UPDATES

യാത്ര

കുത്താമ്പുള്ളി ഗ്രാമം പുനര്‍ജനിക്കുന്നു: ടൂറിസത്തിന്റെ കൈപിടിച്ച്‌

കേരളത്തിലെ കൈത്തറി പെരുമയില്‍ തൃശൂരിലെ കുത്താമ്പുള്ളി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. തിരുവില്വാമലയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ മാറിയുള്ള കുത്താമ്പുള്ളിയില്‍ മിക്ക വീടുകളിലും തറിയുണ്ട്.

കുത്താമ്പുള്ളി ഗ്രാമത്തിന്റേയും കൈത്തറിയുടേയും പുനരുജ്ജീവനത്തിന് വഴിയൊരുങ്ങുന്നു. വളരെയേറെ പാരമ്പര്യം കൈമുതലായുണ്ടായിട്ടും ഉത്തരവാദിത്വ വിനോദസഞ്ചാര ഭൂപടത്തില്‍ ഇടംനേടി മുന്നേറാന്‍ കുത്താമ്പുള്ളിക്ക് കഴിഞ്ഞിരുന്നില്ല.

കേരളത്തിലെ കൈത്തറി പെരുമയില്‍ തൃശൂരിലെ കുത്താമ്പുള്ളി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. തിരുവില്വാമലയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ മാറിയുള്ള കുത്താമ്പുള്ളിയില്‍ മിക്ക വീടുകളിലും തറിയുണ്ട്. ഈ ഗ്രാമത്തിന്റെ പ്രധാന വരുമാനം ഈ തറികളാണ്. ഇരുന്നൂറോളം കുടുംബങ്ങള്‍ കുത്താമ്പുള്ളിയില്‍ തുണി നെയ്യുന്നവരായിട്ടുണ്ട്. സെറ്റ് മുണ്ട്, സാരി, വേഷ്ടി, തുടങ്ങിയ കൈത്തറി ഉത്പന്നങ്ങളാണ് പ്രധാനമായും നിര്‍മിക്കുന്നത്. ഈ തെരുവില്‍ ഇവരെ കൂടാതെ തമിഴ്നാട്ടില്‍ നിന്നെത്തുന്ന നെയ്ത്ത് തൊഴിലാളികളും ജോലി ചെയ്യുന്നുണ്ട്. കേരളത്തില്‍ മാത്രമല്ല വിദേശത്തും കുത്താമ്പുള്ളി തുണികള്‍ക്ക് വന്‍ ഡിമാന്‍ഡാണ്.

ഉത്തരവാദിത്ത വിനോദസഞ്ചാര മേഖലയില്‍ കുത്താമ്പുള്ളി കടുത്ത അവഗണന നേരിടുന്നുണ്ട്. ഈ ഓണത്തോടുകൂടി വിപുലമായ ടൂര്‍ പാക്കേജും കൈത്തറിയുമായി ബന്ധപ്പെട്ട വില്ലേജ് ലൈഫ് എക്സ്പീരിയന്‍സിന്റെ ഭാഗമായും എക്സ്പീരിയന്‍ഷ്യല്‍ ടൂറിസത്തിന്റെ ഭാഗമായും കുത്താമ്പുള്ളിയെ ഉയര്‍ത്തികൊണ്ടുവരാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്.

വിനോദസഞ്ചാരികളെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നെയ്ത്തുകാര്‍ക്ക് പരിശീലനം, ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെ രജിസ്‌ട്രേഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം അന്തിമതീരുമാനമുണ്ടാകും.

read more:ന്യൂജനറേഷൻ കാലത്ത് ശക്തമായ വിഷയങ്ങൾ എഴുതുന്നവര്‍ കുറവാണ്: വിഎം വിനു/അഭിമുഖം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍