UPDATES

വായിച്ചോ‌

ടൂറിസ്റ്റുകള്‍ക്കെതിരെ ആക്രമണം നടക്കാത്ത ഒരു ഇന്ത്യന്‍ സംസ്ഥാനമുണ്ടെങ്കില്‍ അത് ജമ്മു കാശ്മീര്‍ മാത്രമാണ്

2017ല്‍ ഒരു ലക്ഷത്തില്‍ പരം വിദേശ ടൂറിസ്റ്റുകള്‍ കാശ്മീരിലെത്തി. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണം ഒരു കോടി കവിഞ്ഞു.

ടൂറിസ്റ്റുകള്‍ക്കെതിരെ ആക്രമണം നടക്കാത്ത ഒരു ഇന്ത്യന്‍ സംസ്ഥാനമുണ്ടെങ്കില്‍ അത് ജമ്മു കാശ്മീര്‍ മാത്രമാണ് എന്നാണ് കാശ്മീര്‍ ടൂറിസം വകുപ്പിന്റെ അവകാശവാദം. കഴിഞ്ഞ വര്‍ഷം അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കെതിരെ ഉണ്ടായ ആക്രമണം മാറ്റിവച്ചാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ടൂറിസ്റ്റുകളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളൊന്നും കാശ്മീരിലുണ്ടായിട്ടില്ലെന്ന് ജമ്മു കാശ്മീര്‍ ടൂറിസം വകുപ്പ് സെക്രട്ടറി എംഎ ഷാ പറയുന്നു. നിയന്ത്രരേഖയിലെ സംഘര്‍ഷങ്ങളും ഭീകരാക്രമണങ്ങളുമൊന്നും ടൂറിസ്റ്റ് സര്‍ക്യൂട്ടിനെ ബാധിച്ചിട്ടില്ല – ജമ്മു, വൈഷ്‌ണോദേവി, സോനെമാര്‍ഗ്, ഗുല്‍മാര്‍ഗ്, ലഡാക് എന്നിവിടങ്ങളെല്ലാം സുരക്ഷിതമാണ് – എംഎ ഷാ കൊല്‍ക്കത്തയില്‍ പറഞ്ഞു.

2017ല്‍ ഒരു ലക്ഷത്തില്‍ പരം വിദേശ ടൂറിസ്റ്റുകള്‍ കാശ്മീരിലെത്തി. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണം ഒരു കോടി കവിഞ്ഞു. 30 ശതമാനം പേര്‍ ഗുജറാത്തില്‍ നിന്നായിരുന്നു. 25 ശതമാനം പേര്‍ പശ്ചിമബംഗാളില്‍ നിന്ന്. കാശ്മീര്‍ സുരക്ഷിതമല്ലെങ്കില്‍ ഇത്രയധികം ടൂറിസ്റ്റുകളെത്തുമോ – എംഎ ഷാ ചോദിക്കുന്നു. സഞ്ചാരികളെ സഹായിക്കുന്നതിന് വേണ്ടി പ്രത്യേക ടൂറിസം പൊലീസ് ഫോഴ്‌സിനെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട് – പ്രത്യേകിച്ച് സോനെമാര്‍ഗ്, ഗുല്‍മാര്‍ഗ് മേഖലകളില്‍. കാശ്മീര്‍ വേനല്‍ക്കാലത്ത് മാത്രം സന്ദര്‍ശന യോഗ്യമായ പ്രദേശമല്ല. വര്‍ഷത്തിലെ എല്ലാ ഋതുക്കളിലും ഇവിടെ മനോഹരമായ കാഴ്ചകളുണ്ട്. ശീതകാലത്ത് മഞ്ഞുവീഴ്ച, വസന്തകാലത്ത് പൂക്കള്‍ ഒരുക്കുന്ന കാഴ്ച, വേനല്‍ക്കാലത്ത് ആല്‍പൈന്‍ പുല്‍ തകിടികള്‍, ശരത് കാലത്ത് ചിനാര്‍ മരങ്ങളുടെ കാഴ്ച – അങ്ങനെ പോകുന്നു.

വായനയ്ക്ക്: https://goo.gl/15T3Th

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍