UPDATES

യാത്ര

ഇന്ത്യയിലെ ആദ്യത്തെ അസ്ട്രോണോമി റിസോര്‍ട്ട് സാരിസ്‌കയില്‍

രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ അരാവല്ലി മലനിരകളിലാണ് ഈ റിസോര്‍ട്ട്

താഴെ പച്ച പുല്‍മേടയില്‍ കിടന്ന് മുകളിലോട്ട് നോക്കി നക്ഷത്രങ്ങള്‍ കാണാനാണ് നിങ്ങള്‍ക്ക് ഇഷ്ടമെങ്കില്‍ സാരിസ്‌കയിലെക്ക് വിട്ടോളൂ. സാരിസ്‌ക കടുവ സംരക്ഷണകേന്ദ്രത്തിന് സമീപമാണ് ഇത് ഉള്ളത്.

രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ അരാവല്ലി മലനിരകളിലാണ് അസ്ട്രോപോര്‍ട്ട് സാരിസ്‌ക സ്ഥിതി ചെയ്യുന്നത്. ഡല്‍ഹിയില്‍ നിന്ന് അഞ്ച് മണിക്കൂര്‍ യാത്ര ചെയ്താല്‍ ജ്യോതിശാസ്ത്രത്തില്‍ താല്പര്യമുള്ളവര്‍ക്ക്, പ്രകൃതിയെ സ്നേഹിക്കുന്നവര്‍ക്കും ഇവിടെയെത്താം. ഇന്ത്യയിലെ ആദ്യത്തെ അസ്ട്രോണമി റിസോര്‍ട്ടും, സാഹസിക ക്യാംപുമാണിവിടെയുള്ളത്. ക്ഷീരപഥത്തിലെ മനോഹരമായ കാഴ്ച നിങ്ങള്‍ക്ക് ദര്‍ശിക്കാന്‍ സാധിക്കും. സൗത്ത് ഏഷ്യയിലെ തന്നെ ആകാശത്തെ വിഷയമാക്കിയ ആദ്യത്തെ അസ്ട്രോണോമി റിസോര്‍ട്ടാണ് ഇവിടമെന്നാണ് ഇവരുടെ ഫെയ്സ്ബുക്ക് പേജില്‍ വ്യക്തമാക്കുന്നത്.

അസ്ട്രോണോമറും വന്യജീവികളെ ഇഷ്ടപ്പെടുന്നയാളുമായ സച്ചിന്‍ ബാമ്പയാണ് ഈ റിസോര്‍ട്ടിന്റെ സ്ഥാപകന്‍. ഇവിടുത്തെ ഏറ്റവും ആകര്‍ഷകമായ കാര്യം വൈകുന്നേരവും രാത്രിയുമുള്ള ആകാശ നിരീക്ഷണമാണ്. രാത്രിയില്‍ ആകാശത്ത് മിന്നുന്ന നക്ഷത്രങ്ങളെ വളരെ അടുത്ത് കാണുവാന്‍ കഴിയുന്ന ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഇവിടം. പ്രകൃതിയിലേക്കുള്ള ട്രെക്കിംഗ്, പക്ഷി നിരീക്ഷണം, അപൂര്‍വ്വങ്ങളായ പക്ഷികള്‍ എന്നിവ ഇവിടുത്തെ മറ്റ് ആകര്‍ഷണങ്ങളാണ്. പരിസ്ഥിതി സൗഹൃദ തത്വങ്ങള്‍ അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഈ റിസോര്‍ട്ടില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട പുരാതന പട്ടണമായ ഭാന്‍ഗറിലേക്ക് വെറും 16 കിലോമീറ്റര്‍ മാത്രമേ ഉള്ളൂ.

സന്ദര്‍ശകര്‍ക്ക് നക്ഷത്രങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും മനസ്സിലാക്കുന്നതിനും ആധുനിക തരത്തിലുള്ള ടെലിസ്‌കോപ്പുകളും, ക്യാംപുകളും റിസോര്‍ട്ട് സജ്ജീകരിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍