UPDATES

യാത്ര

യാത്രാ പ്രേമികളുടെ പുതിയ ട്രെന്‍ഡ് ‘സെല്‍ഫ് ഡ്രൈവിംഗ്’

വിദേശ രാജ്യങ്ങളിലെ ഇന്ത്യയിലും സ്വയം വാഹനമോടിച്ചുള്ള അവധിക്കാലം ആഘോഷിക്കല്‍ പ്രവണത ഇന്ത്യയിലും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്

സ്വയം വാഹനമോടിച്ച് സഞ്ചരിക്കുന്നതാണ് ഇന്ത്യയുടെ പുതിയ യാത്രാനുഭവം. തങ്ങളുടെ യാത്രകള്‍ പറ്റുന്നിടത്തോളം പരീക്ഷണാത്മകവും സാഹസികവുമാക്കാനാണ് ഇന്ത്യന്‍ യാത്രക്കാര്‍ ആഗ്രഹിക്കുന്നത്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, ഓസ്‌ട്രേലിയ, ന്യൂസിലന്റ് തുടങ്ങിയ രാജ്യങ്ങളിലെ പോലെ ഇന്ത്യയിലും സ്വയം വാഹനമോടിച്ചുള്ള അവധിക്കാലം ആഘോഷിക്കല്‍ പ്രവണത ഇന്ത്യയിലും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ബോളിവുഡ് നടി കല്‍ക്കി കോച്ച്‌ലിന്‍ തന്റെ പിതാവിനൊപ്പം 2016-ല്‍ വടക്കുകിഴക്കന്‍ മേഖലയിലേക്ക് 4,000 കിലോമീറ്റര്‍ ദൂരം ഒരു ബൈക്കില്‍ സഞ്ചരിച്ചിരുന്നു.

മിക്ക റോഡ് ബാന്ധവം, ഇടത്തരം കുടുംബങ്ങളുടെ വാങ്ങല്‍ ശേഷിയിലുണ്ടായ വര്‍ദ്ധന, റോഡ് സഞ്ചാരത്തിന് ഈ നൂറ്റാണ്ടിലുണ്ടായിട്ടുള്ള പ്രചാരം, താങ്ങാവുന്ന ജിപിഎസ് ഗതാഗത സംവിധാനങ്ങള്‍, കാര്‍ വാടക കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന ചിലവ് കുറഞ്ഞ പദ്ധതികള്‍ എ്‌നനിവയെല്ലാം ഈ പ്രവണതയ്ക്ക് ആക്കം കൂട്ടുന്നുണ്ട്. 2016 ജൂണ്‍ മധ്യം വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ഹൈവേ ബന്ധിപ്പിക്കല്‍ 2012-ലെ 76,818 കിലോമീറ്ററുകളില്‍ നിന്നും 100,087 കിലോമീറ്ററുകള്‍ അതായത് 25 ശതമാനം കണ്ട് വര്‍ദ്ധിച്ചിട്ടുണ്ട്. നിലവില്‍ മൊത്തം ഓഹരിയുടെ ഒരു ശതമാനം എന്ന് കണക്കാക്കപ്പെട്ടിരിക്കുന്ന ഇ്ത്യയുടെ സ്വയം ഓടിക്കുന്ന വാടക കാര്‍ കമ്പോളം 2016-നും 2020-നും ഇടയില്‍ 72 ശതമാനം ആയി വര്‍ദ്ധിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്.

തങ്ങളുടെ വേഗതയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സ്പര്‍ശിച്ച് മനസിലാക്കാനും തങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലേക്ക് പോകാനും താല്‍പര്യപ്പെടുന്ന നൂറ്റാണ്ടിലെ യാത്രജീവികള്‍ ഈ പ്രവണതയ്ക്ക് ആക്കം കൂട്ടുന്നു. തങ്ങളുടെ പണത്തിന്റെ മുല്യത്തെ കുറിച്ച് ധാരണയുള്ളവരാണ് അവര്‍. സ്വന്തമായി വാഹനം ഓടിച്ച് സഞ്ചരിക്കുന്നത് വിനോദസഞ്ചാര പാക്കേജുകള്‍ക്ക് അനുസരിച്ച് സഞ്ചരിക്കുന്നതിനേക്കാള്‍ ലാഭവും കലഹരഹിതവുമാണെന്ന് അവര്‍ക്കറിയാം. കൂടാതെ നിലവാരമുള്ളതും താങ്ങാവുന്നതുമായ സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന താമസ സൗകര്യങ്ങള്‍ കണ്ടുപിടിക്കുക എന്നത് ഇന്നത്തെ കാലത്ത് ഒരു വലിയ പ്രശ്‌നമല്ല. ഇന്ത്യയിലെ രണ്ടാം കിട, മൂന്നാം കിട പട്ടണങ്ങളില്‍ ആദ്യമായി ഒരേനിലവാരമുള്ള ചിലവ് ചുരുങ്ങിയ ഹോട്ടല്‍ അനുഭവങ്ങള്‍ പ്രദാനം ചെയ്ത ഒവൈഒയെ പോലുള്ള പുതിയകാല ആതിഥേയരുടെ ആവിര്‍ഭാവമാണ് ഇതിന് കാരണം.

ടെക്‌നാവിയോ എന്ന ആഗോള സാങ്കേതിക ഗവേഷണ ഉപദേശക കമ്പനിയുടെ പഠനപ്രകാരം ഡ്രൈവര്‍ ഓടിക്കുന്ന വണ്ടിയില്‍ യാത്ര ചെയ്യുന്നതിനേക്കാള്‍ 30 മുതല്‍ 40 ശതമാനം വരെ ചിലവ് കുറവാണ് സ്വയം ഓടിക്കുന്ന വാടക കാറില്‍ യാത്ര ചെയ്യുന്നത്. ഒരു ഡ്രൈവറെ പോറ്റുന്നതിന്റെ അധിക തുക കുറയുമെന്നതിനാലാണ് ഇത്. ഇന്ത്യയില്‍, സാഹസിക, വന്യജീവി വിനോദസഞ്ചാരം സ്വയം ഓടിക്കുന്ന വാടക കാറുകളുടെ ആവശ്യകത വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

നിരവധി ആളുകള്‍ക്ക് സ്വയം ഓടിക്കുന്ന വാടക കാറുകള്‍ വലിയ അനുഗ്രഹമാണ്. വണ്ടിക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടായാല്‍ ദിവസത്തില്‍ ഇരുപത്തിനാല് മണിക്കൂറും സേവനം നല്‍കാന്‍ കാര്‍ വാടകയ്ക്ക് നല്‍കുന്നവരുടെ സംഘടന തയ്യാറാണ്. മാത്രമല്ല, ഇന്ത്യയിലെ ജനനിബിഡമായ ഹൈവേകളില്‍, ഓരോ 30 കിലോമീറ്റര്‍ ദൂരത്തിലും കാര്‍ സര്‍വീസ് വര്‍ക്ക്‌ഷോപ്പുകള്‍ ഡീലര്‍മാര്‍ സ്ഥാപിച്ചിട്ടുണ്ട്. ചില കമ്പനികളാവട്ടെ റോഡുകളില്‍ സ്ഥാപിക്കാവുന്ന മൊബൈല്‍ ടോയ്‌ലറ്റുകള്‍ എന്ന സൗകര്യം കൂടി നല്‍കുന്നു. വെറും പത്തുമിനിട്ടുകൊണ്ട് സ്ഥാപിക്കാവുന്ന ഇത്തരം ശൗച്യാലയങ്ങള്‍ ഉപഭോക്താക്കളുടെ അനുഭവങ്ങള്‍ക്ക് മാറ്റുകൂട്ടുന്നു. കൂടാതെ രണ്ടാംനിര, മൂന്നാം നിര പട്ടണങ്ങളിലാണ് പുതിയ എടിഎമ്മുകളുടെ 50 മുതല്‍ 65 ശതമാനവും എന്നതിനാല്‍ അവധിക്ക് റോഡില്‍ ഇറങ്ങുന്ന ഒരാള്‍ക്ക് പണത്തിന്റെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നില്ല.

കണക്കുകള്‍ ഈ പുതിയ പ്രവണത വ്യക്തമാക്കുന്നുണ്ട്. ഉദാഹരണത്തിന്, സ്വയം ഓടിക്കുന്ന വാടക കാര്‍ കമ്പോളത്തിലെ ഏറ്റവും വലിയ കമ്പനിയായ സൂംകാറിന്റെ ബുക്കിംഗ് 2016-ല്‍ ഇരട്ടിയായി. 2500ല്‍ ഏറെ കാറുകളും രണ്ട് ദശലക്ഷം മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡും ഉള്ള കമ്പനിയാണിത്. രാജ്യത്തെ 2,00,000 വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് അവരുടെ വാഹനങ്ങള്‍ സഞ്ചരിച്ചിട്ടുണ്ട്. ഇതിനോടൊപ്പം ഇന്ന് ലഭ്യമായ സാങ്കേതികവിദ്യയുടെ സഹാത്തോടെ ഹോട്ടല്‍ ബുക്കിംഗുകള്‍ എളുപ്പമായതും പണരഹിത ഇടപാടുകള്‍ സാധ്യമായതും ഏറ്റവും പുതിയ ഓണ്‍ലൈന്‍ ഗൈഡുകളുടെ ലഭ്യതയും കൂടി ചേരുന്നതോടെ സ്വന്തമായി തിരഞ്ഞെടുക്കുന്ന യാത്ര സുരക്ഷിതവും സങ്കീര്‍ണരഹിതവുമാക്കാം എന്ന പുതിയ തലമുറ ഉപഭോക്താക്കളുടെ പ്രതീക്ഷ അരക്കിട്ടുറപ്പിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍