UPDATES

യാത്ര

മീഥെയ്ന്‍ ഉല്‍പാദിപ്പിക്കുന്ന ഐസ്ലന്‍ഡിലെ ഗ്ലേഷ്യറുകളെക്കുറച്ച് കുടുതലറിയാം

136,000 പശുക്കള്‍ ഉല്‍പാദിപ്പിക്കുന്ന മീഥെയ്‌നെക്കാള്‍ കൂടുതല്‍ ഐസ്ലന്‍ഡിലെ ഗ്ലേഷ്യറുകള്‍ ഉല്‍പാദിപ്പിക്കുന്നു

പ്രകൃതി വാതകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് മീഥെയ്ന്‍. ഐസ്ലന്‍ഡിലെ ഗ്ലേഷ്യറുകളില്‍ ഈ രാസപദാര്‍ത്ഥം ധാരാളമായി ഉണ്ടെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. മഞ്ഞു മൂടിയ കട്ല അഗ്നിപര്‍വ്വതത്തില്‍ നിന്നാണ് സൊലീമജോകള്‍ ഗ്ലേഷ്യര്‍ ഒഴുകുന്നത്. വേനല്‍ക്കാലത്ത് എല്ലാ ദിവസവും 41 ടണ്‍ മീഥെയ്ന്‍ ആണ് പുറത്തുവിട്ടത്. ഇത് 136,000 പശുക്കള്‍ ഉല്‍പാദിപ്പിക്കുന്ന മീഥെയ്ന്‍ വാതകത്തെക്കാള്‍ കൂടുതലാണ്.

മീഥെയ്ന്‍ ഉല്പാദിപ്പിക്കുന്ന സൂക്ഷ്മജീവികള്‍ക്ക് പറ്റിയ അന്തരീക്ഷമാണ് കട്ല നല്‍കുന്നത്. ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ഡൈയോക്സൈഡ് ഉല്പാദിപ്പിക്കുന്ന ലോകത്തെ അഞ്ചു സ്ഥലങ്ങളില്‍ ഒന്നാണ് ഇത്. ഗ്ലേഷ്യറുകള്‍ പുറംതള്ളുന്ന മീഥെയ്ന്‍ വാതകത്തെ പറ്റി സയന്റിഫിക് റിപ്പോര്‍ട്സ് എന്ന ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചത്. ലാന്‍കാസ്റ്റര്‍ സര്‍വകലാശാലയാണ് ഗവേഷണം നടത്തിയത്.

‘വന്‍തോതില്‍ ആണ് അന്തരീക്ഷത്തിലേക്ക് മീഥെയ്ന്‍ പുറംതള്ളുന്നത്.’- പഠനം നടത്തിയ ലാന്‍കാസ്റ്റര്‍ എന്‍വിറോണ്മെന്റ് സെന്ററിലെ ഡോ. പീറ്റര്‍ വിന്ന് പറഞ്ഞു.

കാര്‍ബണ്‍ഡൈയോക്സൈഡിനേക്കാള്‍ 28 മടങ്ങ് കൂടുതലാണ് മീഥെയ്‌നിന്റെ ആഗോള താപനം. അതുകൊണ്ട് തന്നെ മീഥെയ്ന്‍ അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്ന എല്ലാ സ്രോതസ്സുകളും നമ്മള്‍ അറിഞ്ഞിരിക്കണം. ഭാവിയില്‍ ഇത് കൊണ്ടുവരാവുന്ന മാറ്റങ്ങളും നിരീക്ഷിക്കണം. ഡോ.റബേക്ക ബേണ്‍സ് ലാന്‍കാസ്റ്റര്‍ സര്‍വകലാശാലയില്‍ ഉള്ളപ്പോള്‍ നടത്തിയ പിഎച്ച്്ഡി ഗവേഷണമാണ് ഈ പഠനം നടക്കാന്‍ കാരണം.

മീഥെയ്‌നിന്റെ അളവ് അറിയാനായി സൊലീമജോകള്‍ ഗ്ലേഷ്യറിന് അടുത്തുള്ള ജലാശയത്തില്‍ നിന്ന് വെള്ളത്തിന്റെ സാമ്പിളുകള്‍ ഗവേഷകര്‍ ശേഖരിച്ചു. മറ്റെവിടെങ്കിലും മീഥെയ്ന്‍ ഉണ്ടോയെന്ന് അറിയാനായി മറ്റു എക്കലുകളും നദികളുമായി ഈ സാമ്പിളുകള്‍ താരതമ്യം ചെയ്തു.

‘ഗ്ലേഷ്യറിന്റെ അടിയില്‍ നിന്നും നദികള്‍ ഉദ്ഭവിച്ച് കായലില്‍ ചേരുന്ന സ്ഥലത്താണ് ഏറ്റവും കൂടുതല്‍ അളവില്‍ മീഥെയ്ന്‍ കണ്ടെത്തിയത്. ഗ്ലേഷ്യറിന് അടിയിലാണ് മീഥെയ്ന്‍ ഉള്ളതെന്ന് ഇതില്‍ നിന്ന് മനസിലാക്കാം.’- ഡോ. വിന്ന് പറഞ്ഞു.

അഗ്നിപര്‍വതം നേരിട്ട് മീഥെയ്ന്‍ ഉല്പാദിപ്പിക്കുന്നില്ലെന്ന് പഠനം കണ്ടെത്തി. എന്നാല്‍, മീഥെയ്ന്‍ ഉല്പാദിപ്പിക്കുന്ന സൂക്ഷ്മജീവികള്‍ക്ക് പറ്റിയ അന്തരീക്ഷമാണ് ഒരുക്കുന്നത്. ‘കട്ല അഗ്നിപര്‍വതത്തിലുള്ള ചൂട് സൂക്ഷ്മജീവികള്‍ വളരാന്‍ സഹായിക്കും.’ പഠനം നടത്തിയ ലാന്‍കാസ്റ്റര്‍ സര്‍വകലാശാലയിലെ വോള്‍കാനോളജിസ്റ്റായ ഡോ. ഹുഗ് ടഫന്‍ പറഞ്ഞു.

‘കട്ല കാര്‍ബണ്‍ ഡയോക്സൈഡും വന്‍തോതില്‍ പുറംതള്ളുന്നുണ്ടെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. പച്ചപ്പ് നിറഞ്ഞ അഗ്നിപര്‍വതമാണ് കട്ല. 2030-52 കാലത്ത് ആഗോള താപനം 1.5C എത്തുമെന്ന് ഇന്റര്‍നാഷണല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ്ചേഞ്ച് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഭാവിയില്‍ കൂടുതല്‍ മീഥെയ്ന്‍ വാതകം ഇവിടങ്ങളില്‍ പുറംതള്ളപ്പെടുമെന്നാണ് അറിയുന്നത്’- ഡോ.ബേണ്‍സ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍