UPDATES

യാത്ര

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇന്ത്യന്‍ റെയില്‍വെയില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നു

കണക്കുകള്‍ പ്രകാരം ട്രെയിനില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ 2014 ലേതില്‍ നിന്നും 2016 ആകുമ്പോഴേക്ക് പെരുകുന്നതായി കാണാം. ട്രെയിനിലെ കുറ്റകൃത്യങ്ങളില്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ഉത്തര പ്രദേശിലാണ്‌

ഇന്ത്യന്‍ ട്രെയിനുകളില്‍ പട്ടാപകല്‍ യാത്രചെയ്യുന്നതുപ്പോലും ദുഷ്‌കരമാണെന്നാണ് നാഷണ്‍ ക്രൈം റെക്കാര്‍ഡ് ബ്യുറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദേശീയ ക്രൈം റെക്കാര്‍ഡ് ബ്യുറോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് രണ്ട് വര്‍ഷത്തിനിടെ 34 ശതമാനം കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു.

ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം കുറ്റങ്ങളായി കണക്കാക്കിയ കൊലപാതകം, ബലാല്‍സംഗം, തട്ടികൊണ്ട് പോകല്‍, കൊളള തുടങ്ങിയ കുറ്റങ്ങളാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനകം പെരുകിയത്. റെയില്‍വെ പൊലിസ് 2016 ല്‍ രജിസറ്റര്‍ ചെയ്ത് ഇത്തരം കുറ്റങ്ങള്‍ 42,388 കേസുകളാണ്. 2015 ല്‍ 39, 239 കേസുകളാണ്. 2014ലിലാകട്ടെ 31,609 ഉം.

കണക്കുകള്‍ പ്രകാരം ട്രെയിനില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ 2014 ലേതില്‍ നിന്നും 2016 ആകുമ്പോഴേക്ക് പെരുകുന്നതായി കാണാം. ട്രെയിനിലെ കുറ്റകൃത്യങ്ങളില്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ഉത്തരപ്രദേശിലാണെന്നാണ്. യുപിയില്‍ രജിസറ്റര്‍ ചെയ്തിരിക്കുന്നത് 8, 293 കേസുകളാണ്. മഹാരാഷ്ട്രയില്‍ 7, 358 മദ്ധ്യപ്രദേശ് 5, 082, ഡല്‍ഹി 4, 306, ബിഹാര്‍ 2, 287 എന്നിങ്ങനെയാണ് കണക്കുകളെന്ന് ദി ഇക്കോണമിക് ടൈംസ് റിപ്പോര്‍ട്ട ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍