UPDATES

യാത്ര

15 വയസിന് താഴെയും 65 വയസിന് മുകളിലുള്ള ഇന്ത്യക്കാര്‍ക്ക് ഇനി ഭൂട്ടാന്‍ നേപ്പാള്‍ യാത്രക്ക് ആധാര്‍ മതി

15 വയസിന് താഴെയും 65 വയസിന് മുകളിലും പെടാത്ത ആളുകള്‍ക്ക് ആധാര്‍ ഉപയോഗിക്കാനാവില്ല.

ഇന്ത്യയില്‍ നിന്നും വീസയില്ലാതെ സന്ദര്‍ശിക്കാന്‍ കഴിയുന്ന ചില രാജ്യങ്ങളെ കുറിച്ചറിയാം. വിസയില്ലാതെ വെറും പാസ്പോര്‍ട്ടും വിമാന ടിക്കറ്റും മതി ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍. നേപ്പാളും ഭൂട്ടാനുമാണ് ഈ രാജ്യങ്ങളില്‍ ആദ്യം വരുന്നത്. ഇനിമുതല്‍ ആധാര്‍ ഉപയോഗിച്ച് ഈ രാജ്യങ്ങളില്‍ യാത്രചെയ്യാം.

15 വയസിന് താഴെയും 65 വയസിന് മുകളിലും ഉള്ളവര്‍ക്ക് പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, കേന്ദ്ര സര്‍ക്കാരിന്റെ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് കാര്‍ഡ് എന്നിവയുണ്ടെങ്കില്‍ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം.എന്നാല്‍ ഇപ്പോള്‍ ആധാര്‍ കൂടി ഉപയോഗപ്പെടുത്താമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

ഈ രണ്ട് രാജ്യങ്ങളിലും 15 വയസിന് താഴെയും 65 വയസിന് മുകളിലും പെടാത്ത ആളുകള്‍ക്ക് ആധാര്‍ ഉപയോഗിക്കാനാവില്ല.എന്നാല്‍ പാസ്‌പോര്‍ട്ട്, ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ്, ഇലക്ഷന്‍ ഐഡി കാര്‍ഡ് ഇതിലേതെങ്കിലും വേണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍