UPDATES

യാത്ര

കഥ പറയുന്ന ഹോങ്കോങ്ങ്: ഒരു കഥയുടെ രണ്ട് വശങ്ങള്‍

കാന്റോണിസ് എന്ന വാക്കിന്റെ അര്‍ത്ഥമായ ‘ഫ്രാഗ്രെന്റ് ഹാര്‍ബര്‍’ (സുഗന്ധമുള്ള തുറമുഖം) എന്നതില്‍ നിന്നാണ് ഹോങ്കോങ്ങ് എന്ന പേര് ലഭിച്ചത്.

ഹോങ്കോങ്ങിലെ ഓരോ കഥയ്ക്കും രണ്ട് വശങ്ങളുണ്ട്. ബ്രിട്ടീഷ് കോളനി ആയിരുന്ന ഹോങ്കോങ് ചൈനയുടെ നിയന്ത്രണത്തിലായിട്ട് ആയിട്ട് ഇപ്പോള്‍ ഇരുപത്തിയൊന്ന് വര്‍ഷങ്ങളായി. ഇത് ഒരിക്കല്‍ ആധുനികത നിറഞ്ഞ ഒരു ഉള്‍നാടന്‍ പ്രദേശമായിരുന്നു.

ഹോങ്കോങ് നഗരത്തിലേക്ക്

പുലരുന്നതിന് മുന്‍പ് തന്നെ ഒരു കൂട്ടം ഓട്ടക്കാര്‍ ദി പീക്കിന് ചുറ്റുമുള്ള ടാറിട്ട ലുഗാര്‍ഡ് റോഡില്‍ ജോഗിംഗിനെത്തും. ഹോങ്കോങ്ങ് ദ്വീപിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമാണ് ദി പീക്ക്. നിരവധി മരങ്ങളുള്ള സ്ഥലത്തെത്തുമ്പോള്‍ ഇവര്‍ വിശ്രമിക്കും. നഗരത്തിന്റെ സൗന്ദര്യം ആസ്വദിക്കും. ഏകദേശം 7,800ന് മുകളില്‍ കെട്ടിടങ്ങള്‍ സ്വര്‍ഗത്തിലേക്ക് ഉയര്‍ന്ന് നില്‍ക്കുന്നത് പോലുള്ള കാഴ്ചയാണ് ഹോങ്കോങ്ങിലുള്ളത്. താഴോട്ട് നോക്കുമ്പോള്‍ തവിട്ടും പിങ്കും നിറത്തിലുള്ള ടവര്‍ ബ്ലോക്കുകള്‍ കാണാം. ഇതിന് പിറകില്‍ വ്യാപാരകേന്ദ്രത്തിന്റെ ഗ്ലാസ് ഒബിലിക്സും.

ഹോങ്കോങ്ങിലെ തിരക്കില്ലാത്ത മക്ലിഹോസ് ട്രെയിലിലൂടെ നടക്കുമ്പോള്‍ ഒരു ഞണ്ട് റോഡ് മുറിച്ചു കടക്കുന്നത് ചിലപ്പോള്‍ കണ്ടേക്കാം. ചീവീടിന്റെ ശബ്ദമാണ് ഇവിടെ കാര്യമായി കേള്‍ക്കുക. ഈ നീണ്ട റൂട്ട് സായ് കുങ് പെനിന്‍സുലയെ ചുറ്റി പോകുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ ഒരു സ്ഥലമാണ് ഇത്. 25 ശതമാനത്തില്‍ കുറവ് സ്ഥലത്ത് മാത്രമേ ഇവിടെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളുള്ളൂ. കൂടുതല്‍ സ്ഥലും ഇവിടെ പുല്‍മേടുകളും കാടുകളുമാണ്. മക്ലിഹോസ് ട്രെയിലിന്റെ കിഴക്ക് ദിശയിലേക്ക് നടക്കുമ്പോള്‍ ഹൈ ഐലന്‍ഡ് റിസര്‍വോയറിലെ വെള്ളത്തിന്റെ മിന്നിത്തിളങ്ങുന്ന മനോഹര കാഴ്ച കാണാം. പിന്നെയും മുന്നോട്ട് പോകുമ്പോള്‍ സായ് വാന്‍ ഷാന്‍ മലയും കാണാം. പിന്നെയും മുന്നോട്ട് പോകുമ്പോള്‍ ലോങ് കെ, സായ് വാന്‍ ബീച്ചുകളിലേക്ക് എത്താം. ഇവിടുത്തെ തണുത്ത വെള്ളത്തില്‍ വിയര്‍ത്ത് കുളിച്ചെത്തുന്ന യാത്രക്കാര്‍ക്ക് ഉന്മേഷം തേടാം.

നിര്‍മ്മാണ വൈദഗ്ധ്യം

നഗരത്തിന്റെ നടുക്ക് ഒരു കൂട്ടം സഞ്ചാരികള്‍ കാര്യമായി ഒരു കെട്ടിടത്തിന് മുന്നില്‍ നിന്ന് അവരുടെ ഫോട്ടോ എടുക്കുന്നത് കാണാം. ഹോങ്കോങ്ങില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ ചിത്രമെടുക്കുന്ന കെട്ടിടമാണ് ഇത്. 1972-ലാണ് യിക്ക് ഫാറ്റ് എന്ന പബ്ലിക് ഹൗസിംഗ് ബ്ലോക്ക് നിര്‍മ്മിച്ചത്. ഈ ബ്ലോക്കിലെ അഞ്ച് റസിഡന്‍ഷ്യല്‍ ബില്‍ഡിംഗുകളില്‍ ഒന്നാണിത്. ഇവിടുത്തെ 2,243 ഫ്ളാറ്റുകളില്‍ ഏകദേശം 10,000 പേര്‍ താമസിക്കുന്നുണ്ട്. ഫോട്ടോഗ്രാഫര്‍ മുകളിലേക്ക് നോക്കുമ്പോള്‍ 19 കെട്ടിടങ്ങളില്‍ തുണികള്‍ വിരിച്ചിട്ടിരിക്കുന്നത് കാണാം. ഫോട്ടോ എടുത്തു കഴിഞ്ഞ സഞ്ചാരികള്‍ മുന്നിലേക്ക് നടക്കുന്നു.

കടല്‍ പ്രദേശത്തേക്ക് പോയാല്‍

കാന്റോണിസ് എന്ന വാക്കിന്റെ അര്‍ത്ഥമായ ‘ഫ്രാഗ്രെന്റ് ഹാര്‍ബര്‍’ (സുഗന്ധമുള്ള തുറമുഖം) എന്നതില്‍ നിന്നാണ് ഹോങ്കോങ്ങ് എന്ന പേര് ലഭിച്ചത്. എന്നാല്‍ പരമ്പരാഗതമായ മത്സ്യബന്ധന ഗ്രാമം തൈ ഒ യെ സുഗന്ധമെന്ന് വിശേഷിപ്പിക്കുന്ന ആര്‍ക്കും ചിന്തിക്കാന്‍ പോലും പറ്റില്ല. മാര്‍ക്കറ്റ് സ്റ്റാളുകള്‍ക്ക് അപ്പുറമുള്ള വഴികളില്‍ ഉണങ്ങിയ മീനും, നീരാളിയും, ഫിഷ് ബ്ലാഡര്‍ വറുക്കുന്നതും, കൊഞ്ച് പേസ്റ്റിന്റെയുമൊക്കെ മണം അന്തരീക്ഷത്തില്‍ പരന്നു കിടന്നു. മലയോര പ്രദേശമായ ലാന്റൗ ഐലന്റിന്റെ പശ്ചിമ തീരത്താണ് തൗ ഒ സ്ഥിതി ചെയ്യുന്നത്. ടങ്ക ഗോത്രത്തില്‍ പെട്ട ആളുകള്‍ നൂറ്റാണ്ടുകളായി ഇവിടെ താമസിക്കുന്നവരാണ്. ടിന്നുകള്‍ വെച്ചാണ് ഇവര്‍ വീടുണ്ടാക്കുന്നത്. ഇത് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതാണ്. വീടിനോട് ചേര്‍ന്ന് തന്നെ മത്സ്യബന്ധന വള്ളങ്ങളും ഉണ്ടാകും. ഇവിടുത്തെ ഇടുങ്ങിയ വഴികള്‍ക്ക് സൈക്കിളുകളേ പറ്റൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍