UPDATES

യാത്ര

സിക്കിമിൽ നിന്നും കൊൽക്കത്തയിലേക്ക് -വീഡിയോ

പ്രതാപകാലത്ത് കിഴക്കിന്റെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് എന്നായിരുന്നു കല്‍ക്കട്ട വിശേഷിപ്പിക്കപ്പെട്ടിരുന്നത്.

‘കൊട്ടാരങ്ങളുടെ നഗരം’ എന്നാണ് കല്‍ക്കട്ടയെ (ഇന്നത്തെ കൊല്‍ക്കത്ത) വിശേഷിപ്പിക്കുന്നത്. ബ്രിട്ടീഷുകാര്‍ പടുത്ത് ഉയര്‍ത്തിയതാണ് കല്‍ക്കട്ട നഗരത്തിന്റെ ചരിത്രം. കാരണം ബ്രിട്ടീഷ് കാലത്തെ അവശിഷ്ടങ്ങളൊഴികെ പ്രസിദ്ധമായ ചരിത്രാവശിഷ്ടങ്ങളോ പഴയ ക്ഷേത്രങ്ങളോ മറ്റു സാംസ്‌കാരികാവശീഷ്ടങ്ങളോ ഇവിടെയില്ല.

1692ല്‍ ജോബ് ചാര്‍നോക്ക് എന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥന്‍ ഹൂഗ്ലി നദിയുടെ കിഴക്കന്‍ തീരത്തെ ചതുപ്പ് പ്രദേശം ഒരു വ്യാപാരകേന്ദ്രം പണിയുന്നതിന് തെരഞ്ഞെടുക്കുന്നു. ഗോബിന്ദപൂര്‍, കൊലികത, സുതാനുതി എന്ന മൂന്നു ഗ്രാമങ്ങളാണ് അവിടെ ഉണ്ടായിരുന്നത്. ഈ സ്ഥലത്താണ് ഇന്നത്തെ കല്‍ക്കട്ട നഗരം സ്ഥിതി ചെയ്യുന്നത്. 1773 മുതല്‍ 1912 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായിരുന്നു കല്‍ക്കട്ട. പ്രതാപകാലത്ത് കിഴക്കിന്റെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് എന്നായിരുന്നു കല്‍ക്കട്ടയെ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഇന്ന് ഇന്ത്യയിലെ പശ്ചിമ ബംഗാള്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് കല്‍ക്കട്ട. 2000ലാണ് കല്‍ക്കട്ട എന്ന നാമം മാറ്റി കൊല്‍ക്കത്ത എന്നാക്കി മാറ്റിയത്.

ഫോട്ടോ: സുജയ് രാധാകൃഷ്‌ണൻ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍