UPDATES

യാത്ര

വിവാഹം ഇനി വിദേശത്തെ വിനോദസഞ്ചാരയിടങ്ങളില്‍ ചിലവ് കുറച്ച് നടത്താം

ജോര്‍ദ്ദാനില്‍ വച്ച് വിവാഹം നടത്തുകയാണെങ്കില്‍ സമ്പൂര്‍ണ സൗജന്യമായ ഏഴ് മധുവിധു രാത്രികളാണ് ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്കായി ഈ രാജ്യം വാഗ്ദാനം ചെയ്യുന്നത്

വിദേശത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിവാഹങ്ങള്‍ നടത്താന്‍ ആലോചിക്കുന്ന ഇന്ത്യക്കാര്‍ക്ക് ജോര്‍ദ്ദാനോ അല്ലെങ്കില്‍ യുഎഇയുടെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന റാസല്‍ഖൈമയോ പരിഗണിക്കാവുന്നതാണ്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും പുറം രാജ്യങ്ങളിലേക്കുള്ള സഞ്ചാരത്തില്‍ വര്‍ദ്ധന വന്നതോടെ പുതിയ നടപടികളും ആനുകൂല്യങ്ങളുമായി ഇന്ത്യന്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനാണ് ഇവിടുത്തെയും ഓസ്‌ട്രേലിയ ഇസ്രായേല്‍ പോലുള്ള രാജ്യങ്ങളിലെയും വിനോദസഞ്ചാര ബോര്‍ഡുകള്‍ ശ്രമിക്കുന്നത്.

മറ്റ് ചില ഏഷ്യന്‍ രാജങ്ങളെക്കാള്‍ കുറച്ച് വിനോദസഞ്ചാരികളെ മാത്രമേ ഇന്ത്യ ഇപ്പോഴും ആകര്‍ഷിക്കുന്നുള്ളുവെങ്കിലും ചിലവഴിക്കാവുന്ന വരുമാനത്തില്‍ വര്‍ദ്ധന വന്നതോടെ വിദേശരാജ്യങ്ങളിലേക്കുള്ള സഞ്ചാരം രാജ്യത്ത് വര്‍ദ്ധിച്ചിട്ടുണ്ട്. ഈ പുതിയ പ്രവണത ശ്രദ്ധിക്കപ്പെടാതെ പോയിട്ടില്ല. ഓസ്‌ട്രേലിയ ജൂലൈ മുതല്‍ ഇന്ത്യക്കാര്‍ക്കായി ഓണ്‍ലൈന്‍ വിസ അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി. ഇസ്രായേല്‍, ജര്‍മ്മനി, കാനഡ എന്നീ രാജ്യങ്ങളിലേക്ക് മുമ്പില്ലാത്ത വിധം ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകരുടെ പ്രവാഹമാണ്.

ഈ വര്‍ഷം ഇതുവരെ ജോര്‍ദ്ദാന്‍ സന്ദര്‍ശിച്ച ഇന്ത്യക്കാരുടെ എണ്ണം 20,150 ആണ്. 39 ശതമാനം വര്‍ദ്ധനയാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ജോര്‍ദ്ദാനില്‍ വച്ച് വിവാഹം നടത്തുകയാണെങ്കില്‍ സമ്പൂര്‍ണ സൗജന്യമായ ഏഴ് മധുവിധു രാത്രികളാണ് ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്കായി പുരാവസ്തു സ്മാരകങ്ങള്‍ക്കും ചരിത്ര നാഴികകല്ലുകള്‍ക്കും പേരുകേട്ട ഈ രാജ്യം വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യന്‍ യാത്രികര്‍ക്കായി ഒരു ജോര്‍ദ്ദാന്‍ പാസ് കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയിരുന്നു. നൂറു ഡോളറിന്റെ പാസെടുത്താല്‍ പുരാതന നഗരങ്ങളായ പെട്രയും ജെറാഷും പിന്നെ തെക്കന്‍ പ്രദേശത്ത് മണല്‍ക്കല്ലുകള്‍ക്കും കരിങ്കല്ലുകള്‍ക്കും പേരുകേട്ട വാദി റമ്മ് താഴ്വരയും ഉള്‍പ്പെടെ ജോര്‍ദ്ദാനില്‍ എമ്പാടുമുള്ള 40 ചരിത്ര സ്മാരകങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് പ്രവേശനം ലഭിക്കും.

‘ഇന്ത്യക്കാര്‍ ജോര്‍ദ്ദാന്‍ സന്ദര്‍ശിക്കുന്നത് വര്‍ദ്ധിപ്പിക്കുന്നതിനുള്ള അനന്ത സാധ്യതകളാണ് നിലനില്‍ക്കുന്നത്. ഇന്ത്യയും ജോര്‍ദ്ദാനും തമ്മിലുള്ള വിനോദസഞ്ചാരം പുഷ്ടിപ്പെടുന്നു. ജോര്‍ദ്ദാന്‍ സന്ദര്‍ശിക്കുന്ന സാഹസികരായ ഇന്ത്യക്കാരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. അച്ചടി, ശ്രവ്യ, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ ഞങ്ങള്‍ വ്യാപകമായ പ്രചാരണവും നടത്തുന്നുണ്ട്,’ എന്ന് ജോര്‍ദ്ദാന്‍ ടൂറിസം ബോര്‍ഡിന്റെ ഒരു വക്താവ് പറഞ്ഞു.

വിസ പ്രക്രിയ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ജൂലൈ മുതല്‍ ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈനായി വിസ അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള പദ്ധതി സമീപകാലത്ത് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഒരു അവധിക്കാല വിശ്രമകേന്ദ്രം എന്ന നിലയിലുള്ള ഓസ്‌ട്രേലിയയുടെ ജനപ്രിയത വര്‍ദ്ധിച്ചതോടെ ഇന്ത്യയില്‍ ഓസ്‌ട്രേലിയന്‍ വിസകളുടെ ആവശ്യകത വര്‍ദ്ധിച്ചിട്ടുണ്ടെന്ന് സര്‍ക്കാരിന്റെ ഒരു ഔദ്ധ്യോഗിക പ്രസ്താവന പറയുന്നു. 2017-ലെ ആദ്യത്തെ നാലുമാസത്തിനിടയില്‍ 65,000 സന്ദര്‍ശക വിസകളാണ് ഇന്ത്യക്കാര്‍ക്കായി ഓസ്‌ട്രേലിയയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ഇമിഗ്രേഷന്‍ ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ അനുവദിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍