UPDATES

യാത്ര

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള റെയില്‍വേ സ്റ്റേഷന്‍ കോഴിക്കോട്

ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീനാണ് ഇന്ത്യയിലെ ഏറ്റവും മോശം സ്റ്റേഷന്‍. വൃത്തിയുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ 40% ശതമാനം ദക്ഷിണേന്ത്യയിലാണ്. 20% ശതമാനം മദ്ധ്യേന്ത്യയിലും 20% പടിഞ്ഞാറുമാണ്.

ഇക്സിഗോ നടത്തിയ പഠനം അനുസരിച്ച് കോഴിക്കോട് റെയില്‍വേ സ്റ്റേഷനാണ് ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ളതും മികച്ചതുമായ റെയില്‍വേസ്റ്റേഷനായി യാത്രക്കാര്‍ തിരഞ്ഞെടുത്തത്. അഞ്ചില്‍ 4.4 റേറ്റിംഗാണ് റെയില്‍വേ സ്റ്റേഷന് യാത്രക്കാര്‍ നല്‍കിയിരിക്കുന്നത്. ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീനാണ് ഇന്ത്യയിലെ ഏറ്റവും മോശം സ്റ്റേഷന്‍. വൃത്തിയുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ 40% ശതമാനം ദക്ഷിണേന്ത്യയിലാണ്. 20% ശതമാനം മദ്ധ്യേന്ത്യയിലും 20% പടിഞ്ഞാറുമാണ്. ഉത്തര്‍പ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍ സ്റ്റേഷനുകളാണ് വൃത്തിയുടെ കാര്യത്തില്‍ ഏറ്റവും മോശം.

ഹുബ്ലി ജംഗ്ഷന്‍, ദാവംഗീര്‍, ധന്‍ബാദ് ജംഗ്ഷന്‍, ദബല്‍പൂര്‍, ബിലാപ്പൂര്‍ ജംഗ്ഷന്‍, വഡോദര ജംഗ്ഷന്‍, രാജ്കോട്ട് ജംഗ്ഷന്‍, ഫാല്‍ന, വിജയവാഡ ജംഗ്ഷന്‍ എന്നീ സ്റ്റേഷനുകള്‍ നല്ല റെയില്‍വേ സ്റ്റേഷനെന്ന് റേറ്റിംഗ് കിട്ടിയവയാണ്. യാത്രക്കാര്‍ ഏറ്റവും കുറഞ്ഞ റേറ്റിംഗ് നല്‍കിയ റെയില്‍വേ സ്റ്റേഷനാണ് മുസഫര്‍പൂര്‍ ജംഗ്ഷന്‍, വാരണാസി ജംഗ്ഷന്‍, അജ്മീര്‍ ജംഗ്ഷന്‍, ബുസാവല്‍ ജംഗ്ഷന്‍, മധുര ജംഗ്ഷന്‍, ഗയ ജംഗ്ഷന്‍ എന്നിവ. ട്രെയിനുകളില്‍ ഏറ്റവും വൃത്തിയുള്ളതായി തിരഞ്ഞെടുത്തത് സ്വര്‍ണ ജയന്തി രാജധാനിയും ഏറ്റവും മോശം ട്രെയിനായി തിരഞ്ഞെടുത്തത് കര്‍ണാടക എക്സ്പ്രസുമാണ്.

ഇന്ത്യന്‍ റെയില്‍വേ 2017ലെ നവംബര്‍ – ഡിസംബര്‍ മാസങ്ങളില്‍ 6.58% വളര്‍ച്ച കൈവരിച്ചു. ഇന്ത്യന്‍ റെയില്‍വേ ആധുനികവത്കരിക്കാന്‍ കുറേ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. ഇക്സിഗോ, ഐആര്‍സിടിസിയോട് ഒപ്പം സഹകരിച്ച് ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് സേവനം നല്‍കുന്നുണ്ട്. എല്ലാ മാസവും രണ്ട് മില്യണ്‍ ഉപഭോക്താക്കളെ അവര്‍ പുതിയതായി ചേര്‍ക്കുന്നുണ്ട്. ഇന്ത്യന്‍ റെയില്‍വേ യാത്രാസൗകര്യവും, വൃത്തിയും, ഗുണമേന്മയും വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇനിയും മുന്നേറാനുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍