ലോകത്തെ 200 രാജ്യങ്ങളിലെ 46 ദശലക്ഷം സ്ഥാപനങ്ങളില്‍ കാര്‍ഡ് സ്വീകരിക്കും. പതിനഞ്ചോളം കറന്‍സിയും കാര്‍ഡില്‍ ലോഡ് ചെയ്തിട്ടുണ്ട്. തത്സമയം ഇഷ്ടമുള്ള കറന്‍സിയിലേക്ക് പണം മാറ്റാന്‍ കാര്‍ഡ് സൗകര്യമൊരുക്കിയിട്ടുണ്ട്.
ഐസിഐസിഐ ഇടപാടുകാരെ ലക്ഷ്യമിട്ട് ഐസിഐസിഐ ബാങ്ക് മള്‍ട്ടി കറന്‍സി ട്രാവല്‍ കാര്‍ഡ് പുറത്തിറക്കി. പ്രമുഖ ഓണ്‍ലൈന്‍ ട്രാവല്‍ ബുക്കിംഗ് കമ്പനിയായ ഗോഐബിബോയുമായി ചേര്‍ന്നാണ് കാര്‍ഡ് പുറത്തിറക്കിയിട്ടുള്ളത്.
ഗോഐബിബോ ഐസിഐസിഐ ബാങ്ക് ട്രാവല്‍ കാര്‍ഡ് എന്നു പേരിട്ടിരിക്കുന്ന കാര്‍ഡിന് ഐസിഐസിഐ ബാങ്കിന്റെ ഇടപാടുകാര്‍ക്കും അല്ലാത്തവര്‍ക്കും അപേക്ഷിക്കാം. ലോകത്തെ 200 രാജ്യങ്ങളിലെ 46 ദശലക്ഷം സ്ഥാപനങ്ങളില്‍ കാര്‍ഡ് സ്വീകരിക്കും. പതിനഞ്ചോളം കറന്‍സിയും കാര്‍ഡില്‍ ലോഡ് ചെയ്തിട്ടുണ്ട്. തത്സമയം ഇഷ്ടമുള്ള കറന്‍സിയിലേക്ക് പണം മാറ്റാന്‍ കാര്‍ഡ് സൗകര്യമൊരുക്കിയിട്ടുണ്ട്. ബാങ്കിന്റെ മൊബൈല്‍, ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് കാര്‍ഡില്‍ ഏതു സമയത്തും എവിടെനിന്നും പണം റീലോഡ് ചെയ്യാം.
ഫ്‌ളൈറ്റ്, ഹോട്ടല്‍ തുടങ്ങിയവ ബുക്ക് ചെയ്യുമ്പോള്‍ ഉപയോഗപ്പെടുത്താവുന്ന ഗോഐബിബോയില്‍നിന്നുള്ള 15000 രൂപയുടേതുള്‍പ്പെടെ 20000 രൂപയുടെ സമ്മാന വൗച്ചറുകള്‍ കാര്‍ഡ് വാഗ്ദാനം ചെയ്യുന്നു. രൂപ മറ്റു കറന്‍സികളിലേക്കു മാറ്റുമ്പോള്‍ (കുറഞ്ഞത് 1000 ഡോളര്‍) കറന്‍സി കണ്‍വേര്‍ഷന്‍ നിരക്കില്‍ 40 പൈസ് ഡിസ്‌കൗണ്ട് ലഭിക്കും.കുടാതെ 100 ഇന്ത്യന്‍ റെസ്റ്ററന്റുകളില്‍ 15 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. മോഷണം, നഷ്ടപ്പെടല്‍ എന്നിവയ്‌ക്കെതിരേ കാര്‍ഡില്‍ അഞ്ചു ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് കവറേജ്
ലഭിക്കും.
ചൈനയ്ക്കു പിന്നില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഔട്ട് ബൗണ്ട് ടൂറിസം വിപണിയാണ് ഇന്ത്യ. ഏതാണ്ട് 50 ദശലക്ഷം ഇന്ത്യക്കാര്‍ 2019-ല്‍ വിദേശത്തു യാത്ര ചെയ്യാന്‍ പോകുമെന്നാണ് കണക്കാക്കുന്നത്. ഈ മേഖലയിലെ ആളുകളെ മികച്ച സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗോഐബിബോ ഐസിഐസിഐ ബാങ്ക് ട്രാവല്‍കാര്‍ഡ് പുറത്തിറക്കുന്നത് ഐസിഐസിഐ ബാങ്ക് അണ്‍സെക്യൂവേഡ് അസറ്റ്‌സ്, ക്രെഡിറ്റ് കാര്‍ഡ്‌സ് ആന്‍ഡ് പേഴ്‌സണല്‍ ലോണ്‍സ് ഹെഡ് സുധിപ്ത റോയി പറഞ്ഞു. കോ-ബ്രാന്‍ഡഡ് കാര്‍ഡിനു പുറമേ യാത്രാ തല്‍പ്പരര്‍ക്കായി സഫീറോ ട്രാവല്‍ കാര്‍ഡ്, കോറല്‍ ട്രാവല്‍ കാര്‍ഡ് തുടങ്ങിയവയും ബാങ്ക് നല്‍കുന്നുണ്ടെന്ന് സുധിപ്ത റോയി പറഞ്ഞു.