UPDATES

യാത്ര

ഒരു കാല്‍ ഇന്ത്യയില്‍, മറ്റേത് ബംഗ്ലാദേശില്‍

നദിയില്‍ സന്ദര്‍ശകരെ കൊണ്ടു പോകാനായി തടി വള്ളങ്ങള്‍ ഉണ്ട്. വളരെ തെളിഞ്ഞ വെള്ളത്തില്‍ 30 മിനിട്ട് യാത്രയാണുള്ളത്. വലിയ അക്വേറിയം പോലെയാണ് ഈ നദിയുള്ളത്.

ഒരേ സമയം രണ്ട് രാജ്യങ്ങളില്‍ നില്‍ക്കാന്‍ കഴിയുമോ? ദവാക്കിയിലെ ഉമെന്‍ഗോട്ട് നദിക്കരയിലാണ് നിങ്ങളെങ്കില്‍ ഉത്തരം അതേയെന്നാണ്. മേഘാലയയിലെ ഒരു ചെറിയ സ്വര്‍ഗമായ ദവാക്കി ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. അന്താരാഷ്ട്ര അതിര്‍ത്തി സുരക്ഷയ്ക്കായി ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിനെ (ബിഎസ്എഫ്) നിയോഗിച്ചിട്ടുണ്ടെങ്കിലും രണ്ട് രാജ്യങ്ങളും വേര്‍തിരിക്കാനായി മതിലുകള്‍ ഒന്നും തന്നെയില്ല. ഒരു കാല്‍ ഇന്ത്യയിലും ഒരു കാല്‍ ബംഗ്ലാദേശിലും വച്ച് നില്‍ക്കാനാകും.  ഒരേ സമയത്ത് രണ്ട് രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഒരു അനുഭവം.

ജയന്തിയ കുന്നുകളുമായി ചുറ്റപ്പെട്ടിരിക്കുന്ന ഉമെന്‍ഗോട്ടിലേയ്ക്ക് തലസ്ഥാന നഗരമായ ഷില്ലോങില്‍ നിന്നും മൂന്ന് മണിക്കൂര്‍ യാത്രയുണ്ട്. റോഡ് മോശമായതിനാല്‍ അത്ര സുഖകരമായ യാത്രയല്ല. കുന്നുകള്‍ കയറുമ്പോള്‍ പച്ചപ്പ് നിറഞ്ഞ് കിടക്കുന്ന വെറ്റില പ്ലാന്റേഷന്‍ നിങ്ങളെ സ്വാഗതം ചെയ്യും. പിന്നെ നിങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് ‘ബംഗ്ലാദേശിലേക്ക് സ്വാഗതം’ എന്ന സന്ദേശവും എത്തും. മുന്നോട്ട് പോകുമ്പോള്‍ വളഞ്ഞുപുളഞ്ഞതും ഇടുങ്ങിയതുമായ വഴിയായിരിക്കും.

നദിയുടെ മുഖം ആദ്യം കണ്ടു തുടങ്ങുമ്പോള്‍ അസ്വസ്ഥരാകരുത്. ബംഗ്ലാദേശ് ഭാഗമാണ് ആദ്യം കാണുന്നത്. പക്ഷേ മണല്‍കോരുന്നത് വ്യാപകമായതിനാല്‍ നദിയില്‍ ചെളിക്കുണ്ട് ഉണ്ടാകുകയും നദിയുടെ ഭംഗി നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. മണല്‍ നിറച്ചു കൊണ്ടു പോകുന്ന ട്രെക്കുകള്‍ മാത്രമാണ് നിങ്ങള്‍ക്ക് ഇവിടെ കാണാന്‍ സാധിക്കുക. മണല്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുകയാണ് ചെയ്യുന്നത്. (ദവാക്കി എന്നു പറയുന്നത് ഒരു ഇന്ത്യ- ബംഗ്ലാദേശ് വ്യവസായ പാതയാണ്).

കുറേ ചെക്ക് പോസ്റ്റുകള്‍ ക്രോസ് ചെയ്യുമ്പോള്‍ ഒരു തൂക്കുപാലം നിങ്ങളെ ഉമെന്‍ഗോട്ട് നദിയുടെ കരയിലേക്ക് കൊണ്ടു പോകും. നദിയുടെ കരയില്‍ കുറേ കടകളുണ്ട്, അവിടെ നിന്ന് ബംഗാളി താലി കഴിച്ച ശേഷം യാത്രയുടെ ക്ഷീണമകറ്റാന്‍ അല്‍പ്പം വിശ്രമിക്കാം. മീന്‍കറി, ബയ്ഗന്‍ ബജ്ജ, ചൂട് ചോറ്, ദാല്‍, പച്ചക്കറികള്‍ എന്നിവയുണ്ടാകും. ഉമെന്‍ഗോട്ട് നദിയില്‍ നിന്ന് പിടിച്ച മീന്‍ തന്നെയാണ് ഇവിടെ കറി വയ്ക്കാന്‍ ഉപയോഗിക്കുന്നത്.

ഭക്ഷണം കഴിച്ച് ക്ഷീണം മാറുമ്പോള്‍ പരിസരങ്ങള്‍ ചുറ്റിക്കാണാം, ബീച്ചിലേക്കും മറ്റും പോകാം. നദിയുടെ ഇന്ത്യന്‍ തീരത്തേക്ക് പോകാം. ഇവിടുത്തെ ജാല്‍മുറിയും, ബംഗ്ലാദേശ് ബെറി അച്ചാറുകളും വാങ്ങാം. സാധനങ്ങള്‍ വാങ്ങാന്‍ കൈയ്യില്‍ എപ്പോഴും ചില്ലറ കരുതണം. ബംഗ്ലാദേശില്‍ നിന്ന് വരുന്നവര്‍ക്ക് ഇന്ത്യയില്‍ പ്രവേശിക്കാനുള്ള സൗകര്യം അതിര്‍ത്തിയിലുണ്ട്. ഫോട്ടോയെടുക്കാനാണ് ആളുകള്‍ കൂടുതലായും ഇന്ത്യയിലേക്ക് അതിര്‍ത്തി കടന്നെത്തുന്നത്.

നദിയില്‍ സന്ദര്‍ശകരെ കൊണ്ടു പോകാനായി തടി വള്ളങ്ങളുണ്ട്.  വളരെ തെളിഞ്ഞ വെള്ളത്തില്‍ 30 മിനിട്ട് യാത്രയാണുള്ളത്. വലിയ അക്വേറിയം പോലെയാണ് ഈ നദിയുള്ളത്. മീനുകളെയും മറ്റ് ജീവികളെയും വ്യക്തമായി കാണാന്‍ കഴിയും. കുറച്ച് കൂടി സാഹസികതയാണ് ഇഷ്ടമെങ്കില്‍ ബോട്ട് യാത്രയും, കായക്കിംങും, സ്നോര്‍ക്കലിംങും, ക്യാംപും, റോക്കി ബീച്ചുമൊക്കെ പരീക്ഷിക്കാവുന്നതാണ്. കുന്നുകളാണ് ഈ നദിയുടെ പശ്ചാത്തലം. നദിയില്‍ നിന്ന് തിരിച്ച് മണല്‍ ബീച്ചില്‍ എത്തുമ്പോള്‍ അവിടുത്തെ സുരക്ഷ സംവിധാനങ്ങളെ പറ്റി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.

അതിര്‍ത്തിയില്‍ സൗഹാര്‍ദപരമായ അന്തരീക്ഷമാണെന്നതിന്റെ അര്‍ത്ഥം ബിഎസ്എഫുകാര്‍ ജാഗരൂകരല്ലെന്നല്ല. ഓരോ സന്ദര്‍ശകരെയും അവര്‍ നിരീക്ഷിക്കുന്നുണ്ട്. ആരെങ്കിലും നുഴഞ്ഞു കടക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ ഏതെങ്കിലും ചെക്ക്പോസ്റ്റില്‍ വെച്ച് പിടിവീഴുമെന്ന് അയാള്‍ പറഞ്ഞു. ഇവിടെ നിന്ന് മധുര ഓര്‍മ്മകളുമായാണ് ഞങ്ങള്‍ മടങ്ങിയത്. പുറത്തേക്കുള്ള വഴിയില്‍ മധുരങ്ങള്‍, കേക്ക്, ബിസ്‌കറ്റ് എന്നിവ വില്‍ക്കുന്ന പല കടകള്‍ ഉണ്ട്. ആ ദിവസം വൈകുന്നേരം ഷൂസിലുള്ള മണല്‍തരികള്‍ ബോട്ട് യാത്രയെ ഓര്‍മ്മിപ്പിച്ചു, അവിടെ നിന്ന് വാങ്ങിയ കേക്ക് കഴിച്ചപ്പോള്‍ ആ നദിയെ കുറിച്ചും ഓര്‍മ്മിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍