UPDATES

യാത്ര

ജസ്റ്റിൻ ബീബർ പാടി, നാട്ടുകാർ കൂടി ,ഐസ് ലാൻഡ് സർക്കാർ പൂട്ടി

ബീബറിന്റെ ആൽബം പുറത്തുവന്നതിന് ശേഷമാണ് വലിയ അളവിൽ ഈ മലയിടുക്ക് കാണാൻ സഞ്ചാരികളെത്തുന്നത്. 2016 ന്ശേഷം സഞ്ചാരികളുടെ എണ്ണത്തിൽ 50  മുതൽ 80 ശതമാനം വരെ വർദ്ധനവുണ്ടായിട്ടുണ്ട്.

2015 ൽ ജസ്റ്റിൻ ബീബറിന്റെ ഐ വിൽ ഷോ യൂ എന്ന പ്രശസ്തമായ മ്യൂസിക് ആൽബം കണ്ടവരെയെല്ലാം ഗാനരംഗത്തിൽ കാണുന്ന മനോഹരമായ മലയിടുക്ക് വല്ലാതെ ആകർഷിച്ചിരുന്നു. ഗാനരംഗത്തിലെ മലയടിവാരം ഗൂഗിളിൽ തിരഞ്ഞ് ആയിരങ്ങളാണ് ഐസ് ലാൻഡിലെ ഫജദ്രാര്ഗൽജുഫർ എന്ന ചെറുദ്വീപിലേക്ക് എത്തിപ്പെട്ടത്. എന്നാൽ കഴിഞ്ഞ ദിവസം ഈ ദ്വീപിലേക്കുള്ള പ്രവേശനം ഐസ് ലാൻഡ് താത്കാലികമായി നിരോധിച്ചു എന്ന വാർത്ത ലോകത്തെമ്പാടുമുള്ള സഞ്ചാരികളെ നിരാശയിലാഴ്ത്തി. താങ്ങാനാകാത്തതിലധികം സഞ്ചാരികൾ എത്തിപ്പെട്ടതിനാലും കാലാവസ്ഥ മാറ്റങ്ങൾ അടിയ്ക്കടി ഉണ്ടാകുന്നതിനാലും ജൈവവൈവിധ്യം നശിക്കുകയാണെന്ന കാരണം പറഞ്ഞതാണ് ഐസ് ലാൻഡ് സഞ്ചാരികളെ തടയുന്നത്. ഈ കാലയളവിൽ പ്രദേശത്ത് ആകെ കട്ടിയുള്ള ചെളിയായിരിക്കുമെന്നും ചെളിയിലൂടെ നടക്കാതിരിക്കാൻ ആളുകൾ നിയന്ത്രണ രേഖകൾ കടന്ന് പ്രദേശത്തെ സസ്യങ്ങളെ നശിപ്പിക്കുന്നുവെന്നുമാണ് ഉദ്യോഗസ്ഥർ പരാതി പറയുന്നത്.

ബീബറിന്റെ ആൽബം പുറത്തുവന്നതിന് ശേഷമാണ് വലിയ അളവിൽ ഈ മലയിടുക്ക് കാണാൻ സഞ്ചാരികളെത്തുന്നത്. 2016 ന്ശേഷം സഞ്ചാരികളുടെ എണ്ണത്തിൽ 50  മുതൽ 80 ശതമാനം വരെ വർദ്ധനവുണ്ടായിട്ടുണ്ട്. ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇത്തരം നിരവധി ചെറു സ്ഥലങ്ങളാണ് ഐസ് ലാൻഡ് സഞ്ചാരികൾക്കുമുന്നിൽ കൊട്ടിയടയ്ക്കുന്നത്.

9000 വർഷങ്ങൾ കൊണ്ട് മഞ്ഞുറഞ്ഞതാണ് ഈ മനോഹരമായ മലയിടുക്കുണ്ടായതെന്നാണ് പറയപ്പെടുന്നത്. 1.25 ചുറ്റളവ് മാത്രമുള്ള ഈ മലയിടുക്കിന് 100 മീറ്റർ ആഴവുമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍