UPDATES

യാത്ര

സന്തോഷത്തിന്റെ രഹസ്യം കണ്ടെത്താന്‍ നിങ്ങള്‍ റെഡിയാണൊ ? എങ്കില്‍ കൊണ്ടുപോകാന്‍ ഐകിയും റെഡിയാണ്

ഡെന്മാര്‍ക്കിലെ ജനങ്ങള്‍ ഇത്രമാത്രം സന്തോഷവാന്മാരാകാന്‍ കാരണമമെന്താണെന്ന് കണ്ടെത്താന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ കൊണ്ടുപോകാന്‍ ‘ഐകിയ’യും തയ്യാറാണ്.

സന്തോഷത്തിന്റെ രഹസ്യം എന്താണ് ? നല്ല ഭക്ഷണം കഴിക്കുന്നതാണോ ? സുന്ദരമായ വീടാണോ ? അതോ, ആഴ്ചയില്‍ വളരെ കുറച്ചുമാത്രം ജോലി ചെയ്യുന്നതാണോ ? എന്തായാലും അത് നന്നായി അറിയുന്നത് ഡെന്മാര്‍ക്കിലെ ജനങ്ങള്‍ക്കായിരിക്കും. എന്നാല്‍പിന്നെ അതൊന്നു പോയി അന്വേഷിച്ചാലോ? ഡെന്മാര്‍ക്കിലെ ജനങ്ങള്‍ ഇത്രമാത്രം സന്തോഷവാന്മാരാകാന്‍ കാരണമമെന്താണെന്ന് കണ്ടെത്താന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ കൊണ്ടുപോകാന്‍ ‘ഐകിയ’യും തയ്യാറാണ്.

നിങ്ങള്‍ യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന, ജിജ്ഞാസുവായ ആളാണെങ്കില്‍ ഡൈന്‍സിനെ വളരെയധികം സന്തോഷിപ്പിക്കുന്ന ഘടകങ്ങള്‍ എന്താണെന്ന് കണ്ടെത്താന്‍ ഡെന്മാര്‍ക്ക് സന്ദര്‍ശിക്കാം. ‘ഐകിയ’ നിങ്ങളെ കൊണ്ടുപോകും.

വടക്കെ യൂറോപ്പില്‍ സ്‌കാന്‍ഡിനേവിയന്‍ പ്രദേശത്ത് സ്ഥിതിചെയ്യുന്ന രാജ്യമാണ് ഡെന്മാര്‍ക്ക്. ജനങ്ങള്‍ ഏറ്റവും സന്തുഷ്ടിയോടെ താമസിക്കുന്ന രാജ്യം. അതിന് ‘ഹിഗ്ഗി’ എന്ന ഡാനിഷ് ആശയവുമായി ചിലപ്പോള്‍ എന്തെങ്കിലും ബന്ധമുണ്ടാകാം. സുരക്ഷിത ബോധവും, ആനന്ദവും, സംതൃപ്തിയും, ഉല്ലാസവുമൊക്കെ തോന്നുന്നുന്ന ഒരവസ്തയുണ്ടല്ലോ, അതിനെയാണ് അവര്‍ ഹിഗ്ഗി എന്ന് വിളിക്കുക. സുഖപ്രദമായ അന്തരീക്ഷം സൃഷ്ടിക്കുന്ന എന്തുമാകാമത്. കൊടും തണുപ്പത്ത് നല്ല ചൂടുള്ള ചോക്കളേറ്റ് കുടിക്കുംപോലെ, അല്ലെങ്കില്‍ ഒരു മെഴുകുതിരി വെട്ടത്തിരുന്ന് ഏറ്റവും പ്രിയപ്പെട്ടവരോട് സല്ലപിക്കുന്നതുപോലെ, അതുമല്ലെങ്കില്‍ വീടിന്റെ ഏതെങ്കിലുമൊരു മനോഹരമായ മൂലയില്‍ രാജകീയ മെത്തയും ഒരുപാട് പുസ്തകങ്ങളുമൊക്കെയായി… അങ്ങിനെയെന്തുമാകാം.

ആഴ്ചയില്‍ ഏറ്റവും കുറവ് തൊഴില്‍ ദിനങ്ങളുള്ള (36 മണിക്കൂര്‍) രാജ്യമാണ് ഡെന്മാര്‍ക്ക്. ആരോഗ്യ സംരക്ഷണവും, വിദ്യാഭ്യാസവും എല്ലാം ഫ്രീ. ഇനിയിപ്പോ ഇതൊക്കെയാകുമോ അവരെ ഇത്രമാത്രം ഹാപ്പിയാക്കുന്നത്? ലോകപ്രശസ്ത ഡാനിഷ് രൂപകല്‍പ്പനകള്‍ക്കും വാസ്തുവിദ്യകള്‍ക്കുമൊക്കെ അതുമായി എന്തെങ്കിലും ബന്ധമുണ്ടായിരിക്കുമോ? അതോ, അവിടുത്തെ തെരുവുകളിലെ രുചിയേറും ഭക്ഷണങ്ങളും ബിയറുമൊക്കെയായിരിക്കുമോ? ഇങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ അവിടെ എത്തിയാല്‍ ഉത്തരം കണ്ടത്തേണ്ടിവരും.
ഡാനിഷ് ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്ക് കന്നോടിക്കുവാനും അത് അനുഭവിച്ചറിയാനും വേണ്ടി കോപ്പന്‍ഹേഗനില്‍ രണ്ടാഴ്ചത്തേക്ക് ഒരു താല്‍ക്കാലിക വീടെടുത്ത് താമസിക്കാന്‍ കഴിയുന്നവരെയാണ് ഐകിയ തിരയുന്നത്. ഡെന്മാര്‍ക്കില്‍ നല്‍കുന്ന ശരാശരി ശമ്പളവും നല്‍കും. അംഗീകൃത ഗൈഡഡ് ഹോം ടൂറുകള്‍ വഴി സാധാരണ വീടുകള്‍ സന്ദര്‍ശിക്കാം. ഐകിയ റെസ്റ്റോറന്റിലെ കൊതിയൂറും മീറ്റ്ബാളുകള്‍ കഴിക്കാം. സംസാരിക്കാം. അങ്ങിനെ ഒരുപാട് സന്തോഷങ്ങളാണ് നിങ്ങളെ അവിടെ കാത്തിരിക്കുന്നത്. എല്ലാ ചെലവുകളും ഐകിയതന്നെ വഹിക്കും.

യാത്രകള്‍ ഇഷ്ടപ്പെടുകയും വ്യത്യസ്തമായ സംസ്‌കാരങ്ങള്‍ അടുത്തറിയാനുള്ള ജിജ്ഞാസയും വേണം. യാത്രയുടെ അധികഭാഗങ്ങളും ചിത്രീകരിക്കേണ്ടതിനാല്‍ നല്ലൊരു ക്യാമറയും കൈവശം ഉണ്ടായിരിക്കണം. താല്‍പ്പര്യമുണ്ടെങ്കില്‍ https://www.ikeahomeview.com/join-and-win/. എന്ന ലിങ്കില്‍ കയറി അപേക്ഷിക്കാം. ജൂലൈ 1 ആണ് അവസാന തിയതി. വിജയിയെ ജൂലൈ മധ്യത്തില്‍ പ്രഖ്യാപിക്കും. സെപ്തംബറിലാണ് യാത്ര തുടങ്ങുന്നത്.

Read More : താജ് മഹലിന് ചുറ്റും അധികം സമയം ചുറ്റാമെന്ന് വിചാരിക്കണ്ട, കാശ് പോകും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍