UPDATES

യാത്ര

വിദേശസഞ്ചാരികളുടെ വരവ് ഇരട്ടിയാക്കാന്‍ പുതിയ വിനോദസഞ്ചാര നയവുമായി കേരള സര്‍ക്കാര്‍

വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വിദേശ സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനായി ടൂറിസം പോലീസുകാരുടെ സേവനം മെച്ചപ്പെടുത്തും

അന്താരാഷ്ട്ര സഞ്ചാരികളുടെ വരവ് 100% എന്ന നിലയിലേക്കും സ്വദേശ സഞ്ചാരികളുടെ വരവ് 50% എന്ന നിലയിലേക്കും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉയര്‍ത്താന്‍ പുതിയ വിനോദ സഞ്ചാര നയം ആവിഷ്‌ക്കരിക്കാന്‍ തയ്യാറെടുത്ത് കേരള സര്‍ക്കാര്‍.

വിദേശസഞ്ചാരികളെ സംസ്ഥാനത്തേക്ക് എത്തിക്കുക എന്നതാണ് പുതിയ വിനോദ സഞ്ചാര നയത്തിന്റെ ലക്ഷ്യം. ലോകമാകെയും രാജ്യത്തിനകത്തും സംഘടിപ്പിക്കുന്ന ടൂറിസം വിപണനമേളകളില്‍ സംസ്ഥാനത്തിന്റെ സാന്നിദ്ധ്യം ഉറപ്പുവരുത്തുക എന്നതാണ് ഉദ്ദേശിക്കുന്നത്. 2016ല്‍ തമിഴ്‌നാടും, കര്‍ണ്ണാടകയും കഴിഞ്ഞാല്‍ മഹാരാഷ്ട്രയില്‍ നിന്നായിരുന്നു കേരളത്തില്‍ സഞ്ചാരികള്‍ എത്തിയിരുന്നത്.

പുതിയ നയമനുസരിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വിദേശ സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനായി ടൂറിസം പോലീസുകാരുടെ സേവനം മെച്ചപ്പെടുത്തും. കേരള ഗവണ്‍മെന്റ് പ്രാദേശിക സ്ഥാപനങ്ങളും, എന്‍ജിഒകളുമായി സഹകരിച്ച് കൂടുതല്‍ ടൂറിസം സ്ഥലങ്ങള്‍ കണ്ടെത്തും. വിദേശ സഞ്ചാരികള്‍ സ്ഥിരമായി വരുന്ന വടക്കന്‍ കേരളത്തിലെ ബേക്കല്‍ പോലെയും, ട്രെക്കിങിനും സാഹസികതയ്ക്കും അനുയോജ്യമായ സ്ഥലങ്ങളും കണ്ടെത്തും. 2018-ന്റെ മദ്ധ്യത്തില്‍ കണ്ണൂര്‍ വിമാനത്താവളം എത്തുന്നതോടെ ഇവിടേക്ക് എത്തിച്ചേരാനുള്ള യാത്രാസൗകര്യവും വര്‍ദ്ധിക്കും.

രണ്ട് പൈതൃക പുനരുദ്ധാരണ പദ്ധതികളും സര്‍ക്കാരിന്റെ അജണ്ടയില്‍ ഉണ്ട്. ഒന്നാമത്തേത് മുസിരീസിലെ പഴയ തുറമുഖം. കൊച്ചി-എറണാകുളം മേഖലയില്‍ സ്ഥിതി ചെയ്യുന്നെന്ന് കരുതപ്പെടുന്ന മുസിരീസ് പ്രധാനപ്പെട്ട ഒരു വ്യാപാരകേന്ദ്രമായിരുന്നു. രണ്ടാമത്തേത്, ഇന്ത്യയിലെ സുഗന്ധവ്യഞ്ജനപാത പുനരാവിഷ്‌ക്കരിക്കുകയാണ്. പ്രാചീനകാലത്ത് ഏലം, കുരുമുളക് മറ്റ് സുഗന്ധവ്യജ്ഞന വസ്തുക്കളും കേരളം തുറമുഖങ്ങളില്‍ നിന്നായിരുന്നു മറ്റ് സ്ഥലങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നത്.

മുസിരീസ് പദ്ധതിയുടെ ഭാഗമായി കൊച്ചിയില്‍ 26 മ്യൂസിയങ്ങള്‍ നിര്‍മ്മിക്കും. അവിടെ വാണിജ്യ പ്രദര്‍ശനങ്ങളും ചരിത്ര പ്രാധാന്യമായ രേഖകളും സൂക്ഷിക്കും. ഇവിടുത്തെ കൂടുതല്‍ കെട്ടിടങ്ങളും വിദേശവ്യാപാരികളാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതുവരെ എട്ട് മ്യൂസിയങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍