തേജസ് എക്സ്പ്രസിലെ യാത്രികര്‍ക്ക് യാതൊരു ഇളവുകളും അനുവദിക്കുന്നതല്ല
ഇന്ത്യയിലെ ആദ്യ സ്വകാര്യ ട്രെയിന്‍ തേജസ് എക്‌സ്പ്രസിന്റെ റൂട്ടും സമയവും ഐആര്‍ടിസി പുറത്തുവിട്ടു. ഡല്‍ഹി-ലഖ്നൗ റൂട്ടിലായിരിക്കും തേസ് എക്സ്പ്രസ് നിലവില്‍ ഓടുക. ആറര മണിക്കൂറാണ് ഒരു ഭാഗത്തേക്കുള്ള യാത്രസമയം. യാത്രക്കാര്‍ക്ക് 25 ലക്ഷത്തിന്റെ സൗജന്യ യാത്ര ഇന്‍ഷുറന്‍സാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ട്രെയിന്‍ പൂര്‍ണമായും ഓപ്പറേറ്റ് ചെയ്യുന്നത് സ്വകാര്യ വിഭാഗമായിരിക്കും റെയില്‍വേക്ക് പങ്കുണ്ടാവില്ല. അടുത്ത ഒരാഴ്ചക്കുള്ളിലെ തേജസ് എക്‌സ്പ്രസിലേക്കുള്ള ബുക്കിംഗ് ആരംഭിക്കും.
ഒക്‌ടോബോര്‍ നാല് മുതലാണ് സര്‍വ്വീസ് ആരംഭിക്കുക. ലഖ്‌നൗ-ല്‍ നിന്ന് രാവിലെ 6.10ന് പുറപ്പെടുന്ന ട്രെയിനിന്റെ ആദ്യ സ്റ്റോപ്പ് കാണ്‍പൂര്‍ സെന്‍ട്രലിലാണ് (7.20അങ). 11.43ന് ഗാസിയാബാദിനും ഒടുവില്‍ ഉച്ചയ്ക്ക് 12.25ന് ഡല്‍ഹിയിലും എത്തിച്ചേരും. മടക്കെം വൈകിട്ട് 4.30ന് പുറപ്പെട്ട് വൈകിട്ട് 5.10ന് ഗാസിയബാദിലും രാത്രി 9.30 കാണ്‍പൂരിലും ഒടുവില്‍ രാത്രി 10.45ന് ലഖ്‌നൗവിലും എത്തിച്ചേരും. ആഴ്ചയില്‍ ആറുദിവസമായിരിക്കും ഈ ട്രെയിന്‍ യാത്ര നടത്തുക. ചൊവ്വാഴ്ച ട്രെയ്ന്‍ ഉണ്ടാവുകയില്ല.
തേജസ് എക്‌സ്പ്രസിലേക്കുള്ള ടിക്കറ്റ് റെയില്‍വെ ടിക്കറ്റ് കൗണ്ടര്‍ വഴി ലാഭ്യമാകില്ല. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാന്‍ സാധിക്കും. 60 ദിവസം മുമ്പുതൊട്ട് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. റെയില്‍വെ മന്ത്രാലായം ചില ട്രെയ്ന്‍ സര്‍വീസുകള്‍ സ്വകാര്യവത്കരിക്കുന്നതിനായിട്ടുള്ള പരീക്ഷണ യാത്രകളുടെ ഭാഗമാണിത്. ഇതിന്റെ ഭാഗമായി 100 ദിവസത്തെ അജണ്ടയില്‍ റെയില്‍വെ കാറ്ററിംഗ് വിഭാഗത്തിനോടും ടൂറിസം കോര്‍പ്പറേഷനോടും (ഐആര്‍ടിസി) രണ്ട് ട്രെയിനുകള്‍ ഓപ്പറേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു.
ഇതുപ്രകാരമുള്ള ആദ്യ തേജസ് എക്‌സ്പ്രസ് ട്രെയിനാണ് ഡല്‍ഹി-ലഖ്നൗ റൂട്ടിലേത്. രണ്ടാത്തെ ട്രെയിന്‍ മുംബ-അഹമ്മദ് ബാദ് റൂട്ടിലാണ്. ഡിസംബര്‍ മാസത്തിലായിരിക്കും ഈ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുക. തേജസ് എക്സ്പ്രസിലെ യാത്രികര്‍ക്ക് യാതൊരു ഇളവുകളും അനുവദിക്കുന്നതല്ല. തല്‍ക്കാല്‍ ക്വാട്ട, ബോര്‍ഡ് ഇന്‍ഫോടൈംമെന്റ് സര്‍വിസുകള്‍, ഡോര്‍സ്റ്റപ്പ് ബാഗേജുകള്‍, പുറത്തുനിന്നുള്ള ഭക്ഷണങ്ങള്‍ എന്നിവയൊന്നും അനുവദിക്കില്ല.
അഞ്ച് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് മുഴുവന്‍ ചാര്‍ജും നല്‍കണം. എക്സിക്യൂട്ടീവ് ക്ലാസിലും എസി ചെയര്‍ കാറിലും അഞ്ച് സീറ്റുകള്‍ വീതം വിദേശ സഞ്ചാരികള്‍ക്കായി നീക്കി വച്ചിരിക്കും. തേജസ് എക്‌സ്പ്രസിന് വിമാന നിരക്കുകളോട് കിടപിടിക്കുന്ന ടിക്കറ്റ് നിരക്കുകളായിരിക്കും. സീസണനുസരിച്ച് ടിക്കറ്റ് ചാര്‍ജും മാറിക്കൊണ്ടിരിക്കും. യാത്ര ചെയ്യുന്നവരുടെ വീട്ടില്‍ നിന്ന് ട്രെയിനിലേക്ക് സാധനങ്ങള്‍ എത്തിച്ച് നല്‍കാനും, യാത്ര ചെയ്യുന്നവര്‍ക്ക് വിശ്രമിക്കാന്‍ വേണ്ടി പ്രത്യേക ലോഞ്ചുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.
Read: മഞ്ഞും പ്രണയവും വസന്തവും കൊണ്ട് പ്രകൃതി ഒരുക്കിയ ‘പൂക്കളുടെ താഴ്‌വര’, ഒരു യാത്ര പോകാം