UPDATES

യാത്ര

പത്തുവര്‍ഷത്തിനുള്ളില്‍ ടൂറിസം രംഗത്ത് അഞ്ചുകോടിയിലേറെ പേര്‍ക്ക് തൊഴില്‍ ലഭിക്കും

2018ല്‍ ഇന്ത്യന്‍ ടൂറിസം രംഗം 2.67 കോടിപ്പേര്‍ക്ക് പുതുതായി തൊഴില്‍ ലഭ്യമാക്കിയിരുന്നു.

രാജ്യത്തെ ടുറിസം മേഖലയുടെ കുതിപ്പിന് ജി.എസ്.ടി അടിയന്തരമായി കുറയ്ക്കണമെന്ന് ഫിക്കിയും യെസ് ബാങ്കും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ദേശീയ ടൂറിസം അതോറിറ്റി ആന്‍ഡ് അഡൈ്വസറി കൗണ്‍സില്‍ രൂപീകരിക്കണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്. 2029ഓടെ ഇന്ത്യന്‍ ടൂറിസം മേഖലയുടെ 6.7 ശതമാനം ശരാശരി വാര്‍ഷിക വളര്‍ച്ച നേടി 35 ലക്ഷം കോടി രൂപയില്‍ എത്തുമെന്നാണ് പ്രതീക്ഷ. വളര്‍ച്ച നിലനിറുത്താന്‍ ജി.എസ്.ടി കുറയേണ്ടത് അത്യാവശ്യമാണ്. ജി.എസ്.ടി 18 ശതമാനമോ അതില്‍ താഴെയോ ആയി പുനര്‍നിശ്ചയിക്കണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2018ല്‍ ഇന്ത്യന്‍ ടൂറിസം രംഗം 2.67 കോടിപ്പേര്‍ക്ക് പുതുതായി തൊഴില്‍ ലഭ്യമാക്കിയിരുന്നു. 2029 ഓടെ ഈ രംഗത്ത് നേരിട്ടും അല്ലാതെയും അഞ്ചുകോടിയിലേറെ പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. മുറികളുടെ രാത്രിതാമസ നിരക്ക് (താരിഫ്) അനുസരിച്ച് വ്യത്യസ്തമാണ് ഇന്ത്യയില്‍ ജി.എസ്.ടി. രാത്രിക്ക് 2,500 മുതല്‍ 7,500 രൂപവരെയുള്ള ഹോട്ടലുകള്‍ക്ക് ജി.എസ്.ടി 18 ശതമാനവും 7,500 രൂപയ്ക്കുമേലുള്ള ഹോട്ടലുകള്‍ക്ക് 28 ശതമാനവുമാണ്.

ലോകത്തെ ഏറ്റവും ഉയര്‍ന്ന പ്രീമിയം, ഹോട്ടല്‍, റിസോര്‍ട്ട് നികുതി നിരക്കാണിത്. ലണ്ടന്‍, ന്യൂയോര്‍ക്ക്, പാരീസ് എന്നീ പ്രമുഖ ടൂറിസം നഗരങ്ങളില്‍ പോലും ഇതിലും കുറവാണ് നികുതി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍