്കെ മുട്ടിയാല്‍ സംഗീതം പൊഴിക്കുന്ന, എണ്ണിയാലൊടുങ്ങാത്ത ഒറ്റക്കല്‍ തൂണുകളില്‍ പണിതുയര്‍ത്തിയ മനോഹരമായ ഒരു നിര്‍മ്മിതി. കരിങ്കല്ലില്‍ കൊത്തിയുണ്ടാക്കിയ ഒരു പടുകൂറ്റന്‍ രഥം, ശില്‍പ്പങ്ങള്‍, ദ്രാവിഡ ശൈലിയിലുള്ള നിര്‍മ്മിതികള്‍, കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന പുരാതനമായ ചന്ത, അച്യുതരയ ക്ഷേത്ര അവശേഷിപ്പുകള്‍, ഹേമകുത കുന്നിലെ പ്രതിഷ്ഠകള്‍, ശശിവേകലു ഗണേശ പ്രതിമ, അഞ്ജനാദ്രി കുന്നിന് മുകളിലെ ഹനുമാന്‍ ക്ഷേത്രം, 6.7 മീറ്റര്‍ അടി ഉയരമുള്ള ലക്ഷ്മി നരസിംഹ പ്രതിമ – ഇതൊക്കെയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

വെള്ളം ഉയര്‍ന്നിട്ടില്ലെങ്കില്‍ പരമ്പരാഗത കൊട്ടവള്ളമായ കൊറാക്കിളില്‍ തുംഗഭദ്രയിലൂടെ പോകാം. ഇത് നല്ലൊരു യാത്രയാണ്. ഇവിടുത്തെ പക്ഷികളും, കരയിലെ മണ്ഡപങ്ങളും, പ്രതിമകളും, കൊത്തുപണികളുമൊക്കെ കണ്ടുകൊണ്ട് യാത്ര ചെയ്യാം. ഹംപി ഒരു ക്ഷേത്രനഗരം കൂടിയാണ്. വിരുപക്ഷ ക്ഷേത്രം ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. നൂറ് വര്‍ഷമായി ഇപ്പോഴും ഇവിടെ ശിവനെയാണ് ആരാധിക്കുന്നത്. ഇവിടുത്തെ 50 മീറ്റര്‍ നീളത്തിലുള്ള ഗോപുരം പെട്ടെന്ന് തന്നെ കണ്ടെത്താവുന്ന ഒരു ഇടമാണ്.

സെനാന ചുറ്റുമതിലിനുള്ളില്‍ കയറുമ്പോള്‍ പ്രസിദ്ധമായ ലോട്ടസ് മഹല്‍ കാണാം. ഇത് ഹംപിയിലെ ഒരു രാജകീയ കേന്ദ്രമാണ്. ഇവിടെയൊരു ആനപന്തിയും ഉണ്ട്. രാജ്ഞിയുടെ കുളിമുറിയും, മഹാനവമി ദിമ്പ, സ്റ്റെപ് ടാങ്ക് എന്നിവയൊക്കെ ഈ പരിസരങ്ങളില്‍ തന്നെ കാണാം. നീണ്ടുകിടക്കുന്ന ഹംപിയെ സ്വസ്ഥമായി കണ്ട് തീര്‍ക്കണമെങ്കില്‍ കുറച്ച് ദിവസങ്ങള്‍ ഇവിടെ താമസിക്കണം. ചില സ്ഥലങ്ങള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ട് ആയതിനാല്‍ ഗൈഡുകളുടെ സഹായം തേടുന്നത് നന്നായിരിക്കും. ചരിത്രം അറിയാതെയാണ് നിങ്ങള്‍ ഇവിടെയെത്തുന്നതെങ്കില്‍ ഈ യാത്ര പൂര്‍ണമാവില്ല. സാഹസിക യാത്രികര്‍ക്ക് ഹംപി ഇഷ്ടമാകും. ഇവിടുത്തെ കൂറ്റന്‍ പാറക്കല്ലുകള്‍ കൗതുകമായിരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍