UPDATES

യാത്ര

ന്യൂയോര്‍ക്കിലെ കൂണ്‍ ഹോട്ടലുകള്‍!

‘റെസ്റ്റോറന്റില്‍ വരുന്ന പല ആളുകളും ഫാം കണ്ടിട്ട് ഏതോ പ്രദര്‍ശന സ്ഥലമാണെന്നാണ് കരുതുന്നത്’

ബ്രൂക്ലിനിലെ വിയറ്റ്നാമീസ് റെസ്റ്റോറന്റായ ബങ്കറില്‍ എത്തുന്ന ആളുകള്‍ക്ക് അറിയില്ല അവര്‍ കഴിക്കുന്ന ബാന്‍ മി (ഒരുതരം സാന്‍ഡ്‌വിച്)-യിലെ കൂണ്‍ ഹോട്ടലിലെ ‘മിനി ഫാം’-ലാണ് ഉല്‍പാദിപ്പിക്കുന്നതെന്ന്. ഒരു നീല വെളിച്ചമുള്ള ബഹിരാകാശ വാഹനംപോലെയാണ് ഫാമിന്റെ ആകൃതി. ആളുകള്‍ ഇരിക്കുന്ന സീറ്റിന് അടിയിലും ഫാം ഒരുക്കിയിട്ടുണ്ട്. ഇതുപോലെ ന്യൂയോര്‍ക്ക് സിറ്റിയിലെ പല ഇടങ്ങളിലും കൂണ്‍ കൃഷി നടക്കുന്നുണ്ട്.

സ്മാള്‍ഹോള്‍ഡ് എന്ന കമ്പനിയാണ് ഈ ആശയത്തിന് പിന്നില്‍. ഒരു അഴ്ച 100 പൗണ്ടോളം വരുന്ന പലയിനം കൂണുകള്‍ ആണ് ഇവര്‍ വളര്‍ത്തുന്നത്. തുടര്‍ന്ന് ഇത് നഗരത്തിലുള്ള മിനി ഫാമുകള്‍ക്ക് വിതരണം ചെയ്യും. മിനി ഫാമുകളില്‍ വളര്‍ത്തുന്ന കൂണുകള്‍ക്ക് ആവശ്യമായ വായു, ഈര്‍പ്പം, താപനില എന്നിവ നല്‍കാന്‍ ഒരു റിമോട്ട് ടെക്‌നീഷ്യന്‍ ഉണ്ട്. ഇങ്ങനെ ലഭിക്കുന്ന ശുദ്ധമായ കൂണുകളാണ് ഷെഫുകള്‍ പാചകത്തിന് ഉപയോഗിക്കുന്നത്.

സ്മാള്‍ഹോള്‍ഡിലെ കൂണ്‍ ഫാമുകളും വളരെ ആകര്‍ഷകമായ രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. നൈറ്റ്ക്ലബ് ശൈലിയിലുള്ള വെളിച്ചമാണ് ഈ ഫാമിന്റെ പ്രത്യേകത. മിഷന്‍ ചൈനീസ് ഫുഡ് ഉടമയും ഷെഫുമായ ഡാനി ബൊവെന്‍ വോഗ് പറയുന്നത് ‘റെസ്റ്റോറന്റില്‍ വരുന്ന പല ആളുകളും ഫാം കണ്ടിട്ട് ഏതോ പ്രദര്‍ശന സ്ഥലമാണെന്നാണ് കരുതുന്നത്’ എന്നാണ്. ഹോള്‍ ഫുഡ്സ് സ്റ്റോറില്‍ ആദ്യ യൂണിറ്റ് ആരംഭിച്ചപ്പോളും ഇത് തന്നെ ആയിരുന്നു അനുഭവം.

‘ഉര്‍വച്ചീര, ഔഷധ ചെടികള്‍ എന്നിവയും കമ്പനി വളര്‍ത്തുന്നുണ്ടെങ്കിലും കൂണുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കൂണുകള്‍ അതിമനോഹരമാണ്. കൂണുകളാണ് ഭാവി.. സാധാരണ ട്രക്കുകളിലും മറ്റും എത്തുന്ന കൂണുകള്‍ ശുദ്ധമായത് ആയിരിക്കില്ല. എന്നാല്‍ ഈ രീതിയില്‍ കൂണുകള്‍ വളര്‍ത്തി ആളുകള്‍ക്ക് നല്‍കുന്നത് ഒരു പുതു അനുഭവം ആയിരിക്കുമെന്ന് സ്മാള്‍ഹോള്‍ഡിന്റെ സഹ-സ്ഥാപകന്‍ ആന്‍ഡ്ര്യൂ കാര്‍ട്ടര്‍ പറയുന്നു.

ഓയിസ്റ്റര്‍, ലയണ്‍സ് മാനേ, പിയൊപ്പിനോ, ഷൈടേക്ക് എന്നിങ്ങനെ ഒന്‍പത്തിനം കൂണുകളാണ് വില്‍ക്കുന്നത്. സ്മാള്‍ഹോള്‍ഡ് പങ്കാളികളായ റെസ്റ്റോറെന്റുകളും മാര്‍ക്കറ്റുകളും വഴിയാണ് വിതരണം നടത്തുന്നത്. മാന്‍ഹാട്ടനിലെ ചൈനീസ് റെസ്റ്റോറന്റ്, ഗ്രീന്‍പോയിന്റിലെ കിംച്ചീ മാര്‍ക്കറ്റ്, ന്യൂ ജെഴ്സിയിലെ ബ്രിഡ്ജ്വാട്ടറില്‍ സ്ഥിതി ചെയ്യുന്ന ഹോള്‍ ഫുഡ്സ് സ്റ്റോര്‍ തുടങ്ങിയ ചില പങ്കാളികള്‍ വഴിയാണ് വിതരണം.

പരമ്പരാഗത കൂണ്‍ കൃഷിയേക്കാള്‍ സുസ്ഥിരതയുള്ളതാണ് പുതിയ കൃഷി രീതിയെന്ന് കാര്‍ട്ടറും അദ്ദേഹത്തിന്റെ സുഹൃത്തും സഹ സ്ഥാപകനുമായ ആദം ഡിമാര്‍ട്ടീനോ പറയുന്നു. പരമ്പരാഗത രീതിയെ അപേക്ഷിച്ച് ഇതിന് 96% കുറവ് വെള്ളം ഉപയോഗിച്ചാല്‍ മതി, കൂടുതല്‍ ലാഭകരവുമാണ്. അതുപോലെ തന്നെ മാലിന്യവും കുറവായിരിക്കും. അറക്കപ്പൊടി, കോഫി ഗ്രൗണ്ട്, വീറ്റ് ബെറി എന്നീ വസ്തുക്കള്‍ ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്.

2,50,000 രൂപ മുതലാണ് ഒരു മിനി ഫാം തുടങ്ങാനുള്ള ചിലവ്. ഇതിലും കുറഞ്ഞ ചിലവിലും സ്ഥാപിക്കാവുന്നതാണ്. ഹോം ഡിപ്പോട് എന്ന കമ്പനി നിലവില്‍ ഒരു ചെറിയ കൂണ്‍ ഫാം തുടങ്ങാന്‍ 3000 രൂപയുടെ കാര്‍ഡ്ബോര്‍ഡ് പെട്ടികള്‍ നല്‍കുന്നുണ്ട്. ഭാവിയില്‍ വലിയ എതിരാളികള്‍ തങ്ങള്‍ക്കുണ്ടാവുമെന്ന് സ്മാള്‍ഹോള്‍ഡ് ഉടമകള്‍ പ്രതീക്ഷിക്കുന്നു.

കേപ് ടൗണിലെ ‘അടിമ കപ്പലി’ന്റെ രഹസ്യങ്ങള്‍ പുറത്ത് വിട്ട് ബിബിസി

പൈശാചിക വേഷം കെട്ടി എത്തുന്ന ഹാലോവീന്‍ ഉത്സവത്തിന് 2000 വര്‍ഷത്തെ ചരിത്രം പറയാനുണ്ട്!

സഞ്ചാരികള്‍ കാരണം നശിച്ച ‘ബോറാക്കെ’ വീണ്ടും തുറന്നു!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍