കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി തിരിച്ചടി നേരിടുന്ന കേരളത്തിലെ ടൂറിസം മേഖല വളരെ കരുത്തോടെയാണ് അതിജീവിച്ചിരിക്കുന്നത്.
അതിജീവിച്ച് കാണിക്കുന്ന കേരളത്തിന്റെ കൂട്ടായ്മയാണ് ഇത്തവണത്തെ ടൂറിസം വകുപ്പിന്റെ ഓണം പ്രമോഷന്‍ വീഡിയോ. നാടന്‍ പാട്ടിന്റെ അകമ്പടിയോടെ ഓണത്തിന്റെ ഒരുക്കള്‍ പശ്ചാത്തലമാക്കി കാണിക്കുന്ന വീഡിയോയില്‍ കുട്ടികള്‍ പൂക്കളം ഇടുകയും കാറ്റില്‍ പൂവുകള്‍ പാറി പോകുവാന്‍ തുടങ്ങുമ്പോള്‍ കുട്ടികള്‍ ഒന്നിച്ച് ചേര്‍ന്ന് കാറ്റില്‍ നിന്ന് പൂക്കളെത്തെ രക്ഷിക്കുന്നതുമാണ് വീഡിയോയുടെ തീം.
പ്രളയവും പേമാരിയും ഉള്‍പ്പൊട്ടലും തകര്‍ത്ത കേരളം അതിജീവിച്ചത് ആഗോളതലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി തിരിച്ചടി നേരിടുന്ന കേരളത്തിലെ ടൂറിസം മേഖലയും വളരെ കരുത്തോടെയാണ് അതിജീവിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ കേരള ടൂറിസം വകുപ്പിന്റെ പുതിയ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടുകൊമ്ടരിക്കുകയാണ്. വീഡിയോ കാണാം..