UPDATES

യാത്ര

ലണ്ടന്‍ ഇനി കുതിച്ചു പായുന്നില്ല; അല്‍പ്പം നടക്കാന്‍ തീരുമാനിച്ചു

2041-ഓടെ 80 ശതമാനം യാത്രകളും കാല്‍നട, സൈക്കിള്‍, പൊതുഗതാഗതം സംവിധാനം വഴിയാകും’- ലണ്ടന്‍ മേയര്‍ സാദിക്ക് ഖാന്‍ പറഞ്ഞു. വായു മലിനീകരണം തടയാനും പൊതുജനാരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായുമാണ് ഇങ്ങനെയൊരു പദ്ധതി ഒരുക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ലണ്ടനിലെ കാല്‍നട സഞ്ചാരപാതകള്‍ ലോകത്തിന് മൊത്തം മാതൃകയാക്കുന്ന വിധം വികസിപ്പിക്കാനാണ് നഗര അധികൃതര്‍ ശ്രമിക്കുന്നത്. ഇതിനു വേണ്ടിയുള്ള പ്രാരംഭ നടപടികള്‍ ലണ്ടന്‍ നഗരസഭ ആരംഭിച്ചിട്ടുണ്ട്. ‘ലണ്ടനെ കാല്‍നട യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ ഒരു നഗരമാക്കും. 2041-ഓടെ 80 ശതമാനം യാത്രകളും കാല്‍നട, സൈക്കിള്‍, പൊതുഗതാഗതം സംവിധാനം വഴിയാകും’- ലണ്ടന്‍ മേയര്‍ സാദിക്ക് ഖാന്‍ പറഞ്ഞു. വായു മലിനീകരണം തടയാനും പൊതുജനാരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായുമാണ് ഇങ്ങനെയൊരു പദ്ധതി ഒരുക്കുന്നത്.

നിലവില്‍ 88 ലക്ഷത്തിലധികം പേരാണ് ലണ്ടനില്‍ താമസിക്കുന്നത്. ‘കൂടുതല്‍ ആളുകള്‍ നടക്കാന്‍ ഇറങ്ങുന്നത് ആരോഗ്യത്തിനും നഗരത്തിന്റെ ഭാവിക്കും ഉപകാരപ്പെടും’- ലണ്ടനിലെ ആദ്യ വോക്കിംഗ് ആന്‍ഡ് സൈക്ലിംഗ് കമ്മിഷണര്‍ വില്ല് നോര്‍മന്‍ പറയുന്നു. കാറുകളില്‍ സ്ഥിരം യാത്ര ചെയ്യുന്നവരെ അപേക്ഷിച്ച് നടന്നും സൈക്കിള്‍ ചവുട്ടിയും ജോലിക്ക് പോകുന്നവര്‍ക്കിടയില്‍ ഹൃദയാഘാതവും ഹൃദയ സംബന്ധ അസുഖങ്ങള്‍ മൂലം ഉണ്ടാവുന്ന മരണങ്ങള്‍ കുറവായിരിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകജനസംഖ്യയിലെ 92 ശതമാനം ആളുകളും വായു മലനീകരണം കൂടുതലുള്ള സ്ഥലത്താണ് ജീവിക്കുന്നത്. 2015ല്‍ കിംഗ്സ് കോളേജ് ലണ്ടന്‍ നടത്തിയ പഠനം അനുസരിച്ച് വായു മലിനീകരണം മൂലം ലണ്ടനില്‍ ഓരോ വര്‍ഷവും 9,500 പേരാണ് മരിക്കുന്നത്.

‘ഇതിനായി ഇവിടുത്തെ മോട്ടോര്‍ ട്രാഫിക്കില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. കൂടുതല്‍ ആളുകളെ നടക്കാന്‍ പ്രേരിപ്പിക്കും’- ലിവിങ് സ്ട്രീറ്റ്സ് ചീഫ് എക്സിക്യൂട്ടീവ് ജോയ് ഇര്‍വിന്‍ പറഞ്ഞു. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് (പിഎച്ച്ഇ) ഇതിന് പിന്തുണ നല്‍കും. 2.9 ബില്യണ്‍ ഡോളര്‍ ആണ് ‘ഹെല്‍ത്തി സ്ട്രീറ്റ്സ്’ പദ്ധതിക്കായി സാദിഖ് ഖാന്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഒരു ലണ്ടന്‍കാരും ദിവസം 20 മിനിറ്റ് സൈക്കിള്‍ ചവിട്ടുകയോ നടക്കുകയോ ചെയ്യുന്നുണ്ടെന്ന് ഗ്രെയ്റ്റര്‍ ലണ്ടന്‍ അതോറിറ്റി ഗവേഷണം പറയുന്നു. ഇത് ബ്രിട്ടണിലെ ആരോഗ്യ വകുപ്പിന് 1.7 ബില്യണ്‍ പൗണ്ട് ലാഭം ഉണ്ടാക്കി കൊടുക്കുമെന്ന് പഠനം പറയുന്നു. 2041-ഓടെ ലണ്ടനിലെ ജനസംഖ്യ ഒരു കോടി കവിഞ്ഞേക്കും, അതോടെ ഒരു ദിവസം 50 ലക്ഷം അധിക യാത്രകള്‍ വേണ്ടി വരുമെന്ന് മേയറുടെ ഓഫീസിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍