UPDATES

യാത്ര

കേരള ടൂറിസത്തിന്റെ മുഖച്ഛായ മാറ്റാന്‍ മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി ഒരുങ്ങുന്നു

പല നദികളിലും ചെറിയ ചെറിയ ദ്വീപുകളുണ്ട്. ഈ ദ്വീപുകളില്‍ സഞ്ചാരികള്‍ക്ക് എത്തിച്ചേരാനും വിശ്രമിക്കാനും അവര്‍ക്ക് ആസ്വാദനത്തിനുമായ പലതും ഒരുക്കും. തെയ്യം, ഭക്ഷണം എന്നിവയൊക്കെ അതില്‍ ഉള്‍പ്പെടും.

കേരളത്തിന്റെ മലബാര്‍ മേഖലയിലെ വിനോദസഞ്ചാര മേഖലയില്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി ഒരുങ്ങുന്നു. ഈ മെഗാ ടൂറിസം പദ്ധതിക്ക് 325 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ”കൊച്ചി, മൂന്നാര്‍, തേക്കടി, കുമരകം, വര്‍ക്കല, കോവളം എന്നീ സ്ഥലങ്ങളിലാണ് കേരളത്തില്‍ എത്തിയ 92% സഞ്ചാരികളും സന്ദര്‍ശിച്ചത്. വടക്കന്‍ കേരളത്തിലേക്ക് പലരും എത്താറില്ല. കേരളത്തിലേക്കുള്ള സഞ്ചാരികളുടെ വരവ് ഇരട്ടിയാക്കുകയും കേരളത്തിലേക്ക് 365ദിവസവും സഞ്ചാരികളെ എത്തിക്കുക എന്നതുമാണ് പദ്ധതിയുടെ ലക്ഷ്യം. വടക്കന്‍ കേരളത്തില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് പുഴകളെ കോര്‍ത്തിണക്കിയുള്ള ടൂറിസത്തിന് വലിയ സാധ്യതകളുണ്ട്. ഹൗസ്ബോട്ടുകള്‍ കേരള ടൂറിസത്തില്‍ ഉണ്ടെങ്കിലും അവ ദീര്‍ഘദൂരം സഞ്ചരിക്കാറില്ല. ചെറിയ സമയത്തിനുള്ളില്‍ തിരിച്ചെത്താറാണ് പതിവ്.” – കേരള ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍, ഐഎഎസ് പറയുന്നു.

ഏഴോളം പുഴകള്‍ കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളെ തമ്മില്‍ പരസ്പരം ബന്ധപ്പെടുത്തി ഒഴുകുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ട് നമ്മള്‍ ഇതില്‍ നിന്ന് ആരംഭിക്കണം. 325കോടിയുടെ ഈ പദ്ധതിയെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന് വിശദമായ പ്രോജക്ട് സമര്‍പ്പിച്ചിരുന്നു. കേന്ദ്രത്തില്‍ നിന്ന് 100കോടി രൂപയെങ്കിലും പദ്ധതിയ്ക്കായി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാക്കി തുക സംസ്ഥാനസര്‍ക്കാരും മുടക്കണം. വടക്കന്‍ കേരളത്തില്‍ ഓണത്തോടെ (സെപ്റ്റംബര്‍) പുഴകളെ കോര്‍ത്തിണക്കിയ ഈ പദ്ധതിക്ക് തുടക്കം കുറിക്കാമെന്നാണ് കരുതുന്നതെന്നും ബാല കിരണ്‍ വ്യക്തമാക്കി.

കേരള ട്രാവല്‍ മാര്‍ട്ട് (Kerala Travel Mart (KTM)) 27 സെപ്റ്റംബര്‍ മുതല്‍ 30വരെ കൊച്ചിയില്‍ നടക്കുമ്പോഴാണ് ഈ പദ്ധതിയുടെയും തുടക്കം. മലബാര്‍ ടൂറിസമാണ് കേരള ട്രാവല്‍ മാര്‍ട്ടിന്റെ വിഷയം. സീപ്ലെയിന്‍ പദ്ധതിയെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രപ്രതിനിധികള്‍ എത്തിയപ്പോള്‍ പാരിസ്ഥിതികമായ തടസങ്ങളെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചും പ്രദേശവാസികള്‍ അവരെ അറിയിച്ചിരുന്നു. എന്നാല്‍ റിവര്‍ ക്രൂയിസ് പദ്ധതിയെ കുറിച്ച് അന്വേഷണം നടത്താന്‍ കേന്ദ്ര ഏജന്‍സി സന്ദര്‍ശിച്ചപ്പോള്‍, കേന്ദ്ര ഏജന്‍സികള്‍ക്ക് സമീപവാസികള്‍ വളരെ ഹൃദയാംഗമമായ വരവേല്‍പ്പാണ് നല്‍കിയതെന്നും ബാല കിരണ്‍ പറഞ്ഞു.

പല നദികളിലും ചെറിയ ചെറിയ ദ്വീപുകളുണ്ട്. ഈ ദ്വീപുകളില്‍ സഞ്ചാരികള്‍ക്ക് എത്തിച്ചേരാനും വിശ്രമിക്കാനും അവര്‍ക്ക് ആസ്വാദനത്തിനുമായ പലതും ഒരുക്കും. തെയ്യം, ഭക്ഷണം എന്നിവയൊക്കെ അതില്‍ ഉള്‍പ്പെടും. ക്രൂയിസ് ടൂറിസത്തിനായുള്ള ബോട്ടുകള്‍ ലേലത്തിലൂടെ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യസ്ഥാപനങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വടക്കന്‍ കേരളത്തിലെ ടൂറിസം ജില്ലാ കൗണ്‍സില്‍ റിവര്‍ ക്രൂയിസ് ടൂറിസം മലബാര്‍ മേഖലയില്‍ വളര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍