UPDATES

യാത്ര

ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ക്ക് ഇന്ത്യയിലും വിലക്ക്

രാജ്യത്ത് ജെറ്റ് എയര്‍വേയ്‌സ്, സ്‌പൈസ്‌ജെറ്റ് കമ്പനികളാണ് ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ ഉപയോഗിക്കുന്നത്.

ബോയിങ് കമ്പനിയുടെ 737 മാക്‌സ് വിമാനങ്ങള്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നത് വിലക്കി. അടിയന്തരമായി ബോയിങ് കമ്പനിയുടെ 737 മാക്‌സ് വിമാനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സര്‍വ്വീസുകള്‍ നിര്‍ത്തണമെന്ന് ഡിജിസിഎ നിര്‍ദേശം നല്‍കി.

എത്യോപ്യന്‍ നഗരമായ ആഡിസ് അബാബയില്‍ നിന്ന് കഴിഞ്ഞ ദിവസം പറന്നുയര്‍ന്ന് മിനിട്ടുകള്‍ക്കകം എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ 737 മാക്‌സ് വിമാനം തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 149 യാത്രക്കാര്‍ ഉള്‍പ്പെടെ 157 പേര്‍ കൊല്ലപ്പെട്ടിരുന്നു.ഇതെ തുടര്‍ന്നാണ് ഡിജിസിഎ ഈ തിരുമാനത്തിലെത്തിയത്.

ഡിജിസിഎ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ബോയിങ് കമ്പനിയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. രാജ്യത്ത് ജെറ്റ് എയര്‍വേയ്‌സ്, സ്‌പൈസ്‌ജെറ്റ് കമ്പനികളാണ് ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ ഉപയോഗിക്കുന്നത്. ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, മലേഷ്യ, ഒമാന്‍ എന്നിവിടങ്ങള്‍ നേരത്തെ തന്നെ വിലക്ക് എര്‍പ്പെടുത്തിയിരുന്നു.ആറ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ബോയിങിന്റെ ഏറ്റവും ജനപ്രിയ മോഡലായ 737 മാക്‌സ് അപകടത്തില്‍പ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍