UPDATES

യാത്ര

2021-ഓടെ വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ കേരള സര്‍ക്കാര്‍

ഈ ലക്ഷ്യം നേടിയെടുക്കുന്നതിന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന് നിര്‍ണായക പങ്ക് വഹിക്കാനുണ്ടെന്ന് ടൂറിസം മന്ത്രി

2021-ഓടെ വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ദ്ധനവ് വരുത്താനും ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കാനുമുള്ള പദ്ധതികളുമായി കേരള സര്‍ക്കാര്‍. കേരള ടൂറിസവും അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷനും (എടിടിഒഐ) സംയുക്തമായി കൊച്ചിയില്‍ സംഘടിപ്പിച്ച ടൂറിസം ടെക്‌നോളജി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സര്‍ക്കാരിന്റെ ലക്ഷ്യത്തെകുറിച്ചും സൂചിപ്പിച്ചു. ഈ ലക്ഷ്യം നേടിയെടുക്കുന്നതിന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന് നിര്‍ണായക പങ്ക് വഹിക്കാനുണ്ടെന്നും കേരളത്തിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വര്‍ഷം തോറും വര്‍ദ്ധിച്ചുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതുകൊണ്ട് തന്നെ ആഗോള കമ്പോളത്തിന്റെ മാറ്റങ്ങള്‍ക്ക് അനുസൃതമായി നമ്മുടെ വ്യവസായം വികസിക്കേണ്ടതുണ്ട്. നവമാധ്യമത്തെ പുതിയ അടിത്തറയായി സ്വീകരിച്ചുകൊണ്ട് പുതിയ സാധ്യതകള്‍ അന്വേഷിക്കുകയാണ് കേരള ടൂറിസമെന്നും മന്ത്രി പറഞ്ഞു. വിവിധ പശ്ചാത്തലത്തില്‍ നിന്നുള്ളവര്‍ വിനോദസഞ്ചാരത്തെ കമ്പോളവല്‍ക്കരിക്കുന്നതും വിനോദസഞ്ചാര ഉല്‍പന്നങ്ങളും സേവനങ്ങളും വില്‍ക്കുന്നതുമായും ബന്ധപ്പെട്ട തങ്ങളുടെ അനുഭവങ്ങള്‍ കോണ്‍ഫറന്‍സില്‍ പങ്കുവച്ചു.

#Kerala#IndiaForBeginners എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ടൂറിസം പ്രിന്‍സിപ്പള്‍ സെക്രട്ടറി ഡോ. വി വേണുവും ഫേസ്ബുക്ക് പ്രചാരണം ടൂറിസം ഡയറക്ടര്‍ പി ബാല കിരണും ഉദ്ഘാടനം ചെയ്തു. ആദ്യമായി വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട വെബ്‌സൈറ്റ് ഉണ്ടാക്കിയത് കേരളമാണെന്ന് ഡോ. വേണു അനുസ്മരിച്ചു. നമ്മുടെ സാങ്കേതിക അടിത്തറ ശക്തമാണ്. എന്നാല്‍ പുതിയ കാലത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് പുതിയ രൂപരേഖകള്‍ സൃഷ്ടിക്കേണ്ടിയിരിക്കുന്നവെന്നും അദ്ദേഹം പറഞ്ഞു.

പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന് സമൂഹ മാധ്യമങ്ങള്‍ പ്രയോജനപ്പെടുമെന്ന് പി ബാലകിരണ്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ തെക്കന്‍ പ്രദേശത്താണ് വിനോദസഞ്ചാര മേഖല പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാല്‍ വടക്കന്‍ പ്രദേശങ്ങള്‍ക്കും മതിയായ പ്രാമുഖ്യം നല്‍കണമെന്നും പുതിയ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കണ്ടെത്തണമെന്നും ബാല കിരണ്‍ ചൂണ്ടിക്കാണിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍