UPDATES

യാത്ര

ഇന്ത്യന്‍ നേവിയുടെ ആദ്യ വനിതാസംഘത്തിന്റെ കപ്പല്‍ ഐ എന്‍ എസ് വി തരിണി കേപ് ഹോണ്‍ കടന്നു

വനിതാശാക്തീകരണം എന്ന ലക്ഷ്യത്തോടെയാണ് ‘നാവിക സാഗര്‍ പരിക്രമ’ എന്ന് പേരിട്ടിരിക്കുന്ന ഈ യാത്ര പോകുന്നത്. 2018 ഏപ്രിലോടെ വനിതാസംഘം ദൗത്യം പൂര്‍ത്തീകരിച്ച് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.

ഇന്ത്യന്‍ നാവികസേനയുടെ ആദ്യ വനിതാ യാത്രാസംഘത്തിന്‍റെ കപ്പല്‍ ഐഎന്‍എസ്വി തരിണി (Indian Naval Sailing Vessel (INSV) Tarini) ചിലിയിലെ കേപ് ഹോണ്‍ കടന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ഗോവയില്‍ നിന്നാണ് സംഘം യാത്ര തിരിച്ചത്. അതിശക്തമായ കാറ്റിനേയും മോശം നിലയിലുള്ള കടലിനെയും അതിജീവിച്ചാണ് ഐ എന്‍ എസ് വി തരിണി ഡ്രേക് ഇടനാഴി കടന്നത്. ദക്ഷിണ അമേരിക്കയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഹോണ്‍ മുനമ്പ് പസഫിക്-അറ്റ്‌ലാന്റിക് സമുദ്രങ്ങളുടെ സംഗമ സ്ഥലവും ഡ്രേക് ഇടനാഴിയുടെ വടക്കേ അതിര്‍ത്തിയും രേഖപ്പെടുത്തുന്നു. ഈ വനിതാസംഘത്തിന് പരിശീലനം നല്‍കിയത് ഗോവയിലെ ഓഷ്യന്‍ സെയ്ലിംങ് നോഡയിലാണ് (Ocean Sailing Node).

56 അടി നീളമുള്ള യാത്രാ കപ്പലാണ് ഐ എന്‍ എസ് വി തരിണി. മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി നിര്‍മ്മിച്ച ഈ കപ്പല്‍ ഈ വര്‍ഷം ആദ്യമാണ് ഇന്ത്യന്‍ നേവിക്ക് കൈമാറിയത്. വനിതാശാക്തീകരണം എന്ന ലക്ഷ്യത്തോടെയാണ് ‘നാവിക സാഗര്‍ പരിക്രമ’ എന്ന് പേരിട്ടിരിക്കുന്ന ഈ യാത്ര പോകുന്നത്. 2018 ഏപ്രിലോടെ വനിതാസംഘം ദൗത്യം പൂര്‍ത്തീകരിച്ച് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. അഞ്ച് ഘട്ടമായി ക്രമീകരിച്ച യാത്രയില്‍ നാലു തുറമുഖങ്ങളില്‍ മാത്രമാണ് കപ്പല്‍ നങ്കൂരമിടുക. ഔസ്ട്രേലിയയിലെ ഫ്രിമാന്‍ഡല്‍ (Fremantle in Australia), ന്യൂസ്ലന്‍ഡിലെ ലൈറ്റല്‍ടണ്‍ (Lyttelton in New Zealand ), ഫാല്‍ക്ക്ലന്‍ഡ്സിലെ പോര്‍ട്ട്സ്റ്റാന്‍ഡ്ലി (Port Stanley in Falklands ), ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണ്‍ (Cape Town in South Africa) എന്നിവ.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍