UPDATES

യാത്ര

വാട്ടര്‍ ആന്‍ഡ് അഡ്വെഞ്ചര്‍ ടൂറിസം പ്രോത്സാഹിപ്പിച്ച് കേരള ടൂറിസം

സഞ്ചാരികള്‍ ഇപ്പോള്‍ അഡ്വെഞ്ചര്‍ ടൂറിസത്തിന്റെ സാധ്യതകളാണ് അന്വേഷിക്കുന്നത്

കേരള വിനോദ സഞ്ചാര വകുപ്പ് സംസ്ഥാനത്തെ “സാഹസികതയുടെ നാട്” (‘Land of Adventure’ ) എന്ന പദവിയിലേക്ക് ഉയര്‍ത്തുന്നു. സാഹസികത യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കായി വാട്ടര്‍ ആന്‍ഡ് അഡ്വെഞ്ചര്‍ പാര്‍ക്ക് നിര്‍മ്മിക്കാനാണ് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ആലോചിക്കുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ വിദേശസഞ്ചാരികളുടെ ഒഴുക്ക് 100% സ്വദേശസഞ്ചാരികളുടെയും ഒഴുക്ക് 50% എന്നിങ്ങനെ ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് ഈ പദ്ധതി.

കൊല്ലത്ത് അഡ്വെഞ്ചര്‍ റോക്ക് ഹില്‍ അനുഭവിച്ചറിയാനുള്ള അവസരവും സംസ്ഥാനം ഒരുക്കുന്നുണ്ട്. ക്യാംപിങ്, മല കയറ്റം, ട്രക്കിങ്, 6 ഡി തിയറ്റര്‍, വെര്‍ച്വല്‍ റിയാലിറ്റി മ്യൂസിയം, സിദ്ധ-ആയുര്‍വേദ ഗുഹാ റിസോര്‍ട്ട് തുടങ്ങി ഒട്ടേറെ സൗകര്യങ്ങള്‍ വിനോദ സഞ്ചാരികളെ ഇവിടെ കാത്തിരിക്കുന്നുണ്ട്. ജഡായു എര്‍ത്ത് സെന്റര്‍ ഇപ്പോള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കിയിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ സിപ്‌ലൈന്‍ പോലുള്ള അഡ്വെഞ്ചര്‍ പദ്ധതികളും ഒരുക്കുന്നുണ്ട്.

“എല്ലാ വര്‍ഷവും ടൂറിസം മേഖല മാറിക്കൊണ്ടിരിക്കുകയാണ്. ചരിത്ര പ്രസിദ്ധമായ ക്ഷേത്രങ്ങളും, സ്മാരകങ്ങളും, ആധുനിക കാഴ്ചകളുമൊന്നുമല്ല ഇപ്പോള്‍ സഞ്ചാരികള്‍ക്ക് ഇഷ്ടം. മലകളും, വെള്ളച്ചാട്ടങ്ങളും, കാടുകളും, സാഹസിക യാത്രകളുമൊക്കെയാണ് സഞ്ചാരികള്‍ ഇഷ്ടപ്പെടുന്നത്. അതുകൊണ്ട്, ഇപ്പോഴത്തെ തലമുറയെ ആകര്‍ഷിക്കുന്നതിന് ജലം അടിസ്ഥാനമാക്കിയുള്ള ടൂറിസം പ്രോത്സാഹിപ്പിച്ചു കൊണ്ട് കേരളത്തെ സാഹസികതയുടെ നാട് എന്ന പദവിയിലേക്ക് ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്” – ടൂറിസം മന്ത്രി കടകം സുരേന്ദ്രന്‍ പറയുന്നു.

കൂടുതല്‍ സഞ്ചാരികളും ഇപ്പോള്‍ അഡ്വെഞ്ചര്‍ ടൂറിസത്തിന്റെ സാധ്യതകളാണ് അന്വേഷിക്കുന്നത്. അഡ്വെഞ്ചര്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിലൂടെ കേരളത്തിലേക്കുള്ള വിദേശ-സ്വദേശ സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കെത്തുമെന്ന് സംസ്ഥാനം കരുതുന്നുവെന്ന് ടൂറിസം മിനിസ്ട്രി ഡയറക്ടറും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം മാനേജിംഗ് ഡയറക്ടറുമായ പി ബാലകിരണ്‍ ഐഎഎസ് വ്യക്തമാക്കി.

പുതിയ സ്ഥലങ്ങളും പുതിയ അഡ്വെഞ്ചര്‍ പ്രവര്‍ത്തനങ്ങളും സാറ്റേയുടെ (SATTE) സില്‍വര്‍ ജൂബിലി എഡിഷനില്‍ കാഴ്ചവെയ്ക്കുന്നുണ്ട്. വ്യവസായ ഭീമന്മാര്‍, ട്രാവര്‍ ഏജന്റുകള്‍, ടൂര്‍ ഓപ്പറേറ്ററുകള്‍, സംസ്ഥാന ടൂറിസം മേധാവികള്‍, അന്താരാഷ്ട്ര ടൂറിസം തലവന്മാര്‍, ഹോട്ടലുകള്‍, രാജ്യാന്തര തലത്തിലുള്ള വിമാന വിദഗ്ദര്‍ എന്നിവരെ ആകര്‍ഷിക്കാനാണ് ടൂറിസം മേഖലയുടെ പദ്ധതി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍